Close
Welcome to Green Books India
David Copperfield

David Copperfield

Author: Charles Dickens

star

ഡേവിഡ് കോപ്പര്‍ഫീല്‍ഡ്

Out of stock.

BOOK BY k.p. Balachandran

സ്‌നേഹസമ്പന്നരായ മാതാപിതാക്കള്‍ക്കെന്ന പോലെ എന്റെ ഉള്ളിന്റെയുള്ളില്‍ അനുതാപമുണര്‍ത്തുന്ന ഒരു പിഞ്ചുബാലനുണ്ട്. അവന്റെ പേരാകുന്നു. 'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്' -എന്ന ചാള്‍സ് ഡിക്കന്‍സ് എഴുതി. ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു നില്‍ക്കുന്ന കൃതി. വെണ്മ മാത്രം മനസ്സില്‍ അവശേഷിപ്പിക്കുന്ന ഒരു ജീവിതത്തിന്റെ സംഭവ ബഹുലമായ ആഖ്യാനം.

No reviews found

About Author

Charles Dickens

Charles Dickens

About Charles Dickens

ഇംഗ്ലണ്ടിലെ പോര്‍ട്ട്‌സ്മൗത്തില്‍ 1812 ഫെബ്രുവരി 7ന് ജനനം. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാകാതെ ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. കാര്യമായ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചില്ലെങ്കിലും ഇരുപതു വര്‍ഷക്കാലം ഒരു വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. പതിനഞ്ച് നോവലുകള്‍, അഞ്ച് നോവെല്ലകള്‍ തുടങ്ങി നൂറുകണക്കിന് ചെറുകഥകള്‍ രചിച്ചു. വിക്‌ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും മഹാനായ നോവലിസ്റ്റായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും ഇന്നും ജനപ്രിയ സാഹിത്യസൃഷ്ടികളായി നിലനില്‍ക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്‌ക്കരണത്തിനും വേണ്ടി ഊര്‍ജ്ജസ്വലതയോടെ അദ്ദേഹം പോരാടി. ചാള്‍സ് ഡിക്കന്‍സിന്റെ അപാരമായ സര്‍ഗ്ഗശക്തിയെ സമകാലീനരായ ലിയോ ടോള്‍സ്റ്റോയ്, ജോര്‍ജ് ഓര്‍വെല്‍ തുടങ്ങിയ മഹാന്മാരായ നോവലിസ്റ്റുകള്‍ വാഴ്ത്തിയിട്ടുണ്ട് - പ്രത്യേകിച്ച് അതിലെ റിയലിസം, ഹാസ്യം, ഗദ്യശൈലി, അനുപമമായ സ്വഭാവചിത്രീകരണം, സാമൂഹിക വിമര്‍ശനം എന്നിവ. 1850ലാണ് ഡേവ്ഡ് കോപ്പര്‍ ഫീല്‍ഡ് പ്രസിദ്ധീകരിക്കപ്പെട്ടത്. ആത്മകഥാപരമായ നോവലായാണ് അത് കരുതപ്പെടുന്നത്. 1870 ജൂണ്‍ 9-ാം തിയതി തന്റെ അമ്പത്തിയെട്ടാമത്തെ വയസ്സില്‍ ചാള്‍സ് ഡിക്കന്‍സ് നിര്യാതനായി. വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലെ പോയറ്റ്‌സ് കോര്‍ണറില്‍ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു.