Close
Welcome to Green Books India
Aakramanam

Aakramanam

Author: Yasmina Khadra

star

ആക്രമണം

Out of stock.

ടെല്‍ അവീവില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഇസ്രായേല്‍ പൗരത്വമുള്ള ഡോ. അമീന്‍ ഴഫാരി. ടെല്‍ അവീവില്‍ത്തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ ഒരു മനുഷ്യബോബായി പൊട്ടിത്തെറിച്ച ഡോക്ടറുടെ ഭാര്യ. പ്രഹേളിക പോലെ അനുഭവപ്പെട്ട ഒരു സംഭവത്തിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്ന മനുഷ്യത്വത്തിന്റെ തീവ്രമായ കഥയാണ് ആക്രമണം. പത്തു വര്‍ഷമായി തന്റെ ഹൃദയത്തോട് ചേര്‍ത്തു വെച്ച പത്‌നിയുടെ പുകയുന്ന ഹൃദയം കാണാതെ പോയതിന്റെ വേദനയില്‍ നൊന്തുകേഴുന്ന പുരുഷന്റെ തീര്‍ത്ഥാടനമാണ് ഈ നോവല്‍. കലാപങ്ങളും ആക്രമണങ്ങളും സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഇവിടെയും യാസ്മിനാ ഖാദ്രയുടെ അന്വേഷണം.

No reviews found

ആക്രമണം

ആക്രമണം

ടെന്‍ അവീവില്‍ ഡോക്ടറായി ജോലിചെയ്യുന്ന ഇസ്രായേല്‍ പൗരത്വമുള്ള ഡോ.അമീന്‍ ഴഫാരി. ടെല്‍ അവീവില്‍ തന്നെയുള്ള ഒരു റെസ്റ്റോറന്റില്‍ ഒരു മനുഷ്യബോംബായി പൊട്ടിത്തെറിച്ച ഡോക്ടറുടെ ഭാര്യ. പ്രഹേളികപോലെ അനുഭവപ്പെട്ട ഒരു സംഭവത്തിന്റെ കുരുക്കുകള്‍ അഴിച്ചെടുക്കുന്ന ഡോക്ടറുടെ മനുഷ്യത്വത്തിന്റെ തീവ്രമായ കഥയാണ് ആക്രമണം. സ്വന്തം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മനുഷ്യമാംസങ്ങളുടെ അവശിഷ്ടത്തോടൊപ്പം തന്റെ ഭാര്യയുടെ ഛേദിക്കപ്പെട്ട തല മാത്രം കാണുന്ന ഡോക്ടര്‍ വേദനയില്‍ നൊന്തുകേഴുന്ന അന്വേഷണ യാത്രകള്‍ നടത്തുന്നു. തന്റെ ഭാര്യ എങ്ങനെയാണ് ഭീകരവാദത്തിന്റെ വഴിയില്‍ വീണുപോയത്? സ്‌നേഹനിധിയായ ഒരു ഭര്‍ത്താവിന്റെ തീര്‍ത്ഥാടനമാണ് ഈ നോവല്‍.


ആക്രമണം
യാസ്മിനാ ഖാദ്രാ 



About Author

Yasmina Khadra

Yasmina Khadra

About Yasmina Khadra

മുഹമ്മദ് മുള്‍സിഹോള്‍ എന്ന് യഥാര്‍ത്ഥ നാമധേയം. 1955 ജനുവരി 10ന് അള്‍ജീരിയയില്‍ ജനിച്ചു. അള്‍ജീരിയന്‍ പട്ടാള ഓഫീസറായി ഔദ്യോഗിക ജീവിതം. മിലിറ്ററി സെന്‍സര്‍ഷിപ്പ് ഒഴിവാക്കുവാനായി യാസ്മിനാ ഖാദ്രാ എന്ന തന്റെ ഭാര്യയുടെ പേര് തൂലിക നാമമായി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. ഖാദ്രായുടെ പുസ്തകങ്ങള്‍ മുപ്പത്തിമൂന്ന് ലോകഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.