Close
Welcome to Green Books India
Puthumazhappattukal

Puthumazhappattukal

Author: Sathya Kallurutti

star

പുതുമഴപ്പാട്ടുകള്‍

Add to Basket

Book By Sathya Kallurutti

തലമുറകള്‍ ഏറെ പാടിടേട്ടും തോരാത്ത പാട്ടുകള്‍ ഗൃഹാതുരതയുടെ ഈര്‍പ്പം നിരയുന്ന പാട്ടുകള്‍. കൃഷിയേയും പുതുമണ്ണിനെയും ജീവിതത്തേയും ചുറ്റിവരിയിന്ന പാട്ടുകള്‍. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ പ്രകൃതയോടിണങ്ങി ജീവിക്കുകയും, പ്രകൃതിയില്ലെങ്കില്‍ ഒന്നുമില്ല എന്ന തിരിച്ചറിവുമാണ് ഈ മഴപ്പാട്ടുകള്‍.

No reviews found

പുതുമഴപ്പാട്ടുകള്‍

പുതുമഴപ്പാട്ടുകള്‍


ഉര്‍വ്വരതയുടെ മഴയറിവുകള്‍ - സത്യന്‍ കല്ലുരുട്ടി


വെയില്‍കാലത്തിന്റെ അറുതിയില്‍ കറുത്ത മേഘങ്ങള്‍ മാനത്ത് പ്രത്യക്ഷപ്പെടുന്നത് ആഹ്ലാദകരമാണ്. പ്രപഞ്ചത്തിന്റെ നിലനില്പുതന്നെ പഞ്ചഭൂതങ്ങളെ ആശ്രയിച്ചാണ്. സൂര്യന്‍ നല്‍കുന്ന പ്രകാശം പോലെത്തന്നെ വിശേഷപ്പെട്ടതാണ് ആകാശം നല്‍കുന്ന ജലവും. മഴയായി പെയ്തിറങ്ങുന്ന ജലത്തെ ഭൂമി സ്വീകരിച്ച് തലമുറകളായി സൂക്ഷിക്കുന്നു. കുടിവെള്ളത്തിനായി സമരം ചെയ്യുന്ന ഇക്കാലത്ത് ജലത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, ആവശ്യകതയെപ്പറ്റിയും ഏറെപ്പറയേണ്ട.പേമാരി ദുരിതവും കൊണ്ടാണ് വരുന്നതെങ്കിലും മഴയില്ലാത്തൊരു അവസ്ഥ അതിലേറെ ദുരിതം വിതയ്ക്കും. ഒരു കാലത്ത് ഗ്രാമ പരിസരങ്ങളില്‍ കാര്‍ഷിക കൂട്ടായ്മകള്‍ Image titleജന്മംകൊണ്ടിരുന്നതുപോലും മഴയുടെ വരവു നോക്കിയാണ്. ഞാറ്റുവേല കലണ്ടറുകള്‍ കണക്കാക്കി മനുഷ്യര്‍ കൃഷി ചെയ്യാനിറങ്ങിയത് അങ്ങനെയാണ്. 
അക്കാലത്ത് പ്രകൃതി നല്‍കിയ വിവരങ്ങള്‍ വച്ചാണ് മനുഷ്യന്‍ മണ്ണിനെ മനസ്സിലാക്കിയിരുന്നത്. മണ്ണില്‍ വിളയുന്ന അന്നത്തെ അവന്‍ ബ്രഹ്മമായിത്തന്നെ കരുതി. പ്രകൃതിശക്തികളെ കീഴടക്കി കൃഷിയിറക്കുക എന്ന ആധുനിക കാര്‍ഷികതന്ത്രം അവന് വശമുണ്ടായിരുന്നില്ല. മറിച്ച് അവന്‍ പ്രകൃതിശക്തികള്‍ക്ക് വഴിപ്പെടുകയായിരുന്നു. പ്രകൃതിശക്തികള്‍ കൃഷിയ്ക്ക് പ്രതികൂലമായി ഭവിക്കുന്ന കാലങ്ങള്‍ അവന്‍ കണക്കാക്കി. നാടന്‍ പാട്ടുകളിലൂടെയും, പഴഞ്ചൊല്ലുകള്‍ പോലുള്ള നാടന്‍ വാങ്മയങ്ങളിലൂടെയും അവന്‍ അവയെല്ലാം വരും തലമുറയെ ബോധ്യപ്പെടുത്തി. പ്രാചീന പരിസ്ഥിതി പാട്ടായ 'കൃഷിഗീത'യില്‍ നിന്നു ലഭിക്കുന്നപോലുള്ള കൃഷി അറിവുകള്‍ അവന് അങ്ങനെ സ്വായത്തമായതാണ്. പ്രകൃതിശക്തികളും മണ്ണും മനുഷ്യനും മണ്ണിലെ 
മറ്റ് ജീവികളുമൊക്കെ പരസ്പരം സഹകരിച്ച് മുന്നേറി. കാര്‍ഷികവൃത്തിയുടെ മഹാകാലമെന്ന് അക്കാലത്തെ നമുക്കു വിളിക്കാം.
മനുഷ്യന്റെ ആചാരാനുഷ്ഠാനങ്ങളിലെല്ലാം കാര്‍ഷിക വസ്തുക്കള്‍ സ്ഥാനം നേടി. ഉര്‍വ്വര ദേവതകള്‍ക്കുള്ള പൂജകള്‍ വിളയിറക്കലിലും വിളയെടുപ്പിലും 
പ്രധാനമായിരുന്നു. പ്രകൃതിയെ അറിഞ്ഞ് കൃഷിചെയ്ത കര്‍ഷകനെ പ്രകൃതി തുണച്ചു.
''വെള്ളം തന്നെ കൃഷിക്കു പ്രധാനമെ-
ന്നുള്ളിലെല്ലാര്‍ക്കും വേണമറിഞ്ഞാലും 
വേലി കെട്ടീട്ടുവേണം കൃഷീവലര്‍ 
കാലവേ വിതപ്പാനും നടുവാനും 
വളം പാടത്തിടാഞ്ഞാലൊരിക്കലും 
തെളിവില്ലാ വിതച്ചാലും നട്ടാലും 
അതുതന്നെയുമല്ല വിളവിങ്കല്‍
അതി കഷ്ടം കുറച്ചിലുമായ് വരും....''


എന്നിങ്ങനെ 'കൃഷിഗീത'യില്‍ എഴുതിവെയ്ക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത് പ്രകൃതിയില്‍ നിന്നു കിട്ടിയ അനുഭവജ്ഞാനമല്ലാതെ മറ്റൊന്നല്ല.
എന്നാല്‍ പ്രകൃതിയ്ക്ക് സര്‍വ്വ ജീവജാലങ്ങളും അവകാശികളാണെന്ന ന്യായം മനുഷ്യന്‍ മാത്രം വിസ്മരിക്കാന്‍ തുടങ്ങിയത് ആധുനിക സാങ്കേതിക വിദ്യകളാല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടതോടെയാണ്. പരസ്പരാശ്രിത വിളവെടുപ്പെന്ന പ്രകൃതിനിയമത്തെ വിസ്മരിച്ച് തനിക്കുമാത്രമുള്ള വിളയുത്പാദനത്തിലേക്ക് 
മനുഷ്യന്റെ മനസ്സ് ചുരുങ്ങി. ഉര്‍വ്വരതയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ ഇല്ലാതായി. പരീക്ഷണശാലകളില്‍ വിജയിച്ച കൃഷി അറിവുകള്‍ പ്രകൃതിയിലേക്ക് എത്തിയതോടെ മനുഷ്യന് മണ്ണിനോട് യുദ്ധം 
ചെയ്യേണ്ടിവന്നു. മണ്ണിനെ, പ്രകൃതിയെ നശിപ്പിച്ചും ഉത്പാദനനേട്ടം കൈവരിക്കുക മാത്രമായി അവന്റെ ലക്ഷ്യം. പാടങ്ങളിലെ കൃഷി പറമ്പുകളിലേക്കും, പുരയിടങ്ങളിലെ വിളകള്‍ പാടങ്ങളിലേക്കും മാറ്റി പ്രതിഷ്ഠിച്ച് വിളവര്‍ദ്ധനയുണ്ടാക്കാന്‍ ശ്രമമാരംഭിച്ചു. പൈതൃകം വേരറ്റുപോയ കൃഷിയിടങ്ങളില്‍ നിന്ന് കാര്‍ഷികസംഗീതവും വേരറ്റു. നാട്ടിപ്പാട്ട് പാടുന്ന കര്‍ഷക കൂട്ടായ്മയെ മഷിയിട്ടു നോക്കിയാല്‍പോലും കാണാനാവാത്ത അവസ്ഥ സംജാതമായി. ഈ പാട്ടുകളുടെ വിനിമയം പങ്കുവെച്ചിരുന്ന കാര്‍ഷികജ്ഞാനം അതോടെ പുതുതലമുറകള്‍ക്കും അന്യമായി.പ്രകൃതിയിലെ പ്രധാനിയായ മഴയെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നു 
എന്നതിന് അവര്‍ കെട്ടിയൊരുക്കിയ മഴപ്പാട്ടുകള്‍ തെളിവാണ്. ഒരു കാലത്ത് വയലുകളില്‍ കെട്ടിയാടിയിരുന്ന നാടോടിക്കലകളുടെയെല്ലാം ലക്ഷ്യം മഴയെ 
പ്രീതിപ്പെടുത്തി കൃഷിയിടത്തിലെത്തിക്കുക എന്നതായിരുന്നു. അതിനായി സദ്മന്ത്രവാദങ്ങളും അവര്‍ നടത്തി. മാരിയമ്മ അനുകരണ മന്ത്രവാദവുമായി ബന്ധപ്പെട്ടതാണല്ലോ. പല 'വേല'കളും മഴയുമായാണ് വന്നിരുന്നത്. വേല കഴിഞ്ഞാല്‍ വിത്തുവിതയാണ്. 'വേല' നടന്നാല്‍ അവിടുത്തെ മണ്ണ് ചവിട്ടി 
മെതിക്കപ്പെടുമല്ലോ. ഈ ചവിട്ടിമെതിച്ച മണ്ണില്‍ വിളയിറക്കിയാല്‍ ഉത്പാദനമേറുമെന്ന് അവനറിയാം. വിത്തുകള്‍ ഇടവപ്പാതിയോടെ മണ്ണിലെത്തും. 
മീനഭരണിപോലുള്ള നാളുകള്‍ വിത്തെറിയലിന് കേമമെന്ന് കണക്കാക്കിയിരുന്നു. ഓരോ വിത്തിനും നാളുകളും, സമയങ്ങളും പറഞ്ഞിട്ടുണ്ട്.  ചാണകവും,  വെണ്ണീറും പോലെ പ്രകൃതിശക്തിയായ മഴയും കാര്‍ഷികസമൃദ്ധിക്ക് പ്രധാനമായിരുന്നു. തിരുവാതിര പോലുള്ള ഞാറ്റുവേലകള്‍ക്കെല്ലാം മഴയുമായി ബന്ധം കല്പിച്ചു കാണുന്നു. 'പൂയ്യത്തില്‍ മഴപെയ്താല്‍ പുല്ലും നെല്ലാകും' തുടങ്ങിയ ചൊല്ലുകളിലൂടെ മഴയുടെ പ്രാധാന്യം തലമുറകളെ അറിയിച്ചിരുന്നു. 'മഴ നോക്കി' കൃഷി ചെയ്തിരുന്നതിനാല്‍ അവന് വലിയ കാര്‍ഷിക നഷ്ടങ്ങള്‍ വന്നതുമില്ല.മഴ പറയുന്ന ഈ പാട്ടുകള്‍ വിനിമയം ചെയ്യുന്ന കുറേ അറിവുകളുണ്ട്. അവ കാര്‍ഷികവൃത്തിയെക്കുറിച്ചുള്ള പാഠങ്ങള്‍ മാത്രമല്ല നല്‍കുന്നത്. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ പ്രകൃതിയോടിണങ്ങി ജീവിക്കുകയും, പ്രകൃതിയില്ലെങ്കില്‍ ഒന്നുമില്ല എന്നു തിരിച്ചറിയുകയും ചെയ്യാനുള്ള പാഠങ്ങള്‍ ഈ പാട്ടുകളിലുണ്ട്. ഈ ആശയം തലമുറകളിലേക്ക് വിനിമയം ചെയ്യാന്‍ ഈ സമാഹാരത്തിന് കഴിയട്ടെ.

About Author

Sathya Kallurutti

Sathya Kallurutti

About Sathya Kallurutti