Close
Welcome to Green Books India
Dhaivathinte Chumbanangal

Dhaivathinte Chumbanangal

Author: Khalil Gibran

star

ദൈവത്തിന്റെ ചുംബനങ്ങള്‍

Add to Basket

"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ഞാൻ കൊത്തിവച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. പൂവുകൾക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട് ദൈവത്തോടു ഞാൻ സംസാരിക്കട്ടെ.'' പ്രണയാർദ്രമായ കവിതകൾ. പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്, പ്രേയസിയാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തിൽ ഒരു ധ്യാനംപോലെ അലിഞ്ഞില്ലാതാകുക.

No reviews found

ദൈവത്തിന്റെ നാള്‍വഴികള്‍ക്ക് മൂന്നാം പത

ദൈവത്തിന്റെ നാള്‍വഴികള്‍ക്ക് മൂന്നാം പത

ഒറിജിനാലിറ്റിയുള്ള ഒരു മലയാള നോവല്‍-പി. വത്സല

മലയാള നോവലില്‍ കൗമാരകഥകള്‍ നന്നെ വിരളമാണ്. കൗമാരകാലം ഒരാളുടെ ജീവിതത്തിലെ അനുഭവസാന്ദ്രമായ ഒരിടവേളയാണ്. വഴിത്തിരിവുകളുടെ സങ്കീര്‍ണ്ണത നിറഞ്ഞത്. വ്യക്തിയുടെ വികാരപരതയ്ക്ക് ഇവിടെ ബലമേറും. വരുംജീവിതത്തിന്റെ അടിത്തറ ഈ കാലഘട്ടത്തിലാണ് വേരൂന്നുക.

ദേവസ്സി ചിറമേലിന്റെ പുസ്തകം വായിക്കാന്‍ തുടങ്ങുമ്പോള്‍ ''ദൈവത്തിന്റെ നാള്‍വഴികള്‍'' ഉള്ളടക്കത്തെ കുറിച്ചു സൂചനയൊന്നും നല്കുന്നില്ല.
അനാഥബാല്യങ്ങളുടെ കഥയാണ് ശ്രീ.ദേവസ്സി പറയുന്നത്. പറയുന്നതിലെ പുതുമയും, കാഴ്ചപ്പാടും നര്‍മ്മബോധം തുടിക്കുന്ന ദുഃഖാനുഭവങ്ങളും വായന വായിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന ഒരു ബലം ഈ രചനയ്ക്കു പിന്നിലുണ്ട്. അത് രചയിതാവിന്റെ സ്വതിസിദ്ധമായ ഒറിജിനാലിറ്റിയാണ്.
ദുഃഖാനുഭവങ്ങളെ എങ്ങനെ അനുഭൂതിയാക്കി മാറ്റാം എന്ന് ഗ്രന്ഥകാരന് അറിയാം. വായനക്കാരെ പിടിച്ചുനിര്‍ത്തുന്ന തുടരനുഭവങ്ങള്‍ക്കിടയില്‍ ചെറിയ ചെറിയ ഗ്യാപ്പുകള്‍ ഉണ്ടാക്കി നോവല്‍ സ്വരൂപത്തിന്നു സംഭവിക്കാവുന്ന ഏകതാനത, ഈ കഥാകൃത്ത് കാറ്റില്‍ പറത്തിക്കളയുന്നു. അനേകം ചെറുകഥകളുടെ ഒരു സങ്കലനമായും 'ദൈവത്തിന്റെ നാള്‍ വഴികള്‍' പ്രത്യക്ഷമാവുന്നു. ഇതുപോലെ ഒരു കൗമാരക്കാരനേയും കഥാവഴികളില്‍ കണ്ടെത്തിയിട്ടില്ല. കഥാപാത്രങ്ങളുടെ വൈവിദ്ധ്യം നോവലിനു ഒരു പരവതാനിയുടെ ചാതുര്യമേകുന്നു. ഗ്രീന്‍ബുക്‌സിന്റെ തെരഞ്ഞെടുപ്പ് നന്നായി.


ദൈവത്തിന്റെ നാള്‍വഴികള്‍ 
ദേവസ്സി ചിറമേല്‍, നോവല്‍,
വില: 195.00

About Author

Khalil Gibran

Khalil Gibran

About Khalil Gibran