Close
Welcome to Green Books India
Manjakettidam

Manjakettidam

Author: Nandanar

star

മഞ്ഞക്കെട്ടിടം

Out of stock.

Author : Nandanar

ക്ലാവു പിടിച്ച ജീവിതത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന കഥാപാത്രങ്ങളാണ് മഞ്ഞക്കെട്ടിടത്തിലെ താമസക്കാര്‍. വേശ്യയും പണക്കാരനും ബ്രോക്കറും വഞ്ചിക്കപ്പെടുന്ന ഭര്‍ത്താവും മാനം വിറ്റ് ജീവിതമുണ്ണുന്ന പെണ്‍കുട്ടികളും എല്ലാം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നല്ല ജീവിതത്തിനോട് പ്രതികാരം ചെയ്യുകയാണ്. മുറിവേറ്റ നീതി അവരുടെ സ്വത്വനിര്‍മ്മിതിയിലുടനീളമുണ്ട്. ഈ കഥാപാത്രങ്ങളെ ആരെയും അവരുടെ ദുഷ്ചെയ്തികള്‍ നിമിത്തം വായനക്കാരന്‍ വെറുക്കുന്നില്ല. പാപം വിശുദ്ധിയുമായി താദാത്മ്യം പ്രാപിക്കുന്ന അത്ഭുതകരമായ കാഴ്ച മഞ്ഞക്കെട്ടിടത്തിലുടനീളം നിര്‍മ്മിക്കപ്പെടുന്നു. കാമവും കലഹവും മരണവും വിമോചനത്തിന്റെ പുതുരൂപങ്ങള്‍ പ്രാപിക്കുന്നു.

No reviews found

About Author

Nandanar

Nandanar

About Nandanar

1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനനം. യഥാര്‍ത്ഥ പേര് പി.സി. ഗോപാലന്‍. ജീവിതക്ലേശങ്ങള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല. 1942ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. പിന്നീട്, 1965 മുതല്‍ 1967 വരെ മൈസൂരില്‍ എന്‍.സി.സി. ഇന്‍സ്ട്രക്ടറായും തുടര്‍ന്ന് ഫാക്ടില്‍ പബ്ലിസിറ്റി വിഭാഗത്തിലും ജോലി ചെയ്തു. 1974ല്‍ അന്തരിച്ചു. ഭാര്യ: പി. രാധ. ആത്മാവിന്റെ നോവുകള്‍, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഉണ്ണിക്കുട്ടന്റെ ലോകം, മഞ്ഞക്കെട്ടിടം, ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍, അനുഭൂതികളുടെ ലോകം തുടങ്ങിയ നോവലുകളും പത്തോളം കഥാസമാഹാരങ്ങളും ഒരു നാടകവും രചിച്ചു. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരവും സമ്പൂര്‍ണ്ണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കഥകളും നോവലുകളും മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.