Close
Welcome to Green Books India
Adayala Nakshathramayi Gopi

Adayala Nakshathramayi Gopi

Author: John Paul

star

അടയാള നക്ഷത്രമായി ഗോപി

Add to Basket

Written by : John Paul

ഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്‍ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര്‍വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്‍ശിപ്പിച്ച് വൈഭവം അന്യാദൃശമാണ്. സമാനതകളില്ലാ‍ത്തതായിരുന്നു ആ പകര്‍ന്നാട്ടങ്ങള്‍. കൈക്കൊണ്ട വിവിധ വേഷങ്ങള്‍ അദ്ദേഹത്തിന് ഒരു മഹാനടന്റെ പേരും പെരുമയും സമ്മാനിച്ചു. ഭരത്, പത്മ ശ്രീ തുടങ്ങിയ സമുന്നത ബഹുമതികളും. ഗോപിയോടൊപ്പം അനേക വര്‍ഷങ്ങള്‍ അനുയാത്ര ചെയ്ത ജോണ്‍പോള്‍ ആ അഭിനയപര്‍വ്വത്തിലെ ഉദാത്ത മുഹൂര്‍ത്തുങ്ങള്‍ അടയാളപ്പെടുത്തുന്നു. മോഹന്‍ലാലിന്റെ അവതാരിക ടി.എം.എബ്രഹാമിന്റെ പഠനം

No reviews found

About Author

John Paul

John Paul

About John Paul

എഴുത്തുകാരൻ, സാമൂഹ്യ പ്രവർത്തകൻ, മാധ്യമ വിദഗ്ദ്ധൻ, അധ്യാപകൻ , തിരക്കഥാകൃത് , ഫിലിം നിർമാതാവ് . 1950 ഒക്ടോബർ 29 ന് എറണാകുളം ജില്ലയിൽ ജനനം . സാമ്പത്തികശാസ്ത്രത്തിൽ എം . എ ബിരുദം. ഗ്രന്ഥശാല പ്രസ്ഥാനത്തിലും ഫിലിം സൊസൈറ്റി പ്രവർത്തനത്തിലും സ്കൗട് പ്രസ്ഥാനത്തിലും സജീവമായിരുന്നു . ടെലിഫിലുമുകളും ഡോക്യൂമെന്ററികളും നിർമ്മിക്കുകയും എഴുതുകയും സംവിധാനം ചെയുകയും ചെയ്തു. ദേശസാൽകൃത ബാങ്കിൽ 1972 മുതൽ 1983 വരെ സേവനമനുഷ്ഠിച്ചു. പിന്നീട് ചലച്ചിത്രമേഖലയിൽ സജീവമായി നൂറിനടുത്തു ഫീച്ചർ ചിത്രങ്ങളുടെ രചയിൽ പങ്കാളിയായി . അവാർഡുകൾ : മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനും മികച്ച ടെലിഫിലിം കഥയ്ക്കുമുള്ള സംസ്ഥാന അവാർഡ്, തിരക്കഥയ്ക്കും ഡോക്യൂമെന്ററിക്കുമുള്ള ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്. എം .ടി സംവിധാനം ചെയ്ത " ഒരു പുഞ്ചിരി " യുടെ നിർമാതാവ് .