L Balakrishnan

L Balakrishnan

എല്‍. ബാലകൃഷ്ണന്‍ 

1945ലെ മഹാനവമി ദിവസം തൃപ്പൂണിത്തുറയില്‍ ജനനം. സരസ്വതിവിലാസം എല്‍.പി.സ്‌കൂളിലും തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം. 1962 മുതല്‍ 1968 വരെ എറണാകുളം മഹാരാജാസ് കോളേജില്‍ ചരിത്രം ഐച്ഛികവിഷയമായി കലാലയ വിദ്യാഭ്യാസം.  1968ല്‍ ഇലക്ട്രിസിറ്റിബോര്‍ഡില്‍ ഉദ്യോഗം. 1999ല്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. 1999 മുതല്‍ ആറുകൊല്ലക്കാലം കുഡുംബി സേവാസംഘത്തിന്റെ 'മാര്‍ഗ്ഗദീപം' പ്രസിദ്ധീകരണത്തില്‍ അസിസ്റ്റന്റ്എഡിറ്ററായി പ്രവര്‍ത്തിച്ചു. 1999ല്‍ 'പൊറോബ്' (പുത്തരിയോണം) എന്ന കൊങ്കണി ഭാഷാ ഗാനങ്ങളുടെ കാസറ്റ് പുറത്തിറക്കി. അര നൂറ്റാണ്ടുകാലം സാമൂഹ്യ-ട്രേഡ് യൂണിയന്‍-കേരള ശാസ്ത്ര സാഹിത്യ പരിഷത് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012ല്‍ കേരളസര്‍ക്കാര്‍ രൂപീകരിച്ച കൊങ്കണി സാഹിത്യ അക്കാഡമി(കേരള)യില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 

ഭാര്യ : സുമതി. 

മക്കള്‍ : സിന്ധു (എച്ച്.എസ്.എസ്. സീനിയര്‍ ടീച്ചര്‍), 

ബാബു (സിവില്‍ സപ്ലൈസ്), 

അനൂപ് - (ഐ.ടി. എഞ്ചിനീയര്‍, യു.എസ്.എ)

വിലാസം: ആഷാഢം, കുന്നത്ത് ഹൗസ്, തെക്കുംഭാഗം, 

തൃപ്പൂണിത്തുറ - 682 301, എറണാകുളം ജില്ല.

ഫോണ്‍: 9947064587, 0484 - 2774406



Grid View:
-15%
Quickview

Ashadam Kavithakal

₹64.00 ₹75.00

A book by L.Balakrishnan , ആണ്ടുപിറപ്പിന്റെ ആഹ്ലാദവും ആണ്ടറുതിയുടെ വേപഥുവും കവിതകളായി അവതരിപ്പിക്കുന്നു. കൊങ്കണി സമൂഹത്തിന്റെ പുത്തരിയോണവും പഴമൊഴിയും ഓര്‍മ്മത്താളില്‍ നിറയുന്നു. തണല്‍ കിട്ടുമെന്ന് കരുതി ആകാശച്ചുവട്ടില്‍ കാത്തിരിക്കുന്ന കവി കഥ വിതച്ച് കവിത കൊയ്യുന്നു...

Showing 1 to 1 of 1 (1 Pages)