Close
Welcome to Green Books India
Nelson Mandela

Nelson Mandela

Author: K.M.Lenin

star

നെൽസൺ മണ്ടേല

Add to Basket

Book by K.M.Lenin

നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍ നെല്‍സണ്‍ മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവചരിത്ര ഗ്രന്ഥം. മണ്ടേലയെ ലേകം സ്‌നേഹപൂര്‍വ്വം മാഡിബ എന്നു വിളിക്കുന്നു.ഇവിടെ ഒരു വ്യക്തി യുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യസമരചരിത്രമായി മാറുന്നു.വര്‍ണ്ണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് സാംസകാരിക ബഹുസ്വരതയുടെ മഴവില്‍ രാഷ്ട്രത്തിലേക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസപുരുഷനായ മണ്ടേലയുടെ സംഘര്‍ഷ നിര്‍ഭരമായ ജീവിതം ഈ താളുകളിലൂടെ സമഗ്രമായിആവിഷ്‌ക്കരി ച്ചിരിക്കുന്നു.അനീതിക്കും അക്രമത്തിനും അടിമത്തത്തിനുമെതിരെ ലോകത്തെവിടെയും പോരാടുന്നവര്‍ക്ക് നിലയ്ക്കാത്ത പ്രചോദനമാണ്.

No reviews found

About Author

K.M.Lenin

K.M.Lenin

About K.M.Lenin

1938 ഫെബ്രുവരി 1 ന് കൊടുങ്ങല്ലൂരിലെ പടിഞ്ഞാറെ വെമ്പല്ലൂരില്‍ ജനനം. മലയാളസാഹിത്യത്തില്‍ എം.എ ബിരുദം. ഹൈസ്‌കൂള്‍ അധ്യാപകന്‍, സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഡക്ഷന്‍ ഓഫീസര്‍, ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗം, പ്ലെയ്‌സ് നെയിം സൊസൈറ്റിയുടെ സെക്രട്ടറി, പ്ലാന്‍സ് ബുള്ളറ്റിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആകെ പത്തു പുസ്തകങ്ങള്‍. ബൈസിക്കിള്‍ തീവ്‌സ്, നെല്‍സണ്‍ മണ്ടേല: ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍ എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. സാര്‍വദേശീയ പ്രശ്‌നങ്ങളെപ്പറ്റി ആഴത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.