Close
Welcome to Green Books India
Lajja

Lajja

Author: Taslima Nasrin

star

ലജ്ജ - തസ്ലീമ നസ്രിന്‍

Add to Basket

1992 ഡിസംബര്‍ ആറിന് ഹിന്ദുതീവ്രവാദികള്‍ അയീദ്ധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവര്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങള്‍ തീവച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ബാബ് റി മസ്ജിത് തകര്‍ത്തതിന് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ച് ഒരാഴ്ചകോണ്ട് എഴുതിത്തീര്‍ത്ത നോവലാണ് ലജ്ജ. ബംഗ്ലാദേശിലെ ലഹളയില്‍ ഏറെ വിഷമിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ പതിമൂന്ന് ദിവസങ്ങളാണ് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്കാരവുമാണ് മനുഷ്യരെ ഏകോപിപ്പിക്കുന്ന പ്രഥമഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു.

No reviews found

എന്നെ വെട്ടിക്കൊല്ലുകയാണെങ്കില്‍

എന്നെ വെട്ടിക്കൊല്ലുകയാണെങ്കില്‍

കേരളത്തിലെ തീവ്രവാദിസംഘത്തില്‍നിന്നുള്ള വധഭീഷണിയെതുടര്‍ന്ന് തസ്ലീമ എഴുതുന്നു


    കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് വീണ്ടുമൊരു വധഭീഷണി ലഭിച്ചു. അന്‍സര്‍ ഖിലാഫ എന്ന ഐസിസ് ചായ്വുള്ള കേരളത്തില്‍ നിന്നുള്ള ഒരു തീവ്രവാദി സംഘത്തില്‍ നിന്നാണത് വന്നത്. ഒരു സംഘത്തിന്‍റെ പേരിനൊപ്പം ഐസിസ് എന്നു കാണപ്പെടുകയോ ഐസിസുമായി ബന്ധമുണ്ടാകുകയോ ചെയ്താല്‍ ഒരു കാര്യം ഉറപ്പിക്കാംവെട്ടിക്കൊല്ലുന്നതില്‍ വിദഗ്ദധരാണവര്‍. പലപ്പോഴും ഞാന്‍ അറിയാതെ എന്‍റെ കഴുത്തില്‍ മൃദുവായി സ്പര്‍ശിച്ചുനോക്കാറുണ്ട്. ചിലപ്പോള്‍ തലയ്ക്ക് പിറകില്‍ കൈ വെച്ച് നോക്കും. പിറകില്‍ നിന്നും കുത്തി വീഴ്ത്തുമ്പോള്‍ അല്ലെങ്കില്‍ വെട്ടിയിടുമ്പോള്‍ എങ്ങനെയുണ്ടാവും എന്നറിയാനുള്ള ഒരു ശ്രമം! അവരെന്‍റെ തലയിലേക്ക് നിറയൊഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! ജീവിതത്തില്‍ ഏറെ സഹിച്ചിരിക്കുന്നു, മരണത്തിലും വേദന തിന്നാന്‍ വയ്യാ. മരണം പെട്ടെന്നാവണം. പക്ഷേ ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധിക്കുമോ? അവരോട് ജീവന് വേണ്ടി കെഞ്ചുന്ന കാര്യം ആലോചിക്കാന്‍ വയ്യാ. പകരം കണ്ണുകളടച്ച് എന്‍റെ പ്രിയപ്പെട്ട രബീന്ദ്ര സംഗീതം മൂളി വെട്ടുകളുടെ വേദന കുറയ്ക്കാന്‍ ശ്രമിക്കണം. അങ്ങനെയൊക്കെ വേദന കുറയ്ക്കാനാവുമോ എന്നറിയില്ലപക്ഷേ അതല്ലാതെ വേറെ വഴിയില്ല.


    അന്ന് ആ ദിവസം ധാക്കയിലെ റെസ്റ്റോറന്‍റില്‍ വെച്ച് കൊല്ലപ്പെട്ട ആ 19-20 വയസ്സുകാര്‍ വെട്ടേല്‍ക്കുന്ന സമയത്ത് എന്തുചെയ്യുകയായിരുന്നു എന്നറിയാന്‍ ഞാനൊന്നു ശ്രമിച്ചുനോക്കി. കരഞ്ഞ് നിലവിളിച്ച് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നോക്കുകയായിരുന്നോ അവര്‍? ഭീകരരുടെ പക്കല്‍നിന്നും ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ അവര്‍ തുനിഞ്ഞോ? റെസ്റ്റോറന്‍റില്‍ ധാരാളം പേരുണ്ടായിരുന്നില്ലേ? അവര്‍ക്കെല്ലാം ഒരുമിച്ചുകൂടി ഭീകരന്മാരെ നേരിട്ട് ആക്രമിച്ച് പരാജയപ്പെടുത്താന്‍ കഴിയാഞ്ഞതെന്തേ എന്നെനിക്കറിയില്ല.


    ഭീകരര്‍ ആഗ്രഹിച്ചത് നടന്നു. അവര്‍ക്ക് ലോകത്തെ ഞെട്ടിപ്പിക്കണമായിരുന്നു. സത്യത്തില്‍ ധാക്കാ ഭീകരന്മാര്‍ കപടജന്മങ്ങളായിരുന്നില്ല. അവരെ പരിശീലിപ്പിച്ചതെല്ലാം യന്ത്രസമാനരായി, തത്തയെപ്പോലെ, അവര്‍ ഉരുവിട്ടുകൊണ്ടിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ചവര്‍ ചിന്തിച്ചതേയില്ല. സ്വര്‍ഗ്ഗത്തിലേക്ക് പോകുകയാണെന്നായിരുന്നു അവരുടെ വിശ്വാസം. ജിഹാദിന് മുന്തിയ സമ്മാനം കിട്ടുമെന്ന് ആരെക്കൊയോ അവരോട് പറഞ്ഞിട്ടുണ്ട്, പഠിപ്പിച്ചിട്ടുണ്ട്. അമുസ്ലിങ്ങളെ കൊന്നാല്‍ സ്വര്‍ഗ്ഗത്ത് ഉന്നതപദവി ലഭിക്കുമെന്നും അവരെ ബോധവത്ക്കരിച്ചിട്ടുണ്ട്. വിദേശികളെ വെട്ടിക്കൊന്നശേഷം മതാന്ധ്യത്തിന്‍റെ പാരമ്യതയില്‍ അവര്‍ ദേശവാസികളായ മുസ്ലിങ്ങളോട് പറഞ്ഞു: ഞങ്ങള്‍ ഇവിടെ വന്നത് അമുസ്ലിങ്ങളെ മാത്രം കൊല്ലാനാണ്. നിങ്ങളെ ഞങ്ങള്‍ കൊല്ലില്ല, നിങ്ങള്‍ക്കെല്ലാം പോകാം...ഞങ്ങളെന്തായാലും സ്വര്‍ഗ്ഗം പൂകും. ഭീകരരെ കൊന്ന് ഭീകരവാദം ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. ഭീകരതയുടെ സ്രോതസ്സ് നശിപ്പിച്ചാലേ ഭീകരത ഇല്ലാതാക്കാനാവൂ.


ലജ്ജ, തസ്ലീമ നസ്റിന്‍
വില:205.00
വിവ:കെ.പി. ബാലചന്ദ്രന്‍


About Author

Taslima Nasrin

Taslima Nasrin

About Taslima Nasrin

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്‌മൊന്‍സിംഗില്‍ ജനനം. മെയ്‌മൊന്‍സിംഗ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്‍, ഫ്രഞ്ച് ലവര്‍, എന്റെ പെണ്‍കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്‌ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്‍, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്‍മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്‌കാരം, സ്വീഡിഷ് പെന്‍ ക്ലബ്, കുട്തു ഖോലാസ്‌കി പുരസ്‌കാരം, ഫ്രാന്‍സിലെ എഡിക്ക് നാനത് പുരസ്‌കാരം എന്നിവ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല്‍ യൂണിയന്‍ 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ബെല്‍ജിയത്തിലെ ഗേന്റു സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ്.