CRIME THRILLER COMBO PACK

CRIME THRILLER COMBO PACK

₹999.00
Category: Combo Offers
Publisher: GREEN BOOKS
ISBN:
Page(s):
Weight: 0.00 g
Availability: In Stock

Book Description

ഒന്നാം ഫൊറൻസിക് ആദ്ധ്യായം
(കുറ്റാന്വേഷണ നോവൽ)

അന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢതകൾ അന്വേഷിക്കുന്ന ആ പ്രഗ്ത്ഭ കുറ്റാന്വേഷകനു മുന്നിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായൊരു പ്രതികാരകഥയാണ് 

THE GUAVA TREE

നിഖില്‍ ഡേവിസ്

ആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്‍ട്ടിങ്ങിന്‍റെ ചടുലവും സജീവവുമായ ഭാഷയില്‍ എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്‍. വര്‍ത്തമാനകാല കൗമാരജീവിതത്തിന്‍റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കഥാതന്തു. അതീവ ലളിതമായ ആഖ്യാനശൈലി. നോവലിസ്റ്റിന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഷ ഇതിന്‍റെ രചനാഭാഷയാകുമ്പോള്‍, പുതുതലമുറയുടെ വേറിട്ട ശബ്ദം താളുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. 


ദി ഗെയിം ഓവർ 

അനുരാഗ് ഗോപിനാഥ് 

ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ്  സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബർ നടത്തുന്ന അന്വേഷണ വഴികൾ. അപ്രതീക്ഷിതമായ വഴിത്തിരുവുകളുള്ള ഉദ്ദേഗജനകമായ കുറ്റാന്വേഷണ യാത്ര

SAIRA
ANURAG GOPINATH

ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രണയത്തിന്‍റെയും പകയുടെയും കഥ. അനുവാചകര്‍ക്ക് തന്‍റെ ജീവിതം അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥാനായിക സൈറ. വര്‍ത്തമാനകാലം ഭൂതകാലത്തിലേക്കുള്ള താക്കോലാണെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഒരു കാലം ഭയത്തിന്‍റെ കാണാനൂലിഴകള്‍കൊണ്ട് ബന്ധിച്ചിരിക്കുന്ന ഹൊറര്‍ നോവല്‍. 

PAATHIRA KURBANA

അനുരാഗ് ഗോപിനാഥ്

ഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്‍റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്‍റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള്‍ ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത്യകളും അന്വേഷിക്കുന്ന അക്ബറിന്‍റെ യാത്രകള്‍. ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍.

AGOCHARAM

Nikhilesh Menon ,

ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസിന്റെ  അന്വേഷണത്തിൻറെ നാൾ വഴികൾ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു. തന്റെ ആദ്യ ത്രില്ലർ നോവലായ പ്രഥമദൃഷ്ട്യാ യുടെ കഥയുടെ തുടർച്ചയല്ല എങ്കിലും ആ നോവലിലെ പ്രധാന കഥാപാത്രങ്ങൾ വീണ്ടും എത്തുന്നു എന്നൊരു പ്രത്യേകതയും അഗോചരത്തിനുണ്ട്.


PRADHAMADRISHTYA

Book by Nikhilesh Menon

പാലി ഹില്ലിലെ ബസ്സപകടത്തില്‍ മരണപ്പെട്ടത് ഇരുപത്തിയഞ്ച് പേര്‍. അതില്‍ രക്ഷപ്പെട്ട യുവതിയാണ് കഥയിലെ ചോദ്യചിഹ്നമായി മാറുന്നത്. അവളുടെ കൂടെ യാത്ര ചെയ്തിരുന്ന ഭര്‍ത്താവിന്‍റെ മൃതശരീരം എങ്ങനെ അപ്രത്യക്ഷമായി? പ്രഥമദൃഷ്ട്യാ അതൊരു സാധാരണ വാഹന അപകടം മാത്രമായിരുന്നു. പക്ഷേ, അതിനു പിന്നിലുള്ള ദുരൂഹതകള്‍ സംഭവങ്ങളുടെ ഗതി മാറ്റുന്നു.



Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00