Close
Welcome to Green Books India
Kireedam - Rabeendranatha Tagore

Kireedam - Rabeendranatha Tagore

Author: Rabindranath Tagore

star

Add to Basket

Book by Rabeendranatha Tagore

കുട്ടികൾക്കുവെണ്ടി രബീന്ദ്രനാഥടാഗൂർ പ്രശ്തമായ നാടകമാണ് കിരീടം.ഒരുരാജകൊട്ടരത്തിലെ രണ്ടു രാജകുമാരന്‍ മാരുടെ വ്യത്യസ്തസ്വഭാവങ്ങളെതുടര്‍ന്നുണ്ടാകുന്ന ശത്രുതയാണ് നാടകകൃത്ത് വിശകലനം ചെയ്യുന്നത് എന്നാല്‍ തിരിച്ചറിവുണ്ടാകുമ്പോഴേക്കും സമയം വൈകിയിരുന്നു. വായിച്ചസ്വദിക്കാനും അഭിനയിക്കനും യോഗ്യമായ ഉത്തമമായ കൃതി. പരിഭാഷ എം.കെ.എന്‍‌ പോറ്റി.

No reviews found

About Author

Rabindranath Tagore

Rabindranath Tagore

About Rabindranath Tagore

1861 മെയ് 7-ാം തീയതി കല്‍ക്കത്തയില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ഇടയ്ക്കു വച്ചു നിര്‍ത്തി; പിന്നെ വീട്ടിലിരുന്നു പഠിച്ചു. കുറെക്കാലം ഇംഗ്ലണ്ടിലും പഠിക്കുകയുണ്ടായി. പതിനാലാം വയസ്സില്‍ അമൃത ബസാര്‍ പത്രികയില്‍ ആദ്യ കവിത അച്ചടിച്ചു വന്നു. കവികാഹിനിയാണ് ആദ്യത്തെ പുസ്തകം - പ്രസിദ്ധീകരിച്ചത് പതിനേഴാം വയസ്സില്‍. കവിതകള്‍, കഥകള്‍, നോവലുകള്‍, സാഹിത്യനിരൂപണം, ആത്മകഥ, നാടകം, പ്രബന്ധങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ വിവിധ ശാഖകളില്‍ അനേകം രചനകള്‍. ഗീതാഞ്ജലിയുടെ മൂലം 1910 ജൂലൈ മാസത്തില്‍ പുറത്തിറങ്ങി. ഇംഗ്ലീഷ് ഗീതാഞ്ജലി 1912 നവംബറില്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ചു. 1913 നവംബറില്‍ അത് നോബല്‍ സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1901ല്‍ ടാഗൂര്‍ സ്ഥാപിച്ച ശാന്തിനികേതനം എന്ന വിദ്യാലയം 1921 മുതല്‍ സര്‍വ്വകലാശാലയായി. 1941 ആഗസ്റ്റ് മാസം എട്ടാം തീയതി ടാഗൂര്‍ അന്തരിച്ചു.