Close
Welcome to Green Books India
P. Bhaskarante Kavyamudrakal

P. Bhaskarante Kavyamudrakal

Author: Sreekumaran Thampi

star

പി. ഭാസ്‌കരന്റെ കാവ്യമൂദ്യകള്‍

Add to Basket

Author : Sreekumaran Thampi

ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളിൽ ഒരാളാണ് പി. ഭാസ്ക്കരൻ. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനിൽക്കുന്നു അദ്ദേഹത്തിന്റെ രചനകൾ. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളിൽ ദൃശ്യമാണ്. ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതിൽ ഭാസ്ക്കരന്റെ തൂലിക വഹിച്ച പങ്ക് നിസ്തുലമാണ്. സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും പ്രസ്തുത രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്ത ശ്രീകുമാരൻ തന്പി ഭാസ്ക്കരന്റെ ജീവിതത്തിലൂടെയും കാവ്യജീവിതത്തിലൂടെയും ചലച്ചിത്ര ജീവിതത്തിലൂടെയും നടത്തുന്ന ഒരു തീർത്ഥാടനമാണ് ഈ പുസ്തകം.

No reviews found

About Author

Sreekumaran Thampi

Sreekumaran Thampi

About Sreekumaran Thampi

കവി, നോവലിസ്റ്റ്, നിര്‍മ്മാതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍. 1940 മാര്‍ച്ച് 16-ന് ഹരിപ്പാട് ജനനം. ഗണിതശാസ്ത്രത്തിലും സിവില്‍ എന്‍ജിനീയറിങ്ങിലും ബിരുദധാരി. നോവല്‍, കവിതാസമാഹാരം, ലേഖനം എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, പ്രവാസകൈരളി അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം, ജെ.സി. ഡാനിയല്‍ അവാര്‍ഡ്. സിനിമാരംഗത്ത് വിവിധ മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ക്കര്‍ഹനായി. 30 മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 22 കഥാചിത്രങ്ങളും, പതിനൊന്ന് ടി.വി. പരമ്പരകളും നിര്‍മ്മിച്ചു. ദേശീയ ഫിലിം അവാര്‍ഡ് കമ്മിറ്റി അംഗം, കേരള ഫിലിം അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ (2004) തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.