Verukal Thalirkkumpol

₹128.00 ₹150.00 -15%
Category: Memoirs, Books On Women, Woman Writers
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878470
Page(s): 108
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

രാജലക്ഷ്മി വി.കെ.
പെണ്‍കുട്ടികള്‍ക്ക് തന്‍റേടവും ആത്മവിശ്വാസവും ഉണ്ടാകാന്‍ അമ്മമാര്‍ മാതൃകയാകണം എന്നാണ് ഈ കൃതി നല്‍കുന്ന സന്ദേശം. പണത്തിനോ പദവിക്കോ നല്‍കാന്‍ കഴിയാത്ത സന്തോഷം; സത്യം, സ്വാതന്ത്ര്യം, സേവനമനഃസ്ഥിതി, വിനയം തുടങ്ങിയ മൂല്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയും എന്നാണ് ഈ കഥനം വ്യക്തമാക്കുന്നത്. രാജലക്ഷ്മി അനുഭവിച്ചറിഞ്ഞ സ്വന്തം ജീവിതത്തിന്‍റെ രേഖാചിത്രമാണിത്. സ്വന്തം നാടിനോടും ഭാഷയോടും ഭൂപ്രകൃതിയോടും സംസ്കാരത്തോടും അവര്‍ക്കുള്ള കൂറ് തുടിച്ചുനില്‍ക്കുന്ന കൃതി. അതേസമയം നീണ്ടകാലത്തെ പ്രവാസംകൊണ്ട് നേടിയ ആധുനികകാലത്തെ കുടുംബസങ്കല്‍പ്പങ്ങള്‍ സ്വാംശീകരിച്ചിരിക്കുന്നു. സന്തോഷം എങ്ങനെ കണ്ടെത്താം; എങ്ങനെ നിലനിര്‍ത്താം എന്നാണ് ഈ രചനയിലെ ആലോചന. സന്തോഷം കണ്ടെത്തുന്നത് സ്നേഹത്തിലൂടെയാണെന്ന് അവര്‍ അടിവരയിടുന്നു. സത്യാനന്തരസമൂഹം എന്ന് സ്വയം വിശേഷിപ്പിക്കുന്ന സമകാലികസാഹചര്യത്തില്‍ ഈ ആത്മകഥയ്ക്ക് വലിയ പ്രസക്തിയുണ്ട്.  
-എം.എന്‍. കാരശ്ശേരി

Write a review

Note: HTML is not translated!
    Bad           Good
Captcha