Close
Welcome to Green Books India
Nakshathrangal Chuvanna Kaalam

Nakshathrangal Chuvanna Kaalam

Author: Kaviyoor Balan

star

നക്ഷത്രങ്ങള്‍ ചുവന്നകാലം

Out of stock.

Book By Kaviyoor Balan

കലയും രാഷ്ട്രീയവും ജനകീയ വിചാരണയും ഒക്കെയായി വിപ്ല വത്തിന്റെ്റ ഒരു കാലഘട്ടത്തിലൂടെ നടന്നുനീങ്ങിയ സംഘടനാ ചരിത്രം ഒരു പേമാരിയും കാറ്റും വേലിയിറക്കവുമായി ഈ പുസ്തകത്താളില്‍ നിറഞ്ഞുനില്ക്കുന്നു. സ്വയം വിമര്‍ശനത്തോ ടെയുള്ള ആത്മസമര്‍പ്പണമാണ് ഈ പുസ്തകം. മുപ്പതുകളിലെ കോണ്‍ഗ്രസ്സുകാരിലോ നാല്പതകളിലെ കമൃൂണിസ്റ്റുകാരീലോ കണ്ടിരുന്ന ആത്മാര്‍പ്പണം പിന്നീട് നാം ആ അളവില്‍ കാണുന്നത് നക്‌സലേറ്റുകളിലായിരുന്നു എന്ന കല്പറ്റ നാരയണന്റെ പരാ മര്‍ശം ഇവിടെ ശ്രദ്ധാര്‍ഹമായിരുന്നു. സാഹിതൃത്തിലെ ആധു നികതയും രാഷ്ട്രിയത്തിലെ തീവ്രവാദവും വീണപൂവുകളായി മാറി. എന്നാല്‍ അവ ഉയര്‍ത്തിവിട്ട അനുരണനങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല.

No reviews found

നക്ഷത്രങ്ങള്‍ ചുവന്ന കാലം

നക്ഷത്രങ്ങള്‍ ചുവന്ന കാലം



ആത്മസമര്‍പ്പണത്തിന്റെ രേഖകള്‍ - കൃഷ്ണദാസ്



ഒന്ന്

ങ്ങള്‍ തേടിയിറങ്ങിയവരുടെ കഥകള്‍ തന്നെയാണ് കവിയൂര്‍ ബാലനും പറയാനുള്ളത്. വിശദാംശങ്ങള്‍  എന്തുമാകട്ടെ. അതിന്റെ സത്യസന്ധതയും ആര്‍ജവവും ആണ് നക്ഷത്രങ്ങള്‍ ചുവന്ന കാലം എന്ന കൃതിയെ ശ്രദ്ധേയമാക്കുന്നത്. മൂന്നിലൊന്ന് ചുവന്നു എന്ന് മേനി പറയുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും വ്യവസ്ഥാപിത കമ്യൂണിസ്റ്റുകളും അല്ലാത്തവരും ചേര്‍ന്നൊരുക്കിയ പടയൊരുക്കങ്ങള്‍ എവിടെ എത്തി നില്ക്കുന്നു എന്നൊരു തിരനോട്ടമാണ് കവിയൂര്‍ ബാലന്റെ പുസ്തകം എന്നിലുണര്‍ത്തിയത്. അതൊക്കെയും ചരിത്രമായി, കഥയായി, കവിതയായി വരാനിരിക്കുന്ന തലമുറകള്‍ ഓര്‍ത്തുവെയ്ക്കും എന്നൊരു മറുപടിയും രാകിവെച്ചു. അങ്ങനെ കഥയാക്കിയ ഒരു ചരിത്രമാണ് നക്ഷത്രങ്ങള്‍ ചുവന്ന കാലം. ഇതൊരു തുറന്നുപറച്ചിലാണ്. കഥകള്‍ കഥയില്ലായ്മകള്‍, തെറ്റുകള്‍, ശരികള്‍ എന്നിവയൊക്കെ ഈ പേജുകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.


രണ്ട്

''ഓര്‍മ്മയിലുണരുന്ന വിറയുന്ന ഒരനുഭവം പറയാം. ഒരു വര്‍ഗീസ് ദിന പരിപാടിയില്‍ പങ്കെടുക്കുവാന്‍ വൈകുന്നേരം മാനന്തവാടിയില്‍ എത്തി. തിരുനെല്ലിയിലാണ് അനുസ്മരണ സമ്മേളനം. നാടുഗദ്ദിക നാടകവും കവിതകളുടെ സംഗീതാവിഷ്‌ക്കരണവും മറ്റുമുണ്ട്. മാനന്തവാടി

യില്‍നിന്ന് അവസാനത്തെ ബസ്സും പുറപ്പെട്ടുകഴിഞ്ഞിരുന്നു. കാട്ടിക്കുളത്ത് ഇറങ്ങാന്‍ കഴിയുന്ന ഒരു ബസ്സില്‍ ഇബ്രായി എന്നെ യാത്രയാക്കി. അവിടെയെത്തുമ്പോള്‍ സമയം ഏതാണ്ട് രാത്രി എട്ടുമണി. കുറ്റാകുറ്റിരുട്ട്. തിരുനെല്ലിയിലെത്തണമെങ്കില്‍ ഇനിയും വനത്തിലൂടെ കിലോമീറ്ററുകള്‍ നടക്കണം. ആനയിറങ്ങിയിട്ടുണ്ട് എന്ന മുന്നറിയിപ്പ് കാട്ടിക്കുളത്ത് നിന്നു കിട്ടി. ഞാനൊറ്റയ്ക്കാണ്. വെളിച്ചവും ഇല്ല. പക്ഷേ തിരുനെല്ലിയിലെത്താതെ തരമില്ല. താറിട്ട റോഡിലൂടെ പതുക്കെ നടന്നു. വളവും തിരിവും ഉള്ള വഴിയാണ്. മാത്രമല്ല ഇരുഭാഗത്തും താഴ്ചകളും ഉണ്ട്. അതിനാല്‍ റോഡിന് നടുവിലൂടെ നടക്കാന്‍ തീരുമാനിച്ചു. ഒന്നോ രണ്ടോ വാഹനങ്ങള്‍ കടന്നുപോയെന്നു തോന്നുന്നു. നടന്നുനടന്നങ്ങനെയിരിക്കെ വല്ലാത്ത ഒരു മൂകത അനുഭവപ്പെട്ടു. ഞാനൊഴിച്ച് മറ്റൊന്നും ലോകത്തില്‍ ഇല്ല എന്ന ഒരു തോന്നല്‍. പെട്ടെന്ന് ഒരു രൂക്ഷഗന്ധം. ആനയുടെ മണമാണ്. അപ്പോഴേക്കും ഒരുകാല്‍ ആനപ്പിണ്ടിയില്‍ അമര്‍ന്നിരുന്നു. കാലില്‍ ഒരു ചെറിയ ചൂട് അനുഭവപ്പെട്ടു. അതെ ഞാനൊറ്റയ്ക്കല്ല. ഭൂമിയില്‍ ആരുമൊറ്റയ്ക്കല്ല. മനുഷ്യര്‍, മൃഗങ്ങള്‍, പാമ്പുകള്‍, പക്ഷികള്‍ എല്ലാം കൂ

ട്ടിനുണ്ട് എന്ന് ആരോ പറയുന്നതുപോലെ തോന്നി. അല്പനേരം നിന്നതിനു ശേഷം യാത്രതുടര്‍ന്നു. തിരുനെല്ലിയിലെത്തുമ്പോള്‍ ആകെ ഒരു ഇളക്കം. വലിയ ജനക്കൂട്ടം. ആരോ കവിതകള്‍ പാടുന്നു. ആദിവാസികളുമൊത്തു സഖാക്കള്‍ നൃത്തം ചവിട്ടുന്നു.''

തന്റെ വിപ്ലവജീവിതത്തിന്റെ അതിദീപ്തമായ ഒരു സ്മരണയാണിത്. അമേച്വര്‍ ആയി കടന്നുവരുന്ന ഒരു പ്രണയസാഫല്യം പോലെയാണ് ഈ ഓര്‍മ്മ. ഇന്നത്തെ വ്യവസ്ഥാപിത കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ആദ്യകാല സഖാക്കള്‍ക്കും ഇതുപോലെ എത്ര  ഓര്‍മ്മകള്‍ കാണും. പാമ്പുകടിയേറ്റുവാങ്ങി മണ്‍കുടിലില്‍ വെച്ചു മരിച്ച സഖാവ് പി.കൃഷ്ണന്‍പിള്ള, അദ്ദേഹത്തിന്റെ പൂര്‍വ്വികന്മാര്‍ കൈബര്‍ചുരം കടന്ന് കാബൂള്‍ വഴി സോവിയറ്റ്യൂണിയനിലെത്തി സ്റ്റാലിനെ കണ്ട കഥ ഇപ്പോഴും നാം ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ സ്റ്റാലിനും സോവിയറ്റ് യൂണിയനും ഇപ്പോള്‍ എവിടെ എത്തി നില്ക്കുന്നു എന്നും ചിന്തിക്കാന്‍ നാം ബാധ്യസ്ഥരായിരിക്കുന്നു.


മൂന്ന്
''എഴുപതുകളിലെ മഴയ്ക്ക്
യുവരക്തത്തിന്റെ കടുംചുവപ്പായിരുന്നു.
ആദിവാസികളുടെ നിറഞ്ഞ കണ്ണുകളിലും
കര്‍ഷകരുടെ തകര്‍ന്ന അസ്ഥികളിലും
നിന്നാണ് അത് ഇരച്ചെത്തിയത്
എണ്‍പതുകളുടെ മഴയ്ക്ക്
സഹ്യവിപിനങ്ങളുടെ കരിംപച്ച നിറമായിരുന്നു.
പിന്നെ മഴകള്‍ ഉണ്ടായില്ല
ഞാറ്റുവേലകള്‍ അവശേഷിപ്പിച്ച
ഇറവെള്ളം മാത്രം ഇപ്പോഴും ഇറ്റുവീഴുന്നു.

ഫേസ്ബുക്കിന്റെ താളുകളിലൂടെ ഒഴുകി നടക്കുന്ന സച്ചിദാനന്ദന്റെ ഈ കവിതാശകലം ഞാന്‍ പിടിച്ചുവെച്ചു. എന്നിട്ട് മുപ്പതുകളിലെ കോണ്‍ഗ്രസ്സുകാ

രും നാല്പതുകളിലെ കമ്യൂണിസ്റ്റ്കാരും എഴുപതുകളിലെ നക്‌സലേറ്റുകാരും എന്ന കല്പറ്റ നാരായണന്റെ പ്രയോഗങ്ങളെ ആസ്വദിക്കുകയും ചെയ്തു. എഴുപതുകളില്‍ തിളങ്ങിയ പല പ്രമുഖരും ഇന്നും തിളക്കമുള്ളവരായി കേരളത്തിന്റെ സാമൂഹ്യധാരയിലുണ്ട്. പഴയ തീവ്രവാദമുദ്ര പലര്‍ക്കും ഒരു മേനിപറച്ചിലാണ്. എന്നാല്‍  യാഥാര്‍ത്ഥ്യത്തിന്റെ തണുപ്പുനിലങ്ങളില്‍ ഇരുന്നാണ് കവിയൂര്‍ ബാലന്‍ അതിശയോക്തിയില്ലാതെ ഈ കുറിപ്പുകള്‍ എഴുതുന്നത് എന്ന ആദ്യവായനക്കാരന്റെ  കുറിപ്പ് ശരിക്കുമുള്‍ക്കൊണ്ടു.


നാല്

കമ്യൂണിസ്റ്റ് പാര്‍ട്ടി, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റിന്റെ സാംസ്‌കാരിക വിഭാഗമായിരുന്ന ജനകീയ സംസ്‌കാരിക വേദി. യേനാന്‍ ഗുഹകളിലിരുന്ന് ധ്യാനിച്ച് മാവോവിന്റെ പാത പിന്തുടര്‍ന്ന് എങ്ങനെ വിപ്ലവം തീര്‍ക്കാം എന്നാലോചിച്ച കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും അജിതയുടെയും വര്‍ഗീസിന്റെയും പിന്‍തലമുറക്കാരായി ഒരു രണ്ടാം തലമുറ വളര്‍ന്നു. കെ. വേണുവിലും സച്ചിദാനന്ദനിലും കെ.ജി.എസിലും ബി. രാജീവനിലും സിവിക് ചന്ദ്രനിലും ഒക്കെ ആ തലമുറ കണ്ണികളായി. ഇപ്പോള്‍ ആദ്യതാവളങ്ങള്‍ വെടിഞ്ഞ് അവര്‍ മറ്റേതൊക്കെയോ ഭൂമികളിലെത്തിച്ചേര്‍ന്നു എന്ന വസ്തുതയും  രസകരമാണ്. 

ഈ കാലഘട്ടത്തില്‍ തന്നെയാണ് മലയാളസാഹിത്യത്തില്‍ ആധുനികതാവാദം പിറന്നു വീണത് എന്നതും ശ്രദ്ധേയമായിരിക്കുന്നു. അല്ലെങ്കില്‍ ഇവ രണ്ടും ഒരേ തണ്ടില്‍ വിടര്‍ന്ന ആശയങ്ങളായിരുന്നില്ലേ? സാഹിത്യത്തിലെ ആധുനികതയും രാഷ്ട്രീയത്തിലെ തീവ്രവാദവും  വീണപൂവുകളായി മാറി. എന്നാലും അവ ഉയര്‍ത്തിവിട്ട അനുരണനങ്ങള്‍ അവസാനിക്കുന്നില്ല. കേരളത്തില്‍
 കമ്യൂണിസ്റ്റവബോധം സൃഷ്ടിക്കാന്‍ ഗ.ജ.അ.ഇ. പോലുള്ള തിയ്യേറ്ററുകള്‍ ഉണ്ടായി. എണ്‍പതുകളില്‍ ജനകീയ സംസ്‌കാരിക വേദിയും അരങ്ങിനെ പ്രയോജനപ്പെടുത്തി. തെരുവു നാടകം അവരുടെ സംഭാവനയായിരുന്നു - എന്നാല്‍ പിന്നീടു വന്ന ഇലക്‌ട്രോണിക് യുഗത്തില്‍ അരങ്ങൊരു മ്യൂസിയമായി മാറുന്നതും നമ്മള്‍ കണ്ടു. ഇനി, സാമൂഹ്യമാറ്റത്തിനുള്ള ഫേസ്ബുക്ക് പോലുള്ള  സോഷ്യല്‍ നെറ്റുവര്‍ക്കുകളെ ആശ്രയിക്കാമെന്നായിരിക്കും ഇപ്പോഴത്തെ ചിന്ത. സാഹിത്യവും കവിതയും കലയും രാഷ്ട്രീയവും ജനകീയ വിചാരണയുമൊക്കെയായി ഒരു കാലത്തിലൂടെ  നടന്നുനീങ്ങിയ മദ്ധ്യവര്‍ത്തികളായ(പെറ്റിബൂര്‍ഷ്വ)ചെറുതല്ലാത്ത ഒരു സംഘത്തിന്റെ ചരിത്രം പേമാരിയും കാറ്റും വേലിയിറക്കവുമായി ഈ പുസ്തകത്താളുകളില്‍ നിറഞ്ഞു നില്ക്കുന്നു. അങ്ങനെയൊരു കാലഘട്ടത്തെക്കുറിച്ച് ഒരു പുസ്തകം ആദ്യമായിരിക്കും. ഒരു കാലഘട്ടത്തിന്റെ ആത്മസമര്‍പ്പണത്തിന്റെ  ഒരു രേഖയായി ചുവന്ന നക്ഷത്രങ്ങളുടെ കഥ നാം വായിക്കുകയാണ്. 


About Author

Kaviyoor Balan

Kaviyoor Balan

About Kaviyoor Balan