Close
Welcome to Green Books India
Himalayam

Himalayam

Author: Kovilan

star

ഹിമാലയം

Add to Basket

Book by Kovilan

കോവിലന്‍കൃതികള്‍ അടരാടുന്ന മനുഷ്യരുടെ സങ്കടങ്ങളാകുന്നു.അവയെ തോറ്റിമുണര്‍ത്താന്‍ പാകത്തില്‍ സ്വനിര്‍മ്മിത മായ ഒരു ശൈലി. ഭാഷ,പ്രമേയം,മിത്ത് എന്നീ ത്രിമാനവൈചിത്ര്യംകൊണ്ട് ഉള്‍ക്കാഴ്ചയുടെ ഗാംഭീര്യം. നോവലിലെ പകലും രാത്രിയും താണ്ഡവവും പട്ടാളജീവിതത്തിലെ, ദുരന്തജീവിതത്തിന്റെ വാക്കുകളാകുന്നു.ഗൃഹാതുരമായ ഓര്‍മ്മകളും കഠിനതാലത്തെ തരണം ചെയ്യേണ്ടതിന്റെ ആശങ്കകളും ഹിമാലയ ക്കാഴ്ചളില്‍ നിറയുന്നു. സൈനികന്റെ ജന്മദുരിത ക്കാഴ്ചകളുടെ നിസ്സഹ മായചിത്രമാണ് ഹിമാലയം

No reviews found

About Author

Kovilan

Kovilan

About Kovilan

1923 ജൂലൈ ഒന്‍പതിന് (1098 മിഥുനം 25) തൃശൂര്‍ ജില്ലയിലെ കണ്ടാണിശ്ശേരിയില്‍ ജനനം. യഥാര്‍ത്ഥ പേര് വട്ടപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍. അച്ഛന്‍: വട്ടംപറമ്പില്‍ ശങ്കു വേലപ്പന്‍. അമ്മ: കൊടക്കാട്ടില്‍ കുഞ്ഞാണ്ടി കാളി. കണ്ടാണിശ്ശേരി എക്‌സല്‍സിയര്‍ സ്‌കൂള്‍, നെന്മിനി ഹയര്‍ എലിമെന്ററി സ്‌കൂള്‍, പാവറട്ടി സാഹിത്യദീപിക സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം. റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്നല്‍സിലും സേവനമനുഷ്ഠിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ - കോവിലന്‍ താഴ്‌വരകള്‍ (നോവല്‍) തോറ്റങ്ങള്‍ (നോവല്‍) ഹിമാലയം (നോവല്‍) തകര്‍ന്ന ഹൃദയങ്ങള്‍ (നോവല്‍)