Close
Welcome to Green Books India
Spandhikkunna Changampuzha

Spandhikkunna Changampuzha

Author: P I SNAKARANARAYANAN

star

സ്പന്ദിക്കുന്ന ചങ്ങമ്പുഴ

Add to Basket

BOOK BY P I SANKARANARAYANAN

കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദക്കുന്ന ചങ്ങമ്പഴ. കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല. എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ശൈലിയില്‍ ഒരുക്കിയ ചങങ്ങമ്പുഴചരിതം.

No reviews found

ചങ്ങമ്പുഴയെ പംിക്കുക

ചങ്ങമ്പുഴയെ പംിക്കുക



ചങ്ങമ്പുഴയെ പംിക്കുക
കുട്ടികള്‍ക്കായി ഒരുക്കിയ പുസ്തകം


ചങ്ങമ്പുഴയുടെ കവിതകള്‍ കുട്ടികള്‍ പംിക്കണം. മലയാളത്തിന്റെ ലാളിത്യവും മാധുര്യവും സൗന്ദര്യവും തുളുമ്പുന്ന കവിതകളാണവ. ചങ്ങമ്പുഴയുടെ ജീവതചരിത്രവും പംിക്കണം. പക്ഷേ, അത് അത്ര സുന്ദരമല്ല. വൈരുദ്ധ്യവും ദൗര്‍ബ്ബല്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. ഭയപ്പെടുത്തുന്ന, വഴിതെറ്റിക്കുന്ന ഒരു യാത്ര! എങ്കിലും ഗുണവശങ്ങള്‍ കാണില്ലേ ഏതു ജീവിതത്തിലും? അവ കുട്ടികളുടെ മനസ്സില്‍ നന്നായി പതിയുംവിധത്തില്‍ പറഞ്ഞുകൊടുക്കണം. വളരുമ്പോള്‍ അവര്‍ ദോഷവശങ്ങളും കണ്ടുപിടിക്കാതിരിക്കില്ല. സാരമില്ല. അപ്പോഴേക്കും ദോഷത്തെ ദോഷമാണന്നു തിരിച്ചറിഞ്ഞ് അകറ്റവാനും, ഗുണത്തിനോടു ചേര്‍ന്നുനില്‍ക്കാനും അവര്‍ പ്രാപ്തരായിരിക്കും. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന കുട്ടി ദാരിദ്ര്യത്തിനോട് എതിര്‍ത്തുനിന്നു. പംനം തുടരാന്‍ ഒരുപാടു ത്യാഗങ്ങളും ക്ലേശങ്ങളും സഹിച്ചു. നിരന്തരമായി വായിച്ചു. മറ്റു കുട്ടികള്‍ക്കു ട്യൂഷനെടുത്തും പുസ്തകങ്ങള്‍ വിറ്റും സഹായങ്ങള്‍ തേടിയുമാണ് ബിരുദവും ജോലിയും നേടിയത്. വിമര്‍ശനങ്ങളേയോ പരിഹാസങ്ങളേയോ വകവെച്ചില്ല. മദ്യത്തിനു അടിമപ്പെട്ടു പോയതാണ് തന്റെ വലിയ ദോഷമെന്നു ചങ്ങമ്പുഴ ഒടുവില്‍ തിരിച്ചറിയുന്നുണ്ട്; പശ്ചാത്തപിക്കുന്നുമുണ്ട്. മദ്യക്കെടുതികള്‍ നാട്ടില്‍ വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് കുട്ടികളെ ഇതെല്ലാം ഓര്‍മ്മിപ്പുക്കാന്‍ പാകത്തിലാണ് ചങ്ങമ്പുഴയുടെ ജീവചരിത്രം ഇവിടെ സംഗ്രഹിച്ചിരിക്കുന്നത്! പ്രതിഭാശാലിയായ ഒരാള്‍ ദുശ്ശീലങ്ങള്‍ക്കടിമപ്പെട്ട് അകാലത്തില്‍ മരിച്ചിപോയില്ലേ? ഇനി ഒരു കുട്ടിയും അങ്ങനെയാകരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഒപ്പം മഹത്തായ സംഭാവനകള്‍ നാടിനു നല്‍കാനുള്ള കഴിവ് ഓരോ കിട്ടിയും ചങ്ങമ്പുഴയെപ്പോലെ ആര്‍ജ്ജിക്കുന്നവരാകണമെന്നും പ്രര്‍ത്ഥനയുണ്ട്- നിരന്തരമായ വായനയിലൂടെ, ചിന്തയിലൂടെ, വാശിയാര്‍ന്ന സ്ഥിരപ്രയത്‌നങ്ങളിലൂടെ.


പി.ഐ. ശങ്കരനാരായണന്‍ 



About Author

P I SNAKARANARAYANAN

P I SNAKARANARAYANAN

About P I SNAKARANARAYANAN