Close
Welcome to Green Books India
Iyalukal

Iyalukal

Author: Shahul Valapattanam

star

Add to Basket

പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു , വിനയനും,ശ്രീദേവിയും,ബാലുവും,എലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വിലാപവും ഈയലുകളില്‍ സാന്ദ്രമായി ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നു.ജീവിതത്തെ തൊടുന്ന രചന.

No reviews found

About Author

Shahul Valapattanam

Shahul Valapattanam

About Shahul Valapattanam

1953-ല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്ത് ജനനം. പിതാവ്: ഇബ്രാഹിംകുട്ടി, മാതാവ്: ഹലീമ. വളപട്ടണം ഗവ: ഹൈസ്‌കൂളിലും കണ്ണൂര്‍ എസ്.എന്‍.കോളേജിലുമായി വിദ്യാഭ്യാസം. 13-ാംവയസ്സില്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു. ആത്മബലി, ഈയലുകള്‍, ഊഷരം ഊഷ്മളം, സുബ്ഹി (നോവലുകള്‍) ദുഃഖപര്‍വ്വം, പ്രവാസികളുടെ ലോകം, ഉള്ളറകള്‍, സൈബീരിയ, സ്പര്‍ശം, കടല്‍ കടന്നു കടലിലേക്ക് (കഥാസമാഹാരങ്ങള്‍) എന്നിവയാണ് പ്രധാന കൃതികള്‍. വര്‍ഷങ്ങളായി ദുബായില്‍ ജോലി നോക്കുന്നു. ഭാര്യ: ശറഫുന്നീസ. മക്കള്‍: ശാനിസ, ശാഹില്‍ വിലാസം: സ്‌നേഹ, അലവില്‍, കണ്ണൂര്‍-670008