Close
Welcome to Green Books India
Aayiravallikunninte Thazhvarayil

Aayiravallikunninte Thazhvarayil

Author: Nandanar

star

Out of stock.

Author: Nandanar

മണ്ണിൻറെയും അധ്വാനത്തിന്റെയും സമവാക്യങ്ങൾ മാറിമറിഞ്ഞ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും ആയിരവല്ലിക്കുന്ന് പകർന്നുതരുന്ന ഊർജ്ജസ്വലതയ്ക്ക് ഇന്ന് അനേക പ്രസക്തിയുണ്ട്. കർഷകരുടെ ആത്മഹത്യയിലും വഴിവിട്ട വ്യാവസായിക വികസനങ്ങളിലും ഭീതി പൂണ്ടിരിക്കുന്നവർക്കിടയിൽ ഒരു പ്രതീക്ഷ പോലെ ആനതാഴിച്ചിറയിൽനിന്ന് ജലമൊഴുകി വരുന്നു. പള്ളിപ്പുറം ഏലയിലെ നാനാജാതി മതസ്ഥർ കൃഷിക്കു കൂട്ടായും അവർക്കെല്ലാം കൂട്ടിന് കൃഷിയായും ജീവിതം അനുഭൂതിദായകമാകുന്നു. കൃഷിയാവശ്യത്തിന് പള്ളിപ്പുറം ഏലയിലെത്തുന്ന കഥാനായകൻ കുറച്ചുനാളുകൾക്കുശേഷം പൂത്തുലഞ്ഞ കതിരുകൾ കണ്ട് ആത്മസംതൃപ്തിയോടെ പള്ളിപ്പുറം വിടുന്പോൾ ആ നൈർമല്യവും വിശുദ്ധിയും വായനക്കാരനും പങ്കിടുന്നു.

No reviews found

About Author

Nandanar

Nandanar

About Nandanar

1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനനം. യഥാര്‍ത്ഥ പേര് പി.സി. ഗോപാലന്‍. ജീവിതക്ലേശങ്ങള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല. 1942ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. പിന്നീട്, 1965 മുതല്‍ 1967 വരെ മൈസൂരില്‍ എന്‍.സി.സി. ഇന്‍സ്ട്രക്ടറായും തുടര്‍ന്ന് ഫാക്ടില്‍ പബ്ലിസിറ്റി വിഭാഗത്തിലും ജോലി ചെയ്തു. 1974ല്‍ അന്തരിച്ചു. ഭാര്യ: പി. രാധ. ആത്മാവിന്റെ നോവുകള്‍, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഉണ്ണിക്കുട്ടന്റെ ലോകം, മഞ്ഞക്കെട്ടിടം, ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍, അനുഭൂതികളുടെ ലോകം തുടങ്ങിയ നോവലുകളും പത്തോളം കഥാസമാഹാരങ്ങളും ഒരു നാടകവും രചിച്ചു. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരവും സമ്പൂര്‍ണ്ണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കഥകളും നോവലുകളും മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.