Close
Welcome to Green Books India
Oru Thakkali Krishikkarante Swapnangal

Oru Thakkali Krishikkarante Swapnangal

Author: Rasheed Parakkal

star

Add to Basket

Written by : Rasheed Parakkal

മരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന് തന്റെ സങ്കടങ്ങള്‍ പങ്കുവയ്ക്കാനുള്ളത് കാലത്തിന്റെ അനന്തതയിലെറിയപ്പെട്ട സുലൈമാന്‍ എന്ന ഒട്ടകത്തിന്റെ അസ്ഥി പഞ്ജരത്തോടാണ്. ഒരു ദിനം കാറ്റു വന്ന് അസ്ഥി പഞ്ജരത്തെ മൂടുമ്പോള്‍ അയാള്‍ കഥ നിര്‍ത്തുകയും മരുഭൂമിയോട് വിടപറയുകയും ചെയ്യുന്നു. സുന്ദരനായ ഗള്‍ഫ് സങ്കല്പങ്ങളെ ഈ കൃതി തിരുത്തുന്നു. മണലാരണ്യം ഊഷരതയുടെയും നിശ്ശൂന്യതയുടെയും വിളനിലമാണെന്നും അതിന്റെ വേഷപ്പകര്‍ച്ചകളില്‍ ഭ്രമിക്കുന്ന നമുക്ക് നഷ്ടപ്പെടുന്നതു വിലപ്പെട്ട ജീവിതമാണെന്നും ഈ കൃതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

No reviews found

About Author

Rasheed Parakkal

Rasheed Parakkal

About Rasheed Parakkal

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്. 1970 ജൂണ്‍ 4ന് വടക്കാഞ്ചേരിയില്‍ ജനനം. പിതാവ് അബ്ദുള്‍ റഹിമാന്‍. മാതാവ്: ആമിന. വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, വ്യാസ എന്‍.എസ്.എസ്. കോളേജ് (വടക്കാഞ്ചേരി) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു.എ.ഇയില്‍ മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് തിരക്കഥാരചന, ഗാനരചന എന്നീ മേഖലകളില്‍ വ്യാപരിക്കുന്നു. പുരസ്‌കാരങ്ങള്‍: തനിമ കലാസാഹിത്യവേദി അവാര്‍ഡ് (2010), അങ്കണം അവാര്‍ഡ് (2012), ഗാനരചനയ്ക്ക് തുടര്‍ച്ചയായി 2011, 2012 വര്‍ഷങ്ങളില്‍ ബാലന്‍ കെ. നായര്‍ പുരസ്‌കാരം, എന്‍.വി. നാരായണന്‍ മാസ്റ്റര്‍ കവിത അവാര്‍ഡ് (2011), അലാറം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഗാനരചന (2010), ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് (2013), മികച്ച ഷോര്‍ട്ട് ഫിലിം - ഇന്‍സൈറ്റ് പുരസ്‌കാരം (2013),സാക്ഷി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് - മികച്ച സംവിധായകന്‍ (2013), ജോസ് ഫിലിം ഫെസ്റ്റ് - മികച്ച തിരക്കഥാകൃത്ത് (2013).