Close
Welcome to Green Books India
Karmagathi

Karmagathi

Author: M.K.Sanu

star

Add to Basket

Written by : Prof. MK Sanu

പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര്‍ എം.കെ. സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്‍വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്‍ എം.കെ.സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോളാം അദ്ദേഹം നടത്തിയതത്രയും. മണ്‍ മറഞ്ഞുപോയ മാതാപിതാക്കള്‍ക്ക എഴുത്തുകാരന്‍ നല്‍കുന്ന അശ്രുപൂജയായിരിക്കും ഈ ആത്മകഥയിലെ നക്ഷത്രത്തിളക്കാമാര്‍ന്ന അക്ഷരങ്ങള്‍. അവ നാം ഓരോരുത്തരുടെയും ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ജീവിത യാത്രക്കിറയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെയും ഗുരുക്കന്മാറ്റെയും ശിഷ്യന്മാരെയും കുറിച്ചു!

No reviews found

About Author

M.K.Sanu

M.K.Sanu

About M.K.Sanu

എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍. 1928 ഒക്‌ടോബര്‍ 27ന് ആലപ്പുഴയിലെ മംഗലത്തുവീട്ടില്‍ ജനനം. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള നിയമസഭാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 1992ലെ വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കര്‍മ്മഗതി എന്ന ആത്മകഥയ്ക്ക് വൈഖരി പുരസ്‌ക്കാരവും സദ്കീര്‍ത്തി പുരസ്‌ക്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്. കൃതികള്‍: പ്രഭാതദര്‍ശനം, നാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍, അവധാരണം, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങള്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, കുമാരനാശാന്‍, എന്റെ വഴിയമ്പലങ്ങള്‍, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍.