മുഹമ്മദ് മുള്‍സിഹോള്‍ എന്ന് യഥാര്‍ത്ഥ നാമധേയം. 1955 ജനുവരി 10ന് അള്‍ജീരിയയില്‍ ജനിച്ചു. അള്‍ജീരിയന്‍ പട്ടാള ഓഫീസറായി ഔദ്യോഗിക ജീവിതം. മിലിറ്ററി സെന്‍സര്‍ഷിപ്പ് ഒഴിവാക്കുവാനായി യാസ്മിനാ ഖാദ്രാ എന്ന തന്റെ ഭാര്യയുടെ പേര് തൂലിക നാമമായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. ഖാദ്രായുടെ പുസ്തകങ്ങള്‍ മുപ്പത്തിമൂന്ന് ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.