Close
Welcome to Green Books India
Ezhuthinte Patheyam

Ezhuthinte Patheyam

Author: Ashokan Engandiyoor

star

എഴുത്തിന്‍റെ പാഥേയം

Add to Basket

Book by Ashokan Engandiyoor

നെഞ്ചില്‍ തറച്ച പന്തങ്ങളുമായി ജനതയെ മുന്നോട്ടു നയിച്ചവര്‍. ഇല്ലായ്മകോണ്ട് കഞ്ഞിവെച്ചവര്‍. ഭക്ഷണം മാത്രമല്ല സ്നേഹവും സ്വാതന്ത്ര്യവും വിപ്ലവവും സ്വപ്നം കണ്ടവര്‍. വരാനിരിക്കുന്നവര്‍ക്കു വേണ്ടി തന്നെത്തന്നെ മറന്നാടിയവര്‍. വെടിമരുന്ന് വഴിച്ചോറാക്കിയ ഇവരാണല്ലോ ഇന്നത്തെ നമ്മുടെ വെളിച്ചത്തെ പടവെട്ടി പിടിച്ചെടുത്തത്. അതുകൊണ്ട് ഈ പുസ്തകം ഭൂതകാലത്തോടുള്ള ഒരു നന്ദിപ്രകടനമാണ്. ശരീരത്തിലെ മുറിപ്പാടുകള്‍ നോക്കി ചരിത്രം വാ‍യിക്കുന്ന ഒരു കൃതി, രോഷംകൊണ്ടളന്നു തീര്‍ത്ത ഒരു കാലത്തിന്റെ രേഖ. കേരളത്തിലെ എഴുത്തുകാര്‍ക്ക് ഇതില്‍ അവരുടെ പിന്നാമ്പുറം കാണാം. എം.എന്‍.വിജയന്‍

No reviews found

About Author

Ashokan Engandiyoor

Ashokan Engandiyoor

About Ashokan Engandiyoor

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. റവന്യൂ/സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കഥാകൃത്ത്, ഉപന്യാസകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. വിപ്ലവപ്പാത, കിട്ടുണ്ണിയുടെ കഥ, പ്രണയത്തിന്റെ നാളുകള്‍, എം.ടി.യുടെ പാദമുദ്രകള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവല്‍, ബാലസാഹിത്യം, കഥ, ജീവചരിത്രം എന്നീ മേഖലകളില്‍ പതിനഞ്ചില്‍പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.