Close
Welcome to Green Books India
Poochendukalude Kalam

Poochendukalude Kalam

Author: Taslima Nasrin

star

പൂച്ചെണ്ടുകളുടെ കാലം

Add to Basket

Book by Taslima Nasrin

തസ്ലീമ നസ്റിൻറെ ആത്മകഥയുടെ മൂന്നാം ഭാഗമായ “ദ്വിഖണ്ഡിത’ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാൻ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്കിറങ്ങാമെന്നുമുള്ള പരന്പരാഗത വിശ്വാസത്തെയാണ് തസ്ലീമ ചോദ്യം ചെയ്യുന്നത്. സാമൂഹികവും സാന്പത്തികവും രാഷ്ട്രീയവും ലൈംഗികവുമായ നിയമങ്ങളുടെ പീഡനത്തിൽനിന്ന് തസ്ലീമ മോചനം പ്രഖ്യാപിക്കുന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട, നിന്ദിതരായ, പീഡിതരായ സ്ത്രീകളുടെ ഉണർത്തുപാട്ടാണ് തസ്ലീമയുടെ ഈ ആത്മകഥ. പശ്ചിമ ബംഗാൾ ഗവൺമെൻറ് ഈ കൃതി 2003ൽ നിരോധിക്കുകയുണ്ടായി. എന്നാൽ കൽക്കത്താ ഹൈക്കോടതി ഈ നിരോധനം നീക്കം ചെയ്തു.

No reviews found

About Author

Taslima Nasrin

Taslima Nasrin

About Taslima Nasrin

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്‌മൊന്‍സിംഗില്‍ ജനനം. മെയ്‌മൊന്‍സിംഗ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്‍, ഫ്രഞ്ച് ലവര്‍, എന്റെ പെണ്‍കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്‌ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്‍, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്‍മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്‌കാരം, സ്വീഡിഷ് പെന്‍ ക്ലബ്, കുട്തു ഖോലാസ്‌കി പുരസ്‌കാരം, ഫ്രാന്‍സിലെ എഡിക്ക് നാനത് പുരസ്‌കാരം എന്നിവ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല്‍ യൂണിയന്‍ 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ബെല്‍ജിയത്തിലെ ഗേന്റു സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ്.