Close
Welcome to Green Books India
Du

Du

Author: Krishnadas

star

ദുബായ്

Out of stock.

18 th Edition
Author : Krishnadas

ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനകളില്‍ അപൂര്‍വ്വമായി മാത്രം കടന്നുവരുന്ന ഉത്തമ കൃതികളില്‍ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മ കഥാഖ്യാനത്തെയാണ് ഇതെന്നെ ഓര്‍മ്മിച്ചത്. - ടി. പത്മനാഭന്‍ ഈ പുസ്തകവുമായുള്ള പരിചയം ആത്മാവിനെ വിമലീകരിക്കുന്ന ഒരനുഭവമായിരിക്കുന്നു. നന്ദി, സുഹൃത്തേ... - ഡോ. വി.രാജകൃഷണന്‍

No reviews found

പരിഭാഷയുടെ നിലപാടുകള്‍

പരിഭാഷയുടെ നിലപാടുകള്‍

    പുതിയ കാലത്ത് തര്‍ജമകള്‍ വളരെ യാന്ത്രികമായാണ് നിര്‍വഹിക്കുന്നതെന്ന പരാതികള്‍ വ്യാപകമായുണ്ടായി. ഇവയ്ക്ക് എങ്ങനെ പരിഹാരമുണ്ടാക്കാം എന്ന വെല്ലുവിളിയാണ് ഗ്രീന്‍ബുക്സ് ഏറ്റെടുക്കുന്നത്. പരിഭാഷകളുടെ  പ്രസക്തിയേയും മാനവികതയേയും മൗലികതയേയും കുറിച്ച്  ഗ്രീന്‍ബുക്സിന്‍റെ ഡയറക്ടറും  മാനേജിംഗ് എഡിറ്ററുമായ ശ്രീ കൃഷ്ണദാസ് പ്രതികരിക്കുന്നു. മലയാളസാഹിത്യത്തെ ലോകസാഹിത്യവുമായി ബന്ധിപ്പിക്കാന്‍ പ്രതിജ്ഞാബന്ധമാണ് ഗ്രീന്‍ബുക്സ്. മലയാളസാഹിത്യത്തിന്‍റെ നിസ്സാരത നമ്മെ  ബോധ്യപെടുത്തുന്നത് വിശ്വസാഹിത്യ കൃതികളാണ് .

ജ്യോതിരാജ്:- ഈയിടെ ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ച വിവര്‍ത്തനഗ്രന്ഥങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് യാസ്മിനാ ഖാദ്രാ, പാട്രിക് മോദിയാനോ എന്നിവരുടെ ഫ്രഞ്ച് കൃതികളുടെ വിവര്‍ത്തനങ്ങള്‍. അവ ഒരു വിവര്‍ത്തനകൃതിയാണെന്നുപോലും തോന്നുന്നില്ല. ലോകപരിഭാഷകളുടെ ഒഴുക്ക് ഗ്രീന്‍ബുക്സ് മലയാളത്തില്‍ ഉണ്ടാക്കുന്നു എന്നാണല്ലോ  സൂചനകള്‍? 
കൃഷ്ണദാസ്:- തീര്‍ച്ചയായും മലയാളത്തിലേക്ക് ലോകഭാഷാസാഹിത്യം ശക്തമായി കടന്നു വരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏറ്റവും അടുത്ത് പ്രസിദ്ധീകരിച്ച ബുറാന്‍ സോന്മെസിന്‍റെ മസുമലാര്‍ (വിശുദ്ധമാനസര്‍)നോടൊപ്പം അദ്ദേഹത്തിന്‍റെ തന്നെ 'ഇസ്താംബുള്‍ ഇസ്താംബുള്‍' എന്ന അതിപ്രശസ്തമായ കൃതിയും അണിയറയിലുണ്ട്. അതേപോലെത്തന്നെ റഷ്യയിലെ ആധുനിക സാഹിത്യകാരനായ യവ്ജിനി പോളാസ്കിന്‍റെ 'ലോറസ്' എന്ന കൃതിയും മലയാളവായനയ്ക്കായി അണിഞ്ഞൊരുങ്ങുകയാണ്. പോസ്റ്റ്മോഡേണ്‍ സാഹിത്യകാരനായ ബെന്‍ ഒക്രിയുടെ 'മാന്ത്രികതയുടെ കാലം' (അഴല ീള ാമഴശര) എന്ന നോവലും അടുത്തു തന്നെ പുറത്തുവരും. അങ്ങനെ പരിഭാഷകളുടെ ഒരു പുത്തന്‍ സംസ്കാരം പാശ്ചാത്യലോകത്തുനിന്നും മാത്രമല്ല തുര്‍ക്കി, അറബ് നാടുകള്‍ എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടും മലയാളസാഹിത്യത്തില്‍ ഒരു യാഥാര്‍ത്ഥ്യമായിത്തീരുകയാണ്.


? മലയാളസാഹിത്യത്തില്‍ പരിഭാഷയുടെ പ്രസക്തിയെ എങ്ങനെ വിലയിരുത്താം.
ഭാരതീയ സാഹിത്യത്തില്‍ വ്യാസനും കാളിദാസനും ഒക്കെ ഉണ്ടായിരുന്നെങ്കിലും സാഹിത്യത്തിന്‍റെ പ്രധാന ധാര ഇംഗ്ലീഷ് വിദ്യാഭ്യാസവും അതിലൂടെ കൈവന്ന പടിഞ്ഞാറന്‍ സാഹിത്യവായനയുമാണ്.
കഥ, നോവല്‍, ആത്മകഥ, ജീവചരിത്രം എന്നിങ്ങനെ അത് വ്യാപരിക്കുന്നു. ഒരുപക്ഷേ നമ്മുടെ ഭാഷയില്‍ സാഹിത്യത്തോടൊപ്പമോ അതിലുപരിയോ വായിക്കപ്പെടുന്നത് പരിഭാഷകളാണ്. ലിയോ ടോള്‍സ്റ്റോയി, ചാള്‍സ് ചിക്കന്‍സ്, വിക്ടര്‍ ഹ്യൂഗോ, ദസ്തയെവ്സ്കി, ബാല്‍സാക്ക്, ഷേക്സ്പിയര്‍, ചെഖോവ്, ഹെമിങ്വേ തുടങ്ങിയവരില്ലാത്ത ഒരു വായനയുണ്ടോ നമുക്ക്?


? വിശ്വസാഹിത്യത്തിന്‍റെ മൗലികതയെകുറിച്ച്?
ജീവിതത്തിന്‍റെ ആഴം രേഖപ്പെടുത്തുന്ന മനുഷ്യന്‍റെ സാര്‍വലൗകികവുമായ രചനകളെയാണ് നാം വിശ്വസാഹിത്യം എന്നു വിളിക്കുന്നത്. വിശകലനത്തിനും പുനര്‍വായനയ്ക്കുമായി അവ എപ്പോഴും നമ്മുടെ മുന്നിലെത്തുന്നു. അവയെ ക്ലാസ്സിക്കുകള്‍ എന്നു  വിളിക്കുന്നു.


? ആധുനിക സാഹിത്യത്തെ പൊതുവെ വിലയിരുത്തുന്നതെങ്ങനെ?
18-ാം നൂറ്റാണ്ടു മുതലേ ആധുനിക സാഹിത്യം ലോക സാഹിത്യത്തിലുണ്ടായിരുന്നു.  എന്നാല്‍  ഒന്നും രണ്ടും മഹായുദ്ധത്തിനുശേഷമാണ് ആഗോളതലത്തില്‍ മോഡേണ്‍ ലിറ്ററേച്ചര്‍ ജന്മമെടുക്കുന്നത്. കേവലമായ റൊമാന്‍റിക് കാലഘട്ടത്തില്‍ നിന്നുള്ള വിടുതല്‍ കൂടിയാണിത്. മനുഷ്യരാശി പരസ്പരം  പടവെട്ടുകയും കൊന്നൊടുക്കുകയും ചെയ്യുന്ന അവിശ്വസനീയമായ കാഴ്ച. ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍, ജീവിതത്തിന്‍റെ നിസ്സാരത എന്നിവയാണ് ആധുനിക സാഹിത്യത്തിന്‍റെ പ്രധാന പശ്ചാത്തലം. അതൊരു വിശ്വാസരാഹിത്യത്തിന്‍റെ കാലഘട്ടവുമാണ്. മുതലാളിത്തത്തിന് ഭീഷണിയായി ഒരു സോഷ്യലിസ്റ്റ് ചേരിയുടെ ഉദയം ഈ കാലഘട്ടത്തിലുണ്ടായി. അവര്‍ തമ്മിലുള്ള ശീതസമരവും. സോഷ്യലിസം എന്ന ഒക്ടോബര്‍ വിപ്ലവത്തിന്‍റെ കാഴ്ചപ്പാട് മൂന്നാം ലോകങ്ങളിലേക്ക് പകര്‍ന്നതും  ഇക്കാലത്താണ്. എന്നാല്‍ 20-ാം നൂറ്റാണ്ടിന്‍റെ അവസാനം കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ച രേഖപ്പെടുത്തുകയാണുണ്ടായത്. കമ്മ്യൂണിസം തകര്‍ന്നിടത്ത് വ്യാപകമായി മതവര്‍ഗീയതകള്‍ കടന്നുവന്നു. ഷിയ മുസ്ലീം വര്‍ഗീയത ഖൊമേനിയുടെ ഇറാന്‍ വാഴ്ചയിലൂടെ തിരിച്ചുവന്നു. വഹാബിസത്തിന്‍റെ വര്‍ഗീയവേരുകള്‍ ഇപ്പോള്‍ ലക്ഷ്കറി തൊയ്ബ, അല്‍ഖ്വയ്ദ, താലിബാന്‍, ഐ എസ് എന്നീ പേരുകളില്‍ ഭൂമുഖത്ത് അറുംകൊലകള്‍ വിതച്ചുകൊണ്ട് മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍.
കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളത്തില്‍ അസൂയാവഹമായ തര്‍ജമകളുടെ ഒരു ബാഹുല്യം തന്നെയുണ്ടായി. നാലപ്പാട്ട് നാരായണമേനോന്‍, ആനി തയ്യില്‍ തുടങ്ങിയവരുടെ തര്‍ജമകള്‍ക്ക് പരിഭാഷയുടെ തിളക്കമുണ്ടായിരുന്നു.


?കൃതിയുടെ ആത്മാവ് സര്‍വ്വപ്രധാനമാണ്. അതുകൊണ്ടുതന്നെ വിവര്‍ത്തനസാഹിത്യവും വൈദഗ്ധ്യം ആവശ്യമായ ഒരു സര്‍ഗ്ഗാത്മകപ്രവര്‍ത്തനമാണ്.ആ അര്‍ത്ഥത്തില്‍ പരിഭാഷയുടെ മാനദണ്ഡമെന്താണ്?
പദാനുപദ തര്‍ജമയാണ് ശരിയായ പരിഭാഷ എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ കൃതിയുടെ വൈകാരികതയും തനിമയും തര്‍ജമയിലൂടെ നഷ്ടപ്പെടുവാന്‍ അനുവദിക്കരുത്. മലയാളഭാഷയുടെ പദാവലികളില്‍ വേണ്ടത്ര പദാനുപദങ്ങള്‍ ലഭ്യമല്ല. അപ്പോള്‍ കഴിയുന്നത്ര പദാനുപദങ്ങള്‍ ജന്മമെടുക്കുകയും അല്ലാത്തിടത്ത് ആ ആശയത്തെ ഉജ്ജ്വലമായി ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം സ്വീകരിച്ചുകൊണ്ടാണ് പരിഭാഷകന്‍ തര്‍ജമ നിര്‍വഹിക്കേണ്ടത്.
?പുതിയ കാലത്ത് തര്‍ജമകള്‍ വളരെ യാന്ത്രികമായാണ് നിര്‍വഹിക്കുന്നതെന്ന പരാതികള്‍ വ്യാപകമായുണ്ടായി. ഇവയ്ക്ക്  എങ്ങനെ പരിഹാരമുണ്ടാകും? ഇത് ഒരു വെല്ലുവിളിയായാണോ  ഗ്രീന്‍ബുക്സ് ഏറ്റെടുക്കുന്നത്? 
പരിഭാഷകളുടെ കാര്യത്തില്‍ ഗ്രീന്‍ബുക്സ് കര്‍ശനമായ ശ്രദ്ധ തന്നെ എടുക്കുന്നുണ്ട്.  കൃതിയുടെ ആശയഗാഭീര്യം ചോരാതെ പരമാവധി നീതി പുലര്‍ത്തിക്കൊണ്ട് മോഡേണ്‍ ലിറ്ററേച്ചറിന്‍റെ ഒരു നിര തന്നെ നല്ല തര്‍ജമകളായി വന്നിട്ടുണ്ട് എന്ന്  ഞങ്ങള്‍ അഭിമാനിക്കുന്നു.

About Author

Krishnadas

Krishnadas

About Krishnadas

പത്രപ്രവർത്തകൻ , എഴുത്തുകാരൻ, പ്രസാധകൻ. 1951 ൽ തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനനം . യു എ ഇ ലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്‌സ്‌ ബുള്ളറ്റിനിൽ പ്രവർത്തിച്ചു . പിന്നീട്‌ അബുദാബിയിലെ ഹോങ്കോംഗ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായും ഗൾഫ് സംഘർഷ കാലത്ത് ലേഖകനായും പ്രവർത്തിച്ചു . അബുദാബി ശക്തിയുടെ പ്രമുഖ സംഘാടകനും സംഘടനയുടെ അദ്യക്ഷനമായിരുന്നു. Journalist, Writer and Publisher Born at Engandiyoor, Trichur, Kerala. Left to UAE in the early seventies. Was a staff of Reuters Bulletin, the first English newspaper in UAE, based in Sharjah. Later joined in the Hongkong Bank worked until 1998 and returned to India. In UAE he was social worker of Indian Community and mainly participated in literary and social activities. Served as a Journalist, wrote columns regularly for newspapers and magazines about Middle east. During the Gulf war he worked as a reporter to Desabhmani. In addition to Dubaipuzha, memoirs he wrote a novel Katalirampangal (Rumbling seas). His other works are Marubhoomiyile jalakangal (The windows of the desert) and Iruttil Urangathirikkunnu. (Be awaken in the darkness). Now active in publishing.