Close
Welcome to Green Books India
Veedu Nashtapettaval

Veedu Nashtapettaval

Author: Taslima Nasrin

star

വീട് നഷ്ടപെട്ടവൾ

Add to Basket

Book by Taslima Nasrin

പൂര്‍വ്വബംഗാളിലെ ഒരു ഗ്രാമത്തില്‍ഹാരാധ‌ന്‍ സര്‍ക്കര്‍ എന്ന ഒരു ഹിന്ദു കര്‍ഷക‌ന്‍ ഉണ്ടായിരുന്നു. ഹാരാധ‌ന്‍ സര്‍ക്കരിന്റെ ഒരു മക‌ന്‍ എന്തിനുവേണ്ടിയാണെന്നറിയില്ല. മുസല്‍മാനായിത്തീര്‍ന്നു. അവന്റെ പേര് ജതീന്ദ്ര‌ന്‍ എന്നയിരുന്നെങ്കില്‍ പിന്നീടത് ജമീര്‍ ആയി.അല്ലെങ്കില്‍ കമല്‍ ആയിരുന്നെങ്കില്‍ കാമാല്‍ ആയി. ഓ ആ സര്‍ക്കാര്‍ വംശത്തിലെ അംഗമാണ് ഞാ‌ന്‍. എന്റെ ആറു തലമുറ മു‌ന്‍പുള്ള പൂര്‍വ്വപുരുഷ‌ന്‍ ഹാരാധ‌ന്‍ സര്‍ക്കര്‍ ആണ്. അദ്ദേഹത്തിന്റെ മറ്റു പി‌ന്‍ഗാമികളൊക്കെ ഇന്ത്യാ വിഭജനത്തിനുശേഷം ഭാരതത്തിലേക്കു വന്നു എന്നു തീര്‍ച്ച. അവര്‍ ഇപ്പോള്‍ ഭാരതത്തിലെ പൗരന്മാരാണ്.

No reviews found

വീണ്ടും ഒരു തസ്‌ലീമക്കാലം

വീണ്ടും ഒരു തസ്‌ലീമക്കാലം

Grateful to you for honouring me so much. You are great. I am so moved to see your great successes. 

- Taslima Nasrin 

'ആധുനിക രീതിയില്‍ സജ്ജീകരിച്ച ഗ്രീന്‍ ബുക്‌സിന്റെ കോര്‍പ്പറേറ്റ് ഓഫീസ് അയ്യന്തോള്‍ സിവില്‍ ലെയിനില്‍ സ്ഥിതി ചെയ്യുന്ന ജി.ബി. ബില്‍ഡിംഗില്‍ 2016 നവംബര്‍ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മ്മാണത്തിലായിരുന്നു ഈ കെട്ടിടം. ഈ ഓഫീസ് മന്ദിരത്തിലെത്തുന്ന ആദ്യത്തെ വി.ഐ.പി. സന്ദര്‍ശകയാണ് തസ്ലീമ നസ്രീന്‍.' 


  എഴുത്തിന്റെ പേരില്‍ രാജ്യഭ്രഷ്ടയായവള്‍. തനിക്കു ചുറ്റും നിറഞ്ഞുനിന്ന പ്രതികൂലമായ ഒരു ജീവിതത്തോടു പോരാടാന്‍ എഴുത്ത് ആശ്രയമാക്കിയ ധീരയായ വനിത. തസ്‌ലീമ മനുഷ്യാവകാശത്തിന്റെ ഒരു പ്രതീകമാണ്. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതീകം. തസ്‌ലീമയുടെ ജീവിതം നല്‍കുന്ന തിരിച്ചറിവുകള്‍ അംഗീകൃതരാഷ്ട്രീയകക്ഷികളോ മനുഷ്യാവകാശസ്ഥാപനങ്ങളോ ഇനിയും വേണ്ടത്ര വിലയിരുത്തിയിട്ടില്ല


  തസ്‌ലീമയുടെ ജീവിതം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കലാപം മാത്രമല്ല, മതഭീകരതയുടെ തിട്ടൂരങ്ങള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടുന്ന ഒരു എഴുത്തുകാരിയുടെ കലഹം കൂടിയാണ്. അവര്‍ക്ക് കലാപത്തിന്റെ ഭാഷയാണ് എഴുത്ത്.
മതസ്ഥാപനങ്ങള്‍ തലയ്ക്ക് വിലപറഞ്ഞവള്‍; കഴുത്തില്‍ത്തന്നെ വെട്ടി ചോര ചിന്തി പിടഞ്ഞ് മരിക്കണമെന്ന് ശഠിക്കുന്ന ചുറ്റും സഞ്ചരിക്കുന്ന കൊലയാളിസംഘങ്ങള്‍ അവര്‍ക്കിടയില്‍ ധീരയായ ഒരു സ്ത്രീ ചരിത്രത്തിലെ ജോണ്‍ ഓഫ് ആര്‍ക്കിനെപ്പോലെ സഞ്ചരിക്കുന്നു.


  അനുഭവങ്ങളുടെ വിങ്ങലും വിക്ഷോഭവും അവരുടെ കൃതികളില്‍ കേള്‍ക്കാം. മതമൗലികവാദികളാല്‍ നിര്‍വചിക്കപ്പെടുന്ന സ്ത്രീ ജീവിതം ഭീകരമാണെന്ന് തസ്‌ലീമ എഴുതുന്നു. മതവും മൗലികവാദവും രാഷ്ട്രീയ ദുഷിപ്പുകളും കൊണ്ട് ജീര്‍ണ്ണിച്ച ഒരു കാലത്തോട് എതിരിട്ടൊഴുകുന്ന ഒരു നദിയാണ് തസ്‌ലീമ. അവഗണിക്കാനാവാത്ത കരുത്താര്‍ജ്ജിച്ചുകൊണ്ടാണ് അത് ഒഴുകുന്നത്. 

 

  2006-ലാണ് തസ്‌ലീമ നസ്രിന്‍ ഗ്രീന്‍ ബുക്‌സിന്റെ ആദ്യസ്വീകരണമേറ്റു വാങ്ങുന്നത്. സാഹിത്യഅക്കാദമിയില്‍ ലജ്ജയും പെണ്‍കുട്ടിക്കാലവും ഗ്രീന്‍ബുക്‌സ് പ്രകാശനം ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കുശേഷം തസ്‌ലീമ വീണ്ടും തൃശൂരിലെ ഗ്രീന്‍ബുക്‌സിലെത്തുന്നു. ഇപ്പോള്‍ പതിനൊന്നു പുസ്തകങ്ങള്‍ മലയാളത്തില്‍. കനത്ത സെക്യൂരിറ്റിയുടെ നടുവിലൂടെയാണ് അവര്‍ വന്നത്. നീലവസ്ത്രം ധരിച്ച സെക്യൂരിറ്റിക്കാര്‍ ഹോട്ടല്‍ മുറിയിലും വാതില്‍ക്കലും ലിഫ്റ്റിലും പുസ്തകഷോപ്പിലുമെല്ലാം അവരുടെ ചലനങ്ങളോടൊത്ത് കാവല്‍ നിന്നു. ഗ്രീന്‍ബുക്‌സ് സ്റ്റാഫും ഡയറക്റ്റര്‍മാരും നല്‍കിയ ഹൃദ്യമായ സ്വീകരണമേറ്റുവാങ്ങി അവര്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു മഞ്ഞുതുള്ളിയായി മാറി. ഒരു നിറസൗഹൃദവുമായ് അവര്‍ വിട പറയുകയും ചെയ്തു. കുറച്ചു മണിക്കൂറുകളാണെങ്കിലും പത്തു വര്‍ഷം മുമ്പ് വിക്ഷോഭത്തോടെ കടന്നുപോയ ഒരു തസ്‌ലീമക്കാലം ഒരു തിളക്കമായി വീണ്ടും വന്നെത്തിയതുപോലെ. സ്ത്രീയേയും പ്രണയത്തെയും കുറിച്ച്
അനുഭവം, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി വില:185.00


വീട് നഷ്ടപ്പെട്ടവര്‍
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി വില:260.00


ലജ്ജ
നോവല്‍, തര്‍ജ്ജമ: കെ.പി. ബാലചന്ദ്രന്‍, വില:205.00


ഫ്രഞ്ച് ലവര്‍
നോവല്‍, തര്‍ജ്ജമ: ലീലാ സര്‍ക്കാര്‍, വില: 290.00


അന്തസ്സുള്ള നുണകള്‍
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില: 150.00


കല്യാണി
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:85.00


എന്റെ പെണ്‍കുട്ടിക്കാലം
ആത്മകഥ ഒന്നാം ഭാഗം, 
തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:265.00


യൗവ്വനത്തിന്റെ മുറിവുകള്‍
ആത്മകഥ രണ്ടാം ഭാഗം 
തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി,  വില:385.00


ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം
അനുഭവം, ഒന്നാംഭാഗം, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:210.00


ദ്വിഖണ്ഡിത - നിഷ്‌കാസിത
അനുഭവം, രണ്ടാംഭാഗം, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:190.00


വീണ്ടും ലജ്ജിക്കുന്നു
നോവല്‍, തര്‍ജ്ജമ: എം.കെ.എന്‍. പോറ്റി, വില:220.00


About Author

Taslima Nasrin

Taslima Nasrin

About Taslima Nasrin

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്‌മൊന്‍സിംഗില്‍ ജനനം. മെയ്‌മൊന്‍സിംഗ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്‍, ഫ്രഞ്ച് ലവര്‍, എന്റെ പെണ്‍കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്‌ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്‍, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്‍മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്‌കാരം, സ്വീഡിഷ് പെന്‍ ക്ലബ്, കുട്തു ഖോലാസ്‌കി പുരസ്‌കാരം, ഫ്രാന്‍സിലെ എഡിക്ക് നാനത് പുരസ്‌കാരം എന്നിവ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല്‍ യൂണിയന്‍ 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ബെല്‍ജിയത്തിലെ ഗേന്റു സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ്.