Close
Welcome to Green Books India

Author:

star

Out of stock.

No reviews found

മുണ്ടൂര്‍ രാവുണ്ണി തടവറയും പോരാട്ടവും

മുണ്ടൂര്‍ രാവുണ്ണി തടവറയും പോരാട്ടവും


മനുഷ്യരാശി എന്നും കൊടുങ്കാറ്റുകളേയും യാതനകളേയും നേരിട്ടുകൊണ്ടേ മുന്നേറിയിട്ടുള്ളൂ. പ്രകൃതിയിലെ ഏതൊരു പ്രതിഭാസത്തിന്റെയും കറുപ്പും വെളുപ്പുംപോലെ, വൈരുദ്ധ്യങ്ങളും അവ തമ്മിലുള്ള സംഘട്ടനങ്ങളും കാണാം. നന്മയെപ്പോലെ തിന്മയും ഓരോ മനുഷ്യനിലും കാണാം. ഇതില്‍ ഏതാണ് ഭരിക്കേണ്ടത് എന്ന്  നിശ്ചയിക്കേണ്ടത് ആ വ്യവസ്ഥിതിയുടെ ബോധപൂര്‍വ്വമായ ഇടപെടലാണ്.
ഓരോരുത്തരും അവനവനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നെങ്കില്‍ വലിയൊരു പീഡനകേന്ദ്രമാവുമായിരുന്ന ജയില്‍ എന്ന ആയുധത്തെ, ഭരണവര്‍ഗ്ഗത്തിന് എതിരെ ഉപയോഗിക്കുകയായിരുന്നു രാവുണ്ണിയും കൂട്ടരും ചെയ്തത്.  രാവുണ്ണി പറയുന്നു. ''മുന്നോട്ട് പോകുവാന്‍ കൈയും കാലുമിട്ട് പിടയുന്ന സമൂഹമാണ് എന്നെ എക്കാലത്തും സ്വാധീനിച്ചിട്ടുള്ളത്. ഞാന്‍ അതിന്റെ പക്ഷത്താണ്. മാര്‍ക്‌സിസമാണ് എനിക്ക് ജീവിതത്തിന്റെ ഉദാത്തമായ കാഴ്ചപ്പാടും ലക്ഷ്യവും ദാര്‍ശനിക അടിത്തറയും തന്നത്. ത്യാഗം ചെയ്യാന്‍ എന്നെ നിര്‍ഭയനാക്കിയത്. ആ നിര്‍ഭയത്വം നമ്മെ വീണ്ടും വിപ്ലവകാരിയാക്കുന്നു.''
1985-ല്‍ രാവുണ്ണി ജയില്‍വിമോചിതനായി. ജന്മ നാടുവാഴിത്തവിരുദ്ധ സമരം വിജയകരമായി നടപ്പിലാക്കിയത് തങ്ങളുടെ പോരാട്ടസമരങ്ങളിലൂടെയാണെന്ന്  രാവുണ്ണി പറയുന്നു. വര്‍ഗ്ഗസമരത്തിന്റെ അടിസ്ഥാനത്തിലുള്ള ബഹുജന അടിത്തറ കെട്ടിപ്പടുക്കുക, സായുധവിപ്ലവത്തിന്റെ അടവും തന്ത്രവും പ്രയോഗിക്കുക എന്ന പ്രായോഗികസിദ്ധാന്തത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനം, പക്ഷേ,  സമരത്തിനാണ്  ആത്യന്തിക പ്രാധാന്യമെന്ന് ഒരുപക്ഷം. മറുപക്ഷം സംഘടനാ ശക്തിയാണ് ആദ്യം സ്വരൂപിക്കേണ്ടതെന്നും, ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് മുഖ്യവിഷയമാക്കേണ്ടതെന്നും അതല്ല, ഫ്യൂഡലിസവും ഇന്ത്യന്‍ ജനതയുമായുള്ള വൈരുദ്ധ്യത്തിനാണ് പ്രാധാന്യമെന്നും സാമ്രാജ്യത്വം രണ്ടാം സ്ഥാനത്തേക്ക് മാറ്റിവെയ്ക്കപ്പെട്ടുവെന്നും. 
അങ്ങനെയൊക്കെയായിരുന്നു  നക്‌സലേറ്റ് ക്യാമ്പുകളിലെ അക്കാലത്തെ സജീവചര്‍ച്ചകള്‍.
''വര്‍ഗ്ഗശത്രുവിന്റെ രക്തത്തില്‍ കൈമുക്കാത്തവന്‍ വിപ്ലവകാരിയല്ല.'' ''ആക്ഷന്‍ നടത്തി തെളിയിക്കുക'' ''വിപ്ലവമുണ്ടാകണമെങ്കില്‍ ഒരു വിപ്ലവപാര്‍ട്ടി ഉണ്ടായേ മതിയാകൂ.'' ഇതൊക്കെയായിരുന്നു ക്യാമ്പിലെ പാര്‍ട്ടി ഊന്നലുകള്‍. ഏറെ രാഷ്ട്രീയ പക്വതയും സഹിഷ്ണുതയും ആവശ്യപ്പെടുന്നതാണ് ഒളിവുജീവിതമെന്ന് രാവുണ്ണി അനുഭവത്തില്‍നിന്ന്  പറയുന്നു. ദുരഭിമാനത്തിനോ സ്വാര്‍ത്ഥതയ്‌ക്കോ ഒന്നും  അവിടെ സ്ഥാനമില്ല. കരച്ചിലും നെഞ്ചത്തടിയും വിലാപവും പാടില്ല. അമിതമായ സ്‌നേഹത്തിലും ആരാധനയിലും നിയന്ത്രണം വിടുകയുമരുത്. ''ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കും'' എന്നാണ് രാവുണ്ണി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത്. 
രഹസ്യമറകളൊന്നുമില്ലാതെ രാവുണ്ണി ഈ പുസ്തകത്തില്‍ എല്ലാം തുറന്നു പറയുന്നു. ഉന്മൂലനസിദ്ധാന്തത്തിന്റെ  ശരിയും തെറ്റും,  വിപ്ലവത്തിന്റെ അനിവാര്യത, എന്നിവയെല്ലാം തുറന്നു ചര്‍ച്ച ചെയ്യുന്നു. ഇന്നത്തെ സമൂഹത്തെക്കുറിച്ചും, അതിലെ ചൂഷണരീതികളെക്കുറിച്ചും അറിഞ്ഞുകൊണ്ട്  വാര്‍ത്തെടുത്ത ഒരു വിപ്ലവകാരിയുടെ  പ്രതിരോധമാണ് രാവുണ്ണിയുടേത്. പശ്ചാത്താപമോ കുറ്റബോധമോ ഇല്ലാതെ, രാവുണ്ണി ഇപ്പോഴും തന്റെ വിപ്ലവസിദ്ധാന്തത്തില്‍ ഉറച്ചുനില്ക്കുന്നു. ചരിത്രം തങ്ങളെ തള്ളിപ്പറയുകയില്ലെന്ന  ഉറച്ച  വിശ്വാസത്തോടെ ജീവിക്കുന്നു. 
''മാര്‍ക്‌സും മാര്‍ക്‌സിസവും ഒരു  സാമൂഹികരാഷ്ട്രീയ പ്രക്രിയയിലൂടെ ആവിര്‍ഭവിച്ചതും, പ്രവര്‍ത്തനപ്പെട്ട് വികസിച്ചതുമാണ്. അതേ തുടര്‍വികാസം ലെനിനും ലെനിനിസത്തിലും, മാവോയിലും മാവോയിസത്തിലും കാണാം. അതേസമയം അവരിലെല്ലാംതന്നെ കാലാനുസൃതമായ തുടര്‍ച്ചയും വിച്ഛേദനവും കാണാവുന്നതാണ്. പ്രകൃതിയില്‍ പ്രവര്‍ത്തിക്കുന്ന നിയമങ്ങള്‍ പ്രകൃതിയുടെതന്നെ ഭാഗമായ സമൂഹത്തില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുകയായിരുന്നു ഇവരൊക്കെ. 
ഏതൊരു ഉദാരമായ ജനാധിപത്യത്തിലും അതിന്റേതായ കേന്ദ്രീകരണം അന്തര്‍ലീനമാണെന്ന് രാവുണ്ണി വ്യക്തമാക്കുന്നു. രാവുണ്ണിയിപ്പോഴും സായുധവിപ്ലവലൈനില്‍ ഉറച്ചു നില്ക്കുന്നു
(മുണ്ടൂര്‍ രാവുണ്ണി തടവറയും പോരാട്ടവും, ജീവചരിത്രം, വില:120)About Author

About