Close
Welcome to Green Books India
Gandhiyude Ulkrishtamaya Nethruthwam

Gandhiyude Ulkrishtamaya Nethruthwam

Author: Pascal Alann Nazareth

star

ഗാന്ധിയുടെ ഉൽകൃഷ്ടമായ നേതൃത്വം

Add to Basket

Book By: Pascal Alann Nazareth

മണ്മ റഞ്ഞ പതിറ്റാണ്ട് കഴിഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെകുറിച്ച് പഠിക്കുവാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്നു . ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള ജനസമ്മതിയുടെ വേറിട്ട ഒരുദാഹരണമാണീ പുസ്തകം . - ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രി � ഗാന്ധി ഒരു ഉത്തമ നേതൃത്ത്വ മാതൃക � എന്ന അധ്യായമാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത് - എ .പി . ജെ . അബ്ദുള്‍കലാം ( മുന്‍ ഭാരത രാഷ്ട്രപതി ) ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്ത്വം എന്ന വിസ്മയകരമായ സമ്മാനത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും - ബറാക്ക് ഒബാമ ( പ്രസിഡന്റ് യു എസ് എ )

No reviews found

ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം

ഗാന്ധിജിയുടെ  ഉല്‍കൃഷ്ടമായ നേതൃത്വംഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം''അസ്തമയസൂര്യന്റെ അന്തിമകിരണങ്ങളാല്‍ കണ്ണഞ്ചിപ്പിക്കുന്നവിധത്തില്‍ തിളങ്ങുന്ന ഒരു പര്‍വതശിഖര''ത്തോടാണ് സോക്രട്ടീസ് താരതമ്യപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാലത്തിന്റെ മൂടല്‍മഞ്ഞില്‍ അത് മാഞ്ഞുപോയാലും 'ധര്‍മമാണ് ശക്തി' എന്നും 'ജീവനാണ് മൃത്യുവിനേക്കാള്‍ കരുത്തുറ്റതെന്നും' വിശ്വസിക്കുന്നിടത്തോളംകാലം അത് മനുഷ്യമനസ്സുകളിലും ഹൃദയങ്ങളിലും നിലനില്‍ക്കും. ഗാന്ധി എന്നുമെന്നും അത്തരം മഹാപ്രഭയുള്ളൊരു 'ധാര്‍മികപര്‍വതശിഖര'മായി നിലകൊള്ളും. പണ്ഡിതനായ അദ്ദേഹത്തിന്റെ പൗത്രന്‍ രാജ്‌മോഹന്‍ഗാന്ധി തന്റെ ചിന്താഗതി ഇപ്രകാരം രേഖപ്പെടുത്തുന്നു. ''വിചിത്രമാംവിധം വിവേകിയും പലരോടും കഠിനവും തന്നോട് അതിനേക്കാള്‍ കഠിനവും ആയി പെരുമാറുന്നവനായിരുന്നിട്ടും വെട്ടിത്തിളങ്ങുന്നവനായിരുന്നു അദ്ദേഹം. സത്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സഹജവാസന, സ്‌നേഹത്തിനുവേണ്ടിയുള്ള നിരന്തരപ്രവര്‍ത്തനം, മനുഷ്യയാതനകള്‍ക്കുമേല്‍ പ്രകാശം പരത്തുവാനുള്ള 'ഇന്ധനം' ആയ സ്വന്തം ജീവിതം - ചിലപ്പോള്‍ നിര്‍ബന്ധബുദ്ധിയും അപകടകരമാംവിധം ആത്മവിശ്വാസവുമുള്ളവനുമൊക്കെ ആയിരുന്നു ഗാന്ധി. ഇതൊക്കെ ആയിട്ടും ഇന്ത്യയുടെ നല്ലൊരു 'കടത്തുതോണി'ക്കാരനായി അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിലൂടെ ലോകമാസകലം അന്തഃകരണവിശുദ്ധിക്കുവേണ്ടി ഒരു തീപ്പൊരി ചിതറിയവന്‍.''


ഗാന്ധിയുടെ ജീവചരിത്രകാരന്‍ 'ലൂയിസ് ഫിഷര്‍' 'ജനറല്‍ ഒമര്‍ ബ്രാഡ്‌ലി'യെ ഇപ്രകാരം ഉദ്ധരിക്കുന്നു. ''നമ്മള്‍ക്ക് 'ശാസ്ത്രത്തിന്റെ ആളുകള്‍' വളരെയേറെ ഉണ്ട്, 'ദൈവത്തിന്റെ ആളുകള്‍' വളരെ കുറച്ചും. നമ്മള്‍ 'ആറ്റ'ത്തിന്റെ രഹസ്യം ഗ്രഹിച്ചു. 'ഗിരിപ്രഭാഷണം' നിരസിച്ചു. അദ്ദേഹം തുടരുന്നു. ഗാന്ധി 'ആറ്റം' നിരസിച്ചു. 'ഗിരിപ്രഭാഷണം' ഗ്രഹിച്ചു. അദ്ദേഹം ഒരു 'ന്യൂക്ലിയര്‍ ശിശു'വായിരുന്നു. എന്നാല്‍ 'ധര്‍മശാസ്ത്ര-അതികായന്‍'! അദ്ദേഹത്തിന് കൊലയെക്കുറിച്ചൊന്നുമറിയില്ല. ഇരുപതാംനൂറ്റാണ്ടിലെ ജീവിതത്തെക്കുറിച്ച് ധാരാളം അറിയാം.''
തന്റെ 'പിന്‍ഗ്രിമേജ് ടു നോണ്‍വയലന്‍സ്'ല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ പ്രഖ്യാപിച്ചു. ''മനുഷ്യരാശിക്ക് അതിജീവിക്കാനുള്ള അവകാശമുണ്ടെന്ന് നമ്മള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍, യുദ്ധത്തിനും നശീകരണത്തിനും എതിരായുള്ള ഇതരമാര്‍ഗം നമ്മള്‍ കണ്ടെത്തണം. ശൂന്യാകാശവാഹനങ്ങളുടേയും ബാലിസ്റ്റിക് മിസൈലുകളുടേയും ഈ യുഗത്തില്‍ ഒന്നുകില്‍ അഹിംസ അല്ലെങ്കില്‍ സര്‍വനാശം തെരഞ്ഞെടുക്കേണ്ടിവരും.''


1989-ല്‍ സോവിയറ്റ് കൈവശപ്പെടുത്തലിനെതിരായി പെട്ടെന്നുണ്ടായ പ്രേഗിലെ കലാപത്തില്‍ ഒരു ലക്ഷത്തിലേറെ ആളുകളാണ് മാര്‍ച്ച് ചെയ്തത്. അധികവും വിദ്യാര്‍ഥികള്‍. എല്ലാവരും പ്രേഗിലെ വെന്‍സ്ലാസ് സ്‌ക്വയറില്‍ ഒത്തുകൂടി. അവര്‍ കൈയില്‍ പൂക്കളും മെഴുകുതിരികളും പതാകകളുമാണ് പിടിച്ചിരുന്നത്. അവരെ വളഞ്ഞുവെച്ച് പോലീസുകാര്‍ മര്‍ദ്ദിച്ചപ്പോള്‍, അവരുടെ നേതാവ് 'വക്ലാവ് ഹാവെല്‍', ഗാന്ധിയെ അനുകരിച്ചുകൊണ്ട് അവരോട് അക്രമം പാടില്ലെന്ന് ഉല്‍ബോധിപ്പിച്ചു. അവര്‍ ശാന്തരായി സ്‌ക്വയറിലേയും അതിലേക്ക് നയിക്കുന്ന എല്ലാ റോഡുകളിലും ഇരുന്ന് അഞ്ച് ദിവസങ്ങള്‍ നേഴ്‌സറി ഗാനങ്ങള്‍ ആലപിച്ചു. അത് ഫലം കണ്ടു. ചെക്കുകാര്‍ക്കത് അവരുടെ 'വെല്‍വെറ്റ് വിപ്ലവം' സമ്മാനിച്ചു. ഹാവെല്‍ അതിനെ ഇപ്രകാരം വാഴ്ത്തി. ''നുണകള്‍ക്കെതിരായ സത്യത്തിന്റേയും അശുദ്ധിക്കെതിരായ വിശുദ്ധിയുടേയും അക്രമത്തിനെതിരായ മനുഷ്യഹൃദയത്തിന്റേയും ഒരു വിപ്ലവം.''


ഗാന്ധി ഇന്ന് പ്രസക്തനാണോ? എന്ന ചോദ്യം, ലോകത്തിലെ അടിമത്തത്തിലകപ്പെട്ട ആത്മാക്കള്‍ക്ക് മാത്രമേ ചോദിക്കാന്‍ കഴിയൂ. ജീവിതത്തിന് ശ്വാസം എപ്രകാരം ആവശ്യമാണോ, അപ്രകാരമാണ് മനുഷ്യവര്‍ഗത്തിനും സംസ്‌കാരത്തിനും ഗാന്ധി. 'ഗാന്ധി ആന്റ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ - ദി പവര്‍ ഓഫ് നോണ്‍ വയലന്റ് ആക്ഷന്‍'ന്റെ രചയിതാവായ മേരി ഇ. കിംഗിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ''എട്ട് ഭീകരമായ പോരാട്ടങ്ങള്‍ നയിക്കുന്നതില്‍ ഗാന്ധി മാര്‍ഗദര്‍ശകന്‍ ആയിരുന്നു - വര്‍ഗീയതയ്ക്കും കൊളോണിയലിസത്തിനും ജാതിസമ്പ്രദായത്തിനും സാമ്പത്തിക ചൂഷണത്തിനും സ്ത്രീകളെ തരംതാഴ്ത്തുന്നതിനും മതപരവും വംശീയവുമായ ആധിപത്യത്തിനുമെതിരെയും ജനകീയ പങ്കാളിത്തത്തിനും സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിനായി അഹിംസാസമ്പ്രദായങ്ങള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയും. അദ്ദേഹത്തിന്റെ വിപുലമായ പങ്കാളിത്തം മൂലം ഓരോ വായനക്കാരനും അര്‍ഥത്തില്‍ അദ്ദേഹത്തെ വ്യത്യസ്തഗാന്ധിയായിട്ടാണ് തോന്നുക... സ്പര്‍ദ്ധയും പോരും ശത്രുതയും വംശീയശുചീകരണവും മതപരമായ അസ്വസ്ഥതയും ആഭ്യന്തരസംഘട്ടനങ്ങളും പട്ടാളകയ്യേറ്റഭീഷണിയും നിലനില്‍ക്കുന്നിടത്തോളംകാലം ജനങ്ങള്‍ ഗാന്ധിയിലേക്ക് തിരിയും. സംഘട്ടനം അവസാനിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഉപയോഗം അവസാനിക്കുകയില്ല.''


'യൂനിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സി'ന്റെ 

ഇരുപതാംവാര്‍ഷികത്തില്‍, നോബല്‍ പുരസ്‌കാരജേതാവ് പ്രൊഫസര്‍ റിനി സാമുവല്‍ കാസ്സിന്‍ (ഫ്രഞ്ച് ജൂറിസ്റ്റും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ പ്രസിഡണ്ടും) അവതരിപ്പിച്ച 'ഫ്രീഡം ആന്റ് ഈക്വാലിറ്റി' എന്ന പ്രബന്ധം ഈ വാക്കുകളോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ''ലോകം അതിന്റെ ഐക്യത്തിനുള്ള പുരോഗതി ടെക്‌നോളജിയിലൂടെയാണ് തീരുമാനിക്കുന്നതെങ്കില്‍, മനുഷ്യത്വമുള്ള ലോകമായി നിലനില്‍ക്കുവാനായി 'യൂനിവേഴ്‌സല്‍ ഡിക്ലറേഷ'ന്റെ ഒന്നാം വ്യവസ്ഥ സാക്ഷാല്‍ക്കരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അത്യന്താപേക്ഷിതമായ മറ്റൊന്നില്ല. ഒരുവന്‍ തന്റെ അന്തസ്സില്‍ ബോധവാനായിരിക്കുകയും മഹാത്മാഗാന്ധി വിവേകപൂര്‍വം പറഞ്ഞിട്ടുള്ളതുപോലെ സ്വാതന്ത്ര്യത്തെ തന്റെ ചുമതലകള്‍ പൂര്‍ത്തീകരിക്കാന്‍ ഉപയോഗിക്കുകയും അതോടൊപ്പം സഹജീവികളെ തുല്യരും സഹോദരങ്ങളും ആയി കരുതുകയും വേണം. അപ്രകാരം മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കണം.''

മഹാത്മാഗാന്ധി എന്നു വിളിക്കുന്ന മഹത്തായ ആ സദാചാരരത്‌നത്തെ ആദരിക്കുവാനും പ്രകീര്‍ത്തിക്കുവാനുമായി മി. പാസ്‌കല്‍ അലന്‍ നസ്രേത്ത് അടുത്തകാലത്ത് ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്. ഗാന്ധിയുടെ നേതൃത്വത്തെ വിശകലനം ചെയ്തിട്ടുള്ള ഈ പുസ്തകം അതിന്റെ നേട്ടങ്ങളും വിശാലമായ സ്വാധീനവും കണക്കിലെടുക്കുകയും യുക്തിയുക്തമായ രീതിയില്‍ അതിന്റെ മഹത്തായ പ്രസക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ സമകാലികനേതാക്കന്മാര്‍ക്കും വ്യക്തികള്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.


എം.എന്‍. വെങ്കിടാചലയ്യാAbout Author

Pascal Alann Nazareth

Pascal Alann Nazareth

About Pascal Alann Nazareth