Close
Welcome to Green Books India
Bedan Bedanile Greeshmakalathu

Bedan Bedanile Greeshmakalathu

Author: Leonid Tsipkin

star

ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്

Add to Basket

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനാ‍യ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവല്‍. എന്നാല്‍ ലിയോനിഡ് ട്സിപ്കിന്‍ എന്ന ഗ്രന്ഥകാരന്റെ കഥയായും ഈ പുസ്തകം മാറുന്നു. ഇതിനെ ഒരു സ്വപ്നാത്മക നോവല്‍ എന്നുകൂടി വിളിക്കം. ഡോസ്റ്റോയെവ്സ്കിയെക്കുറിച്ച് എഴുതിയിട്ടുള്ള ലോക സാഹിത്യകൃതികളില്‍ ബേദന്‍ ബേദന് സവിശേഷമായ സ്ഥാനമുണ്ട്. ബേദന്‍ ബേദനിലെ ഈ ഗ്രീഷ്മ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യത്യസ്തമായ ഒരു വായന നിങ്ങളെ കാത്തിരിക്കുന്നു. സാഹിത്യത്തിന്റെ അത്യപൂര്‍വ്വമായ ഒരു പങ്കിടലാണ്.

No reviews found

ദസ്തയെവ്സ്കി എന്ന എഴുത്തുകാരന് തിലോദകം

ദസ്തയെവ്സ്കി എന്ന എഴുത്തുകാരന് തിലോദകം


ബേദന്‍ ബേദനിലെ ഒരു ഗ്രീഷ്മകാലത്ത് 
ലിയോനിഡ് ട്സിപ്കിന്‍


    റഷ്യന്‍ വിപ്ലവഭരണ കാലഘട്ടത്തിന്‍റെ അവസാന നാളുകളില്‍ അല്ലെങ്കില്‍ ഇരുപതാംനൂറ്റാണ്ടിന്‍റെ അന്ത്യകാലഘട്ടത്തിലാണ് ഈ നോവല്‍ എഴുതിത്തീര്‍ത്തത്.  ഡോസ്റ്റോയെവ്സ്കിയുടെ പീഡിതമായ ഓര്‍മ്മകളും ജീവിതവും തന്‍റേതു കൂടിയാണെന്ന് നോവലിസ്റ്റായ ട്സിപ്കിന്‍ എന്ന എഴുത്തുകാരന്‍ തിരിച്ചറിയുന്നു. ഗില്യ എന്ന തന്‍റെ അമ്മയുടെ കൂട്ടുകാരിയുമൊത്തിരുന്ന് അവര്‍ പഴയ കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നു.  രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പീറ്റേഴ്സ്ബര്‍ഗിന്‍റെ തെരുവുകള്‍, ലോകയുദ്ധം തകര്‍ത്ത  റഷ്യയിലെ മിന്‍സ്ക് നഗരം,  ആന്‍റിസെമിറ്റിക് വിരോധത്തിലാര്‍ന്ന ജൂതപീഡനകാലം എന്നിങ്ങനെ. അപ്പോള്‍ പീറ്റേഴ്സ്ബര്‍ഗിനെ പിടിച്ചുകുലുക്കിക്കൊണ്ട് ട്രാമുകള്‍ കടകട ശബ്ദത്തോടെ കടന്നുപോകുന്നു. അവരുടെ വീടിനെയടക്കം പിടിച്ചുകുലുക്കിക്കൊണ്ട് കടന്നുപോകുന്നത് ജീവിതത്തിന്‍റെ ശോകമയമായ ഓര്‍മ്മകള്‍കൂടിയാണെന്ന് വായനക്കാരന്‍ തിരിച്ചറിയുന്നു.


    ഇതിനെ ഒരു സ്വപ്നാത്മക നോവല്‍ എന്നുകൂടി വിളിക്കാം. ബേദന്‍-ബേദനിലെ ഗ്രീഷ്മകാലത്തിലൂടെ കടന്നു പോകുമ്പോള്‍ വ്യത്യസ്തമായ ഒരു വായന നിങ്ങളെ കാത്തിരിക്കുന്നു. സാഹിത്യത്തിന്‍റെ അത്യപൂര്‍വ്വമായ ഒരു പങ്കിടലാണത്.
വിവ: കെ.പി.ബാലചന്ദ്രന്‍


About Author

Leonid Tsipkin

Leonid Tsipkin

About Leonid Tsipkin