Close
Welcome to Green Books India
Varayum Vakkum

Varayum Vakkum

Author: Dr. N.P. Vijayakrishnan

star

വരയും വാക്കും

Add to Basket

Book by Dr. N.P. Vijayakrishnan

ഡോ. എൻ.പി. വിജയകൃഷ്ണൻ
സംഭാഷണം
വില. 100.00
വരയുടെ കുലപതിയായ നന്പൂതിരിയുമൊത്ത് വിജയകൃഷ്ണൻ നടത്തിയ സംഭാഷണങ്ങൾ മലയാള സാഹിത്യകലാചരിത്രത്തിലെ തിളക്കമാർന്ന ഒരു രേഖയാണ്. ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെ ബന്ധിപ്പിക്കുന്നു. സംഗീതത്തെ ഇഷ്ടപ്പെട്ട നന്പൂതിരി, കഥകളിയിൽ ഭ്രമിച്ച നന്പൂതിരി, എഴുത്തുകാരുടെ ഭാവുകത്വങ്ങളെ തൊട്ടറിഞ്ഞ നന്പൂതിരി. ഇങ്ങനെ ആർട്ടിസ്റ്റു നന്പൂതിരിയിൽ പകർന്നാടുന്ന അനേകം നന്പൂതിരികളെ ഈ കൃതിയിൽനിന്നും അനുഭവിക്കാം. വര സംഗീതമാകുന്നതും ആത്മാവിലേക്ക് പൊഴിയുന്ന നിർവൃതിയാകുന്നതും നാം അറിയുന്നു.

No reviews found

About Author

Dr. N.P. Vijayakrishnan

Dr. N.P. Vijayakrishnan

About Dr. N.P. Vijayakrishnan

1969-ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനിച്ചു. അച്ഛന്‍ : പി. പി. ശങ്കരനാരായണപ്പൊതുവാള്‍. അമ്മ : എന്‍. പി. പാറുക്കുട്ടി പൊതുവാള്‍സ്യാര്‍. മലയാളത്തില്‍ എം.എ, ബി.എഡ്, പി.എച്ച്.ഡി. ബിരുദങ്ങള്‍. ഇരുപത്തിയഞ്ചുവര്‍ഷമായി കലാനിരൂപണങ്ങളും സാഹിത്യവിമര്‍ശനങ്ങളും എഴുതി വരുന്നു. മുപ്പത്തിയാറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളില്‍ അതുല്യരായ പത്തു കലാകാരന്മാരുടെ ആത്മകഥകള്‍ക്ക് ഭാഷ നല്‍കി.