Close
Welcome to Green Books India
Marachottile Veyilcheelukal

Marachottile Veyilcheelukal

Author: P.Valsala

star

Out of stock.

Life Sketches by B Valsala

വയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചീന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍. എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൌഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു. വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് എഴുത്തിന്റെ ദേശ ത്തില്‍. എഴുത്തു ജീവിതവുമായിട്ടിടപഴുകുകയും സര്‍ഗ് ഗാത്മകതയുടെ അനുഭവപാഠങ്ങള്‍ കൈമാറുകയും ചെയ്ത യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് എഴുത്തിന്റെ സൌഹൃദം സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകള്‍ എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന !

No reviews found

About Author

P.Valsala

P.Valsala

About P.Valsala

നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപിക. 1938ല്‍ കോഴിക്കോട് ജനനം. കുങ്കുമം അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മാതൃഭൂമി പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: നെല്ല്, ആഗ്നേയം, നിഴലുറങ്ങുന്ന വഴികള്‍, വിലാപം, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, കാലാള്‍ കാവലാള്‍, പംഗുരു പുഷ്പത്തിന്റെ തേന്‍, ഗൗതമന്‍, തൃഷ്ണയുടെ പൂക്കള്‍, മൈഥിലിയുടെ മകള്‍. വിലാസം: അരുണ്‍, മേരിക്കുന്ന്, കോഴിക്കോട് -12.