Close
Welcome to Green Books India
Vazhiyora kafeyile Penkutty

Vazhiyora kafeyile Penkutty

Author: Patric Modiyano

star

വഴിയോര കഫേയിലെ പെൺകുട്ടി

Add to Basket

നഷ്ടയൗവ്വനങ്ങളുടെ പാരീസ് കഫേകള്‍ നിറഞ്ഞ ബൊഹീലിയന്‍ കാലഘട്ടത്തെ ആസ്പദമാക്കി ജീവിതത്തിന്റെ ഹൃദയതാളങ്ങള്‍ കോര്‍ത്തിണക്കിയ അതീവസുന്ദരമായ ഒരു സാഹിത്യസൃഷ്ടി പിറവിയെടുക്കുന്നു. വഴിയോരക്കഫേയിലെ പെണ്‍ക്കുട്ടിക്ക് നിദാനമായ പാരീസിന്റെ ആകാശം എത്രയോ മാറിമറിഞ്ഞു. അറുപതുകളിലെ യുവാക്കളൊക്കെ പടുവൃദ്ധന്മാരായി മാറി. എന്നാലും ഓര്‍മ്മകള്‍ക്കും മരണമില്ലല്ലോ. പ്രണയത്തിന്റെയും ദുരന്തത്തിന്റെയും കഥകള്‍കൊണ്ട് പാരീസിന്റെ തെരുവുകള്‍ മേഘാവൃതമായിരിക്കുന്നു. '' ഓര്‍മ്മകളുടെ കലാപരമായ വിന്യാസമാണ് പാട്രിക്‌മോദിയാനോവിന്റെ രചനകള്‍. അവ ദുരൂഹമായ ജീവിതസമസ്യകളെ ചൂഴ്ന്നുനില്‍ക്കുന്നു'' എന്ന നോബല്‍ പ്രസ്താവത്തെ അന്വര്‍ത്ഥമാക്കുന്ന കൃതി.

No reviews found

വഴിയോരക്കഫേയിലെ പെണ്‍കുട്ടി

വഴിയോരക്കഫേയിലെ പെണ്‍കുട്ടി

    കഫേ കോന്‍ഡിയിലെ നാല് പതിവുകാരുടെ ഓര്‍മ്മകളുടെ ആഖ്യാനത്തിലൂടെയാണ് 'വഴിയോരക്കഫേയിലെ പെണ്‍കുട്ടി' എന്ന നോവല്‍ അനാവൃതമാകുന്നത്. ഒരു കടങ്കഥപോലെ ദുരൂഹമായ ലുക്കിയുടെ കഥ. കഥാപരിസരങ്ങള്‍ നാസി ഭീകരതകളും കൂട്ടക്കൊലകളും നിറഞ്ഞ ഹിറ്റ്‌ലറുടെ വാഴ്ചക്കാലം. ലുക്കിയെ അനശ്വരമാക്കിയ കഫേ കോന്‍ഡിയുടെ കൂടി കഥ.



About Author

Patric Modiyano

Patric Modiyano

About Patric Modiyano

1945 ജൂലൈ 30ന് ഫ്രാന്‍സില്‍ ജനിച്ചു. നാസി അധിനിവേശക്കാലത്തെ തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു ജൂതകുടുംബമാണ് പാട്രിക് മോദിയാനോയുടേത്. ഭീകരമായ ഒരു കാലഘട്ടത്തിന്റെ അധിനിവേശങ്ങളുടെയും ജീവിതസമസ്യകളുടെയും അനുഭവങ്ങളുടെയും രചനകളാണ് അദ്ദേഹത്തിന്റേത്. 2014ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടി. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോ ദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.