Close
Welcome to Green Books India
Kaikeyi

Kaikeyi

Author: T.N.Prakash

star

കൈകേയി

Add to Basket

Author: T.N Prakash

പാര്‍ശ്വവത്കരിക്കപ്പെട്ട ചരിത്രമാണ് എപ്പോഴും ഇതിഹാസങ്ങളിലെ സ്ത്രീകള്‍ക്കുള്ളത്. കൈകേയിയുടെ ചരിത്രവും ഇതില്‍ നിന്നും വിഭിന്നമല്ല വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് കൈകേയിയുടെ ഉണങ്ങിപ്പിടിച്ച കണ്ണീര് രാമായണത്തിലുടനീളം കാണാം. കൈകേയിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തന്നെ സമര്‍തഥമായി അധികാരത്തിന്റെ ഭദ്രതക്കും പുരുഷന്റെ സുഖത്തിനും സ്രഷ്ടിക്കപ്പെട്ടതാണെന്നു മനസിലാക്കാം. രാമായണത്തിലൂടെ. കൈകേയിയിലൂടെ ഒരു പിന്‍ നടത്തമാണ് നോവലിസ്റ്റ് നിര്‍വഹിക്കുന്നത്

No reviews found

About Author

T.N.Prakash

T.N.Prakash

About T.N.Prakash

കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം.1955 ഒക്‌ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരില്‍ ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി റിട്ടയര്‍ ചെയ്തു.അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ..., ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി.സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം)