Close
Welcome to Green Books India
Mruthyoopanishath

Mruthyoopanishath

Author: Chandrasekhar Narayanan

star

മൃത്യൂപനിഷത്ത്

Add to Basket

Book by Chandrasekhar Narayanan

ഭഗവത്ഗീതയുടെ സത്തയെ ആധാരമാക്കി ജന്മപര്‍വ്വത്തിന്റെ കര്‍മ്മകാണ്ഡത്തിലേക്കൊരു അനുയാത്ര. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദസ്പര്‍ശ രൂപരസഗന്ധാദികളെ ആത്മീയാന്വേഷണത്തിന്റെ ചൈതന്യവുമായി സമന്വയിപ്പിച്ച കൃതി. ആത്മാനാം രഥിനം വിദ്ധി... എന്ന രഥകല്പനയുടെ നൂതനമായ ഉപാഖ്യാനം

No reviews found

മൃത്യുവിന്‍റെ (ജീവിതത്തിന്‍റെ) പൊരുള്‍

മൃത്യുവിന്‍റെ (ജീവിതത്തിന്‍റെ) പൊരുള്‍

കത്ത് - കെ.ജി.കാര്‍ത്തികേയന്‍


    പുരാണ കഥാപാത്രങ്ങളെ നായികാനായകന്മാരായി അവരോധിച്ചുകൊണ്ടുള്ള നോവലുകള്‍ മലയാളത്തില്‍ ധാരാളമായി ഇറങ്ങിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം ഇതിഹാസകഥകളെ സമകാലിക പരിപ്രേക്ഷ്യത്തില്‍ വ്യാഖ്യാനിക്കുന്ന നോവലുകളും കണ്ടു വരുന്നു. എന്നാല്‍, 'മൃത്യൂപനിഷത്ത്' എന്ന നോവലിലൂടെ ചന്ദ്രശേഖര്‍ നാരായണന്‍ കുറേക്കൂടി മുന്നോട്ടു പോയിരിക്കുന്നു. അദ്ദേഹത്തിന്‍റെ നോവലില്‍, 'ഭഗവദ്ഗീത'യിലേയും 'കഠോപനിഷത്തി'ലേയും താത്ത്വിക ദര്‍ശനങ്ങളെ തന്നിലേക്കുതന്നെ സ്വാംശീകരിച്ചിട്ടുള്ള ഒരന്വേഷണമാണ് നടത്തിയിരിക്കുന്നത്. മാധവനും അര്‍ജ്ജുനനും (ബുദ്ധിയും മനസ്സും) തമ്മിലുള്ള സംവാദമാണ് നോവലിലെ ഉള്ളടക്കം. ബന്ധുമിത്രാദികളെയും ഗുരുക്കന്മാരേയും മുന്നില്‍ കണ്ടുകൊണ്ട്, യുദ്ധഭൂമിയില്‍നിന്ന് പിന്തിരിയാന്‍ ശ്രമിക്കുന്ന അര്‍ജ്ജുനനെ ഗീതോപദേശത്താല്‍, കര്‍മ്മനിരതനാക്കുകയായിരുന്നല്ലോ മാധവന്‍.


    'മഹാഭാരത' ത്തിലൂടെ നമ്മള്‍ പരിചയപ്പെട്ട കഥാപാത്രങ്ങളെല്ലാം (നോവലിലേക്കു സ്വീകരിച്ചവര്‍) പൂര്‍ണ്ണ വ്യക്തിത്വത്തോടെ,  പൂര്‍ണ്ണശോഭയോടെ  ചായക്കൂട്ടില്ലാതെ  അവതരിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ വാക്കുകളിലൂടെയാണ് പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. ജന്മശാപം ഏറ്റുവാങ്ങിയ കര്‍ണ്ണനും ധൃതരാഷ്ട്രരുമെല്ലാം വായനക്കാരില്‍ പ്രതിഷ്ഠിതരാകുന്നത് അതുകൊണ്ടാണ്.


    ബുദ്ധിയെ ശരണം പ്രാപിച്ചാല്‍ ലോകത്തിലെ എല്ലാ കാര്യങ്ങളും കരഗതമാക്കാന്‍ കഴിയുമെന്നുള്ള ഒരു ലോകതത്ത്വംകൂടി നോവലിലെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. അവനവനെ സ്വയം അറിയായ്കയാണ് പാപം. ക്രോധത്തേയും ഭയത്തേയും ജയിക്കാനുള്ള ഉപനിഷത് മന്ത്രം തന്നെയാണ് മാധവന്‍ അര്‍ജ്ജുനനു പകര്‍ന്നു നല്കുന്നത്.


About Author

Chandrasekhar Narayanan

Chandrasekhar Narayanan

About Chandrasekhar Narayanan