Close
Welcome to Green Books India
Ponnanikkalariyil

Ponnanikkalariyil

Author: Akkitham

star

പൊന്നാനിക്കളരിയില്‍

Add to Basket

Book by Akkitham

മലയാളത്തിന്റെ ഗുരുതുല്യനുംപ്രിയ കവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ് ഒരുകാലഘട്ടത്തിന്റെ സാഹിത്യഭാവുകങ്ങളെ നിർണ്ണയിച്ച് പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത് ഒരിക്കൽ കവിയോടൊത്ത് തോളുരുമി നടന്നുമറൻഞ്ഞ സഹയാത്രികർ സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവർ അംഗീകരങ്ങളുടെ വലിയ ലോകത്തേക്കു നടന്നു കയറിയവർ നിനച്ചിരിക്കാതെ മരണം വന്ന് കൂട്ടികൊണ്ടുപോയവർ അവരുടെ വേർപാടിനെപറ്റി പറയുംബോഴൊക്കെ കവിക്ക് കണ്ണുനീർ തടഞ്ഞു നിർത്താനാകുന്നില്ല. അക്കിത്തം വൈകാരികമായുംവസ്തുതാപരമായും ഈ രചന നിർവ്വഹിച്ചിരിക്കുന്നു.

No reviews found

About Author

Akkitham

Akkitham

About Akkitham

മലയാളത്തിന്റെ പ്രശസ്ത കവി . 1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലെ അക്കിത്തത് മനയിൽ ജനനം. കുമരനെല്ലൂർ ഹൈസ്കൂളിലും സാമൂതിരി കോളേജിലും പഠനം. ഉണ്ണി നമ്പൂതിരി , യോഗക്ഷേമം , മംഗളോദയം , എന്നീ മാസികകളുടെ പത്രാധിപരായിരുന്നു . 1956 മുതൽ 75 വരെ കോഴിക്കോട് , തൃശൂർ ആകാശവാണിയിൽ ജോലി ചെയ്‌തിരുന്നു . ശുകപുരത്തെ വള്ളത്തോൾ വിദ്യാപീഠത്തിലെ മുഖ്യ സാരഥി. സാഹിത്യ പ്രവർത്തക സഹകരണസംഘം , സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു. പുരസ്‌കാരങ്ങൾ : കേരളാ സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി , ഓടക്കുഴൽ പുരസ്‌കാരം ഉള്ളൂർ അവാർഡ് , ആശാൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം , മാതൃഭൂമി സാഹിത്യ പുരസ്‌കാരം . " പൊന്നാനികളരിയിൽ" , എൻ .പി . വിജയകൃഷ്ണൻ എഡിറ്റ് ചെയ്‌ത " അക്കിത്തം - ആത്മഭാഷണങ്ങൾ " എന്നീ കൃതികൾ ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .