Close
Welcome to Green Books India
Bagdhadhinte Vilaapangal

Bagdhadhinte Vilaapangal

Author: Yasmina Khadra

star

ബാഗ്ദാദിന്റെ വിലാപങ്ങള്‍

Out of stock.

അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാലചിത്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് 'ബാഗ്ദാദിന്റെ വിലാപം' എന്ന നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. സദ്ദാംഹുസൈന്റെ കാലശേഷം എഴുതപ്പെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളില്‍ വിസ്‌ഫോടനങ്ങള്‍ക്കും ചിതറുന്ന കബന്ധങ്ങള്‍ക്കുമിടയില്‍ ഉയരുന്ന ബാഗാദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്. യാസ്മനാ ഖാദ്രാ എന്ന അള്‍ജീരിയന്‍ എഴുത്തുകാരന്റെ വിഖ്യാതമായ മൂന്നു ഫ്രഞ്ചു നോവലുകളില്‍ (Trilogy) ഒന്നാണ് ഈ പുസ്തകം.

No reviews found

ബാഗ്ദാദിലെ വിലാപങ്ങള്‍

ബാഗ്ദാദിലെ വിലാപങ്ങള്‍

അധിനിവേശ സൈന്യത്തിനെതിരെ പൊരുതി മരിക്കാന്‍ പ്രതിജ്ഞ ചെയ്ത കഥാനായകന്‍ ഭീകരമായ ഒരു വൈറസ്‌വാഹിയായി യൂറോപ്പിനെ ആസകലം നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതിന്റെ കഥ. സദ്ദാം ഹുസൈന്‍ ബന്ധനത്തിലാക്കപ്പെട്ട കാലഘട്ടത്തിനുശേഷമുള്ള അധിനിവേശ ഇറാക്കിലാണ് കഥ നടക്കുന്നത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളില്‍ വിസ്‌ഫോടനങ്ങള്‍ക്കും ചിതറുന്ന കബന്ധങ്ങള്‍ക്കുമിടയില്‍ ഉയരുന്ന ബാഗ്ദാദിന്റെ നിലവിളികള്‍. എവിടെയും ചോരനനവുള്ള പാതകള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, പൊലീസ്, പട്ടാളം, പരിശോധനകള്‍, തകര്‍ന്ന കെട്ടിടങ്ങള്‍, അമേരിക്കന്‍ മേധാവികള്‍ - സമാനതകളില്ലാത്ത ഒരു ഇസ്ലാമിക തീവ്രവാദത്തിന്റെ കഥ, മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത വിളംബരമായാണ് നോവല്‍ അവസാനിക്കുന്നത്.


ബാഗ്ദാദിലെ വിലാപങ്ങള്‍
യാസ്മിനാ ഖാദ്രാ




About Author

Yasmina Khadra

Yasmina Khadra

About Yasmina Khadra

മുഹമ്മദ് മുള്‍സിഹോള്‍ എന്ന് യഥാര്‍ത്ഥ നാമധേയം. 1955 ജനുവരി 10ന് അള്‍ജീരിയയില്‍ ജനിച്ചു. അള്‍ജീരിയന്‍ പട്ടാള ഓഫീസറായി ഔദ്യോഗിക ജീവിതം. മിലിറ്ററി സെന്‍സര്‍ഷിപ്പ് ഒഴിവാക്കുവാനായി യാസ്മിനാ ഖാദ്രാ എന്ന തന്റെ ഭാര്യയുടെ പേര് തൂലിക നാമമായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. ഖാദ്രായുടെ പുസ്തകങ്ങള്‍ മുപ്പത്തിമൂന്ന് ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.