Close
Welcome to Green Books India

Author:

star

Out of stock.

No reviews found

പ്രണയത്തിന്റെ രാജകുമാരി

പ്രണയത്തിന്റെ രാജകുമാരി

മലയാളത്തിന്റെ പൊതുബോധത്തെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന കഥ. ഏറെക്കാലമായുള്ള നിരീക്ഷണങ്ങളുടേയും കമലയുമായുള്ള ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍  വെളിപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍  മറകളില്ലാതെ കമലാദാസിന്റെ സുഹൃത്ത് എഴുതുന്നു. 
കമലയുടെ എഴുത്തുരീതി ആത്മകഥാപരമായ  സ്ത്രീ ശബ്ദത്തിന്റെ നേരിട്ടുള്ള ഒരു പ്രയോഗശൈലിയാണ്.  അതിന്റെ ബാഹ്യമായ രൂപഘടനയിലുള്ള വായനയ്ക്കപ്പുറം, വ്യക്തിഗത വിശേഷങ്ങള്‍ക്കപ്പുറം, കമലയുടെ  സൃഷ്ടികള്‍ പ്രതിരൂപാത്മകമായി വായിക്കാന്‍ സ്വയമേവ വായനക്കാരോട് ആവശ്യപ്പെടുന്നു.
''ഒരെഴുത്തുകാരി തന്റെ വ്യക്തിസത്തയെ തന്നില്‍നിന്നുതന്നെ വേര്‍പ്പെടുത്തിയെടുത്ത് ഒരു പുതിയ വ്യക്തിത്വം സൃഷ്ടിക്കുന്നു. ഈ രൂപമാറ്റത്തിനു മുന്നില്‍ നമ്മളാദ്യം  അവരുടെ അടിസ്ഥാനസ്വഭാവവും പ്രകൃതിയും  തിരിച്ചറിയേണ്ടതുണ്ട്. അവരുടെ  സ്വത്വഭാവങ്ങളുടെ വേരുകള്‍ തിരയേണ്ടതുണ്ട്. എങ്കിലേ,  യാഥാര്‍ത്ഥ്യത്തേയും മിഥ്യയേയും വേര്‍തിരിച്ചറിയാനാവൂ-'' 
മെറിലി പറയുന്നു ''മലയാളത്തിലെ പ്രിയപ്പെട്ട ആ എഴുത്തുകാരിയോട് നമ്മള്‍ നീതി പുലര്‍ത്തിയിട്ടില്ല.''
കമലാദാസ് പറയുന്നതും വേറൊന്നല്ല. ''സാധാരണ ജീവിതത്തില്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു. എനിക്ക് നഷ്ടപ്പെട്ടതിനെ തിരിച്ചെടുക്കാന്‍ ഞാനാഗ്രഹിച്ചു. അവളില്‍നിന്ന് പ്രതീക്ഷിച്ചതെന്തോ അത് ചെയ്യുവാന്‍ ഞാന്‍ തീരുമാനിച്ചു. അഗാധമായി സ്‌നേഹിക്കുക, അവളുടെ കാമുകനെ കാണുക, ഈ ശരീരത്തില്‍നിന്ന് വേര്‍പെട്ട്  ഈ ഭാഗം അഭിനയിക്കുക. അവള്‍ അവളുടെ കാമുകന്റെ അടുത്തേക്ക് പോകുക.... ഞാനത് സംഭവമാക്കി.... ഞാനും അവളും ഒന്നായി ലയിച്ചുചേര്‍ന്നു. ദിവാസ്വപ്നം കാണുന്നത് ഞാനല്ലായിരുന്നു. ഞാനെന്ത് അനുഭവിച്ചു അഥവാ എനിക്കെന്ത് സംഭവിച്ചു എന്നത് ആഘോഷപൂര്‍വ്വം എഴുതിവെക്കുക മാത്രമായിരുന്നു.
അഗാധമായ ഒരു സങ്കടക്കടല്‍ നീന്തിക്കടന്നവളാണ് കമലാദാസ്. സ്ത്രീസ്വഭാവത്തിന്റെ സര്‍ഗാത്മകതയ്ക്ക് തന്നിലുള്ള നാര്‍സിസ്റ്റിന്റെ പ്രഭാവം അവര്‍ക്ക് വലിയൊരു പ്രചോദനമായിരുന്നു. അവര്‍ക്ക് കണ്ണാടി നോക്കി തന്റെ പ്രതിച്ഛായയെ മറ്റൊന്നായി സൃഷ്ടിക്കാന്‍ കഴിയും. അവള്‍ ദേവിയാകും. ദുര്‍ഗ്ഗയാകും. ഹൂറിയാകും. അസാധാരണമാണ് കമലാദാസിന്റെ ജീവിതകഥ. 
ഇതുവരെ കമലാദാസ് പറഞ്ഞിട്ടില്ലാത്ത പല രഹസ്യങ്ങളും ഈ പുസ്തകം പങ്കു വെയ്ക്കുന്നു. ഒപ്പം മതം മാറിയതിന്റെ  ഹേതുക്കളും അതിന്റെ നിരര്‍ത്ഥകതയും വെളിപ്പെടുത്തുന്നു.


About Author

About