Raj Mohan

Raj Mohan

രാജ്‌മോഹന്‍

1991 ആഗസ്റ്റ് 6ന് എറണാകുളം ജില്ലയിലെചെറായിയില്‍ ജനനം.മാല്യങ്കര എസ്.എന്‍.എം. കോളേജില്‍നിന്നും ബിരുദം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേ,ആദ്യത്തെ കവിതാസമാഹാരം 'കാറ്റും കിളിയും ഞാവല്‍പഴങ്ങളും' പ്രസിദ്ധീകരിച്ചു.തുടര്‍ന്ന്, 'എവിടെപ്പോയ് മറഞ്ഞു ആ പച്ചത്തത്ത'യും പ്രസിദ്ധീകൃതമായി. ഈ കൃതിക്ക് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ അവാര്‍ഡ് ലഭിച്ചു. 2004ല്‍ രണ്ട് രചനകളേയും മുന്‍നിര്‍ത്തി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (National Child Award For Exceptional Achievment)ദേശീയ അവാര്‍ഡ് ലഭിച്ചു. 2006ല്‍ മൂന്നാമത്തെ കവിതാസമാഹാരം 'മൃദുതാളം' പ്രസിദ്ധീകരിച്ചു.ജവഹര്‍ ബാലജനവേദിയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്   ആയിരുന്നു. 2010ല്‍ മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോല്‍സവത്തില്‍ കവിതാരചനയ്ക്ക്ഒന്നാം സമ്മാനം നേടി.

വിലാസം : കൂവപ്പറമ്പില്‍ വീട്,

ചെറായി പി.ഒ., എറണാകുളം ജില്ല - 683514

ഇ-മെയില്‍:rajmohan.content@gmail.com



Grid View:
Out Of Stock
-14%
Quickview

Babel Gopurathile Kallukal

₹43.00 ₹50.00

Book by Rajmohanഅര്‍ത്ഥവും വ്യാകരണവും നഷ്ടപ്പെട്ട പുതിയ കാലത്തിന്റെ സ്പന്ദനങ്ങളാണ് ഈ പുസ്തകം. വ്യഥയും മൗനവും പ്രണയവും ഈരിഴപ്പടര്‍പ്പുകളായി ഇതിലെ കവിതകളുടെ ആഴങ്ങളില്‍ കാണാം. അന്തര്‍ഗതങ്ങള്‍ക്കും ആത്മനൊമ്പരങ്ങള്‍ക്കും അപ്പുറം മാനവികതയുടെ വിശാലമായ മാനങ്ങളെ തേടുന്ന ഈ കവിതകള്‍ പുതിയ അര്‍ത്ഥവും സൗന്ദര്യവും പകരുന്നു...

Showing 1 to 1 of 1 (1 Pages)