Close
Welcome to Green Books India
Suvarnakathakal- Rabindranath Tagore

Suvarnakathakal- Rabindranath Tagore

Author: Rabindranath Tagore

star

സുവര്‍ണ്ണകഥകള്‍ രവീന്ദ്രനാഥ ടാഗോര്‍

Add to Basket

Author : Rabeendranatha Tagore

ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ. വിവ. ലീലാ സർക്കാർ

No reviews found

About Author

Rabindranath Tagore

Rabindranath Tagore

About Rabindranath Tagore

1861 മെയ് 7-ാം തീയതി കല്‍ക്കത്തയില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കു വച്ചു നിര്‍ത്തി; പിന്നെ വീട്ടിലിരുന്നു പഠിച്ചു. കുറെക്കാലം ഇംഗ്ലണ്ടിലും പഠിക്കുകയുണ്ടായി. പതിനാലാം വയസ്സില്‍ അമൃത ബസാര്‍ പത്രികയില്‍ ആദ്യ കവിത അച്ചടിച്ചു വന്നു. കവികാഹിനിയാണ് ആദ്യത്തെ പുസ്തകം - പ്രസിദ്ധീകരിച്ചത് പതിനേഴാം വയസ്സില്‍. കവിതകള്‍, കഥകള്‍, നോവലുകള്‍, സാഹിത്യനിരൂപണം, ആത്മകഥ, നാടകം, പ്രബന്ധങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ വിവിധ ശാഖകളില്‍ അനേകം രചനകള്‍. ഗീതാഞ്ജലിയുടെ മൂലം 1910 ജൂലൈ മാസത്തില്‍ പുറത്തിറങ്ങി. ഇംഗ്ലീഷ് ഗീതാഞ്ജലി 1912 നവംബറില്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. 1913 നവംബറില്‍ അത് നോബല്‍ സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1901ല്‍ ടാഗൂര്‍ സ്ഥാപിച്ച ശാന്തിനികേതനം എന്ന വിദ്യാലയം 1921 മുതല്‍ സര്‍വ്വകലാശാലയായി. 1941 ആഗസ്റ്റ് മാസം എട്ടാം തീയതി ടാഗൂര്‍ അന്തരിച്ചു.