Close
Welcome to Green Books India
Salalah Salalah

Salalah Salalah

Author: Vijayan Puravur

star

സലാല സലാല

Add to Basket

Book By Vijayan Puravur

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാല രേഖകളെന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന നോവല്‍. ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവല്‍. കേരളത്തെപ്പോലെ സസ്യശ്യാമളമാണ് ഈ പ്രദേശം. കൃതഹസ്തനായ എഴുത്തുകാരന്റെ തൂലികയില്‍ സലാലയിലെ മലയാളിജീവിതത്തിന്റെ ദുരന്തമുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. തങ്ങള്‍ ജീവിക്കുന്നു എന്നതിനപ്പുറം മൈലുകള്‍ക്കപ്പുറത്ത് മറ്റൊരു ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വബോധമാണ് ഓരോ മലയാളിയുടേയും ആന്തരിക സംഘര്‍ഷമായി ഭവിക്കുന്നത്.

No reviews found

സലാല സലാല

സലാല സലാല


ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവി തത്തെ ആസ്പദമാക്കി വിജയന്പുരവൂര്എഴുതിയ നോവലാണ് സലാല സലാല. കേരളത്തെപ്പോലെ സസ്യശ്യാമളമാണ് സലാല. തദ്ദേശവാസികളായ അറബികളാകട്ടെ ഇന്ത്യന്സമൂഹത്തെ സൗഹാര്ദ്ദപരമായി കാണുന്നവരാണ്. അങ്ങനെ യൊരു പ്രവാസത്തില്നമ്മുടെ നാട്ടുകാര്എങ്ങനെ ജീവിക്കുന്നു എന്നും അവരുടെ സംഘര്ഷങ്ങള്ഏതെല്ലാം തലങ്ങളില്കടന്നുവരുന്നു എന്നും നോവല്വിലയിരുത്തുന്നുഎഴുത്തു കാരനെന്ന നിലയില്കൃതഹസ്തനായ വിജയന്പുരവൂരിന്റെ തൂലികയില്സലാലയിലെ മലയാളിജീവിതത്തിന്റെ ദുരന്ത മുഹൂര്ത്തങ്ങള്വളരെ മനോഹരമായി ആലേഖനം ചെയ്തിരി ക്കുന്നു. അവിടെ തങ്ങള്ജീവിക്കുന്നു എന്നതിനപ്പുറംമൈലുകള്ക്കപ്പുറത്ത് മറ്റൊരു ഭൂഖണ്ഡത്തില്ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വബോധമാണ് ഓരോ മലയാളി യുടേയും ആന്തരിക സംഘര്ഷമായി ഭവിക്കുന്നത്. മലയാളിയുടെ ഗള്ഫ് പ്രവാസത്തിന്റെ ആദ്യകാല രേഖകളെന്ന നിലയില് നോവല്വളരെ പ്രാധാന്യമര്ഹിക്കുന്നു.

  സലാല - ചരിത്രരേഖകള്‍

 ഒരു കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ തുടര്‍ന്ന് എഴുപതുകളില്‍ ബ്രിട്ടീഷ് അധികാരികളില്‍  നിന്ന് മോചിപ്പിക്കപ്പെട്ട തെക്കന്‍ യെമന്‍. അതിനോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ഒമാനിലെ സലാല. അതിര്‍ത്തിക്കപ്പുറത്തെ സഹവാസം മൂലം സലാലയിലെ  പ്രധാന ഗോത്രവംശജരായ ദുഫാറികള്‍ക്കിടയില്‍ അസ്വസ്ഥത പടരു കയും അവര്‍ ഒമാനിലെ രാജകീയ ഭരണകൂടത്തിനെതിരെ കലാപ സ്വഭാവത്തോടെ സംഘടിക്കുകയും ചെയ്ത ഒരു ചരിത്രമുണ്ട്. തുടര്‍ന്ന് സലാലയിലെ ബ്രിട്ടീഷ് ക്യാമ്പുകള്‍ കൂടുതല്‍ സുശക്ത മാവുകയും ഷാ പഹ്‌ലവിയുടെ ഇറാന്‍സേന ഒമാനെ തുണയ്ക്കാ നെത്തുകയുമുണ്ടായി എന്നത് ചരിത്രരേഖകളാണ്. ഏതാണ്ട് ആ കാലത്തുതന്നെ ബ്രിട്ടീഷ് അധികാരികളുടെ സഹായത്തോടെ ഭരണാധികാരിയായ തന്റെ പിതാവിനെ മാറ്റി മകനായ ഖബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് ഒരു കൊട്ടാര വിപ്ലവത്തിലൂടെ അധികാരം കയ്യടക്കുകയും ചെയ്തു. ഇന്ത്യന്‍ തീരങ്ങളുമായി ചരിത്ര പരമായിത്തന്നെ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യമാണ് സലാല ഉള്‍പ്പെടുന്ന ഒമാന്‍. മക്ക സന്ദര്‍ശനം കഴിഞ്ഞെത്തിയ  ചേരമാന്‍ പെരുമാളിന്റെ ആകസ്മിക നിര്യാണം സലാലയില്‍ വെച്ചായിരുന്നു എന്നതും പെരുമാളിന്റെ ശവകുടീരം സലാലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും ഈ പ്രദേശ ത്തിന്റെ  പൗരാണിക കേരളീയ ബന്ധം വെളിവാക്കുന്നു. 








About Author

Vijayan Puravur

Vijayan Puravur

About Vijayan Puravur