Close
Welcome to Green Books India
Malayalathinte Priyakavithakal Changampuzha

Malayalathinte Priyakavithakal Changampuzha

Author: Changampuzha Krishnapillai

star

മലയാളത്തിന്റെ പ്രിയ കവിതകൾ ചങ്ങമ്പുഴ

Add to Basket

Book by Changampuzha

അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തിൻറെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നിൽക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേർന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലയിലേക്ക്, അവരറിയാതെതന്നെ ഉയർത്തുന്നത്. പലരും കരുതുന്നതിനേക്കാൾ വിസ്തൃതിയും വൈചിത്ര്യവുമാർന്ന ചങ്ങന്പുഴക്കവിതാലോകത്തിൽനിന്ന് തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാപം കിട്ടിയ ഗന്ധർവ്വനെപ്പോലെ മലയാളക്കരയിൽ മനുഷ്യനായി ജനിച്ച്, ഗാനമാധുര്യം തുളുന്പുന്ന കവിതകളാൽ മലയാളികളെ കോരിത്തരിപ്പിച്ച് ജന്

No reviews found

About Author

Changampuzha Krishnapillai

Changampuzha Krishnapillai

About Changampuzha Krishnapillai

കാല്പനിക കവി, പ്രേമഗായകന്‍. 1911 ഒക്‌ടോബര്‍ 11ന് ഇടപ്പള്ളിയില്‍ ജനനം. ചങ്ങമ്പുഴ പാറുക്കുട്ടിയമ്മയാണ് മാതാവ്. പിതാവ് തെക്കേടത്ത് വീട്ടില്‍ നാരായണമേനോന്‍. ഇടപ്പള്ളി മലയാളം പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. മഹാരാജാസില്‍ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗൃഹീത കവിയായിത്തീര്‍ന്നിരുന്നു. വിദ്യാഭ്യാസ കാലഘട്ടം അവസാനിക്കും മുന്‍പുതന്നെ ശ്രീമതി ശ്രീദേവിയമ്മയെ വിവാഹം ചെയ്തു. കടുത്ത സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനു പോയി. രണ്ടു വര്‍ഷത്തിനുശേഷം രാജിവച്ച് മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നു. പക്ഷേ പഠനം മുഴുമിക്കാതെ നാട്ടിലേക്കു മടങ്ങി. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപ സമിതി അംഗമായി. 1948 ജൂണ്‍ 17ന് അന്തരിച്ചു. കൃതികള്‍: പാടുന്ന പിശാച്, സങ്കല്പകാന്തി, ബാഷ്പാഞ്ജലി, സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ, വത്സല, മനസ്വിനി, രമണന്‍, കളിത്തോഴി (നോവല്‍), ദേവഗീത, ദിവ്യഗീതം (പരിഭാഷകള്‍) തുടങ്ങി 57 കൃതികള്‍.