Close
Welcome to Green Books India
Sthreeyeyum Pranayatheyum Kurich

Sthreeyeyum Pranayatheyum Kurich

Author: Taslima Nasrin

star

സ്ത്രീയെയും പ്രണയത്തെയും കുറിച്ച്

Out of stock.

book by Taslima Nasrin

പ്രേമബന്ധം തകരുമ്പോൾ പാശ്ചാത്യനാടുകളിലെ സ്ത്രീയും പുരുഷനും ഭ്രാന്തിളകിയതുപോലെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നു രണ്ടു ദിവസത്തേക്കല്ല്ല മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കരച്ചില്‍. വര്‍ഷങ്ങളോളം നീളുന്ന കരച്ചില്‍. കത്തിയെടുത്ത് കൈയിലും കാലിലെയും ഞരമ്പ്‌ മുറിക്കുന്നതു കണ്ടിട്ടുണ്ട്. വിഷം കുടിക്കുന്നതു കണ്ടിട്ടുണ്ട്. റെയില്‍പ്പാള ത്തില്‍ ചാടുന്നതു കണ്ടിട്ടുണ്ട്. പ്രേമബന്ധം തകര്‍ന്ന സ്ത്രീ പുരുഷന്മാരെ മനഃശാസ്ത്രജ്ഞന്മാരുടെ അടുത്തു കൊണ്ടുപോകേണ്ടി വരാറുണ്ട്. ലോകമെമ്പാടുമുള്ള ഹൃദയാലുക്കളായ കാമുകന്മാരെ കണ്ടിട്ടുണ്ട്. എന്നാല്‍ ബംഗാളിലെപ്പോലെ നിര്‍ദ്ദയന്മാരും ക്രൂരന്മാരുമായ കാമുകന്മാരെ ഞാന്‍ വളരെക്കുറച്ചേ കണ്ടിട്ടുള്ളൂ. വിവര്‍ത്തനം: പ്രൊഫ. എം.ക

No reviews found

About Author

Taslima Nasrin

Taslima Nasrin

About Taslima Nasrin

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്‌മൊന്‍സിംഗില്‍ ജനനം. മെയ്‌മൊന്‍സിംഗ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്‍, ഫ്രഞ്ച് ലവര്‍, എന്റെ പെണ്‍കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്‌ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്‍, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്‍മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്‌കാരം, സ്വീഡിഷ് പെന്‍ ക്ലബ്, കുട്തു ഖോലാസ്‌കി പുരസ്‌കാരം, ഫ്രാന്‍സിലെ എഡിക്ക് നാനത് പുരസ്‌കാരം എന്നിവ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല്‍ യൂണിയന്‍ 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ബെല്‍ജിയത്തിലെ ഗേന്റു സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ്.