Close
Welcome to Green Books India
Balikuteerangalkkoru Ormapusthakam

Balikuteerangalkkoru Ormapusthakam

Author: M.R. Chandrasekharan

star

Add to Basket

Book BY: M.R Chandrasekharan

കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര്‍ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്‍വ്വകാലം ഏറെ ഹൃദയസ്പര്‍ശിയായി പറയുന്ന ഓര്‍മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെ തകര്‍ത്ത കാലം. പലരും ജീവച്ഛവങ്ങളായി. ഒളിവിടങ്ങളിലെ രഹസ്യമീറ്റിങ്ങുകളും പൊലീസ് മര്‍ദ്ദനങ്ങളുമെല്ലാം ഒരു കാലത്ത് നിത്യസംഭവങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മധ്യകേരള ചരിത്രത്തോടൊപ്പമാണ് എം.ആര്‍.സിയുടെ നിയുക്ത ജീവിതവും കടന്നുപോകുന്നത്. പലരും പങ്കിടാത്ത അത്യപൂര്‍വ്വമായ ഒരു കാലത്തെ സ്വന്തം ജീവിതവും സംഘടനാപ്രവര്‍ത്തനങ്ങളുമായി ചേര്‍ത്തുവെച്ച് എഴുത്തുകാരന്‍ തിരിഞ്ഞുനോക്കുന്നു.

No reviews found

ബലികുടീരങ്ങള്‍ക്ക് ഒരു ഓര്‍മ്മപുസ്തകം

ബലികുടീരങ്ങള്‍ക്ക് ഒരു ഓര്‍മ്മപുസ്തകം

ഇന്ത്യന്‍ വിപ്ലവത്തിന് രണ്ട് വ്യത്യസ്തധാരയുണ്ടായിരുന്നു. ഒന്ന് സായുധസമരം. രണ്ട് ദേശീയബൂര്‍ഷ്വാപാര്‍ട്ടികളുമായി സഹകരിച്ച് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയുള്ള  ഇന്ത്യന്‍ വിപ്ലവത്തിന്റെ കടമകള്‍ നിര്‍വഹിക്കുക. ഇത് പക്ഷേ, ഡാങ്കേ-രണദിവേ പിളര്‍പ്പിലേക്ക് പാര്‍ട്ടിയെ നയിച്ചു. 1947-ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് യഥാര്‍ത്ഥ സ്വാതന്ത്രമല്ലെന്ന് പാര്‍ട്ടി വിശ്വസിച്ചു. വിദേശബൂര്‍ഷ്വാസി ദേശീയബൂര്‍ഷ്വാസിക്ക് നല്‍കിയ അധികാരകൈമാറ്റമായി ഇന്ത്യന്‍സ്വാതന്ത്ര്യം വിശേഷിപ്പിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. കോണ്‍ഗ്രസ്സുകാരുടെ ദേശരക്ഷാസേനയും പൊലീസും കൂടി കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടി. ക്രൂരമായ ഭേദ്യങ്ങളാണ് സഖാക്കള്‍ക്ക്  അക്കാലത്ത് നേരിടേണ്ടി വന്നത്. ഒളിവിലെ സഖാക്കള്‍ക്കുവേണ്ടി പൊലീസ് നിരപരാധികളെ പീഡിപ്പിച്ചു. ''നീ സത്യം പറയുമോടാ....''  അലര്‍ച്ചയാണ് പിന്നീട്. വലിയ റൂളര്‍വടികള്‍ക്കൊണ്ട് നഖങ്ങള്‍പ്പോലും ചീളിപ്പോകുന്ന തരത്തില്‍ മുകളിലേക്ക് ഉരുട്ടലാരംഭിക്കും. മുട്ടിന്‍ചിരട്ട പൊട്ടിത്തകരും. കശേരുക്കളില്‍ മഞ്ഞദ്രാവകം നിറയും. ലിംഗത്തിന്റെ  ചര്‍മ്മവും ഭേദിക്കപ്പെടും. ഉരുട്ടലിലൂടെ മലവും മൂത്രവും വിസര്‍ജ്ജിച്ച്, വായില്‍നിന്ന് നുരയും പതയും വരും. പലരും ഇതിനിടയില്‍ ചാവും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണകാലംതൊട്ടുള്ള രഹസ്യസ്വഭാവമുള്ള പാര്‍ട്ടിപ്രവര്‍ത്തനങ്ങളും ഒളിവുജീവിതവുമൊക്കെ ഈ കൃതിയില്‍  തുറന്നുകാട്ടുന്നു. നമ്മളധികപേരും അറിഞ്ഞിട്ടില്ലാത്ത പാര്‍ട്ടി രഹസ്യങ്ങളും  പുസ്തകം ഉള്‍ക്കൊള്ളുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മദ്ധ്യകേരള ചരിത്രമാണ് ഈ പുസ്തകം. എം. ആര്‍.ചന്ദ്രശേഖരന്റെ ജീവിതവും സംഘടനാപ്രവര്‍ത്തനങ്ങളും ഒപ്പം പങ്കിടുന്നു.
എഴുതാതെ കഴിയില്ല എന്നതുകൊണ്ടു മാത്രമാണ് എം.ആര്‍.സി. ''ബലികുടീരങ്ങള്‍ക്ക് ഒരു ഓര്‍മ്മ പുസ്തകം'' എഴുതിയത്. 


                                                                                                      എം.ആര്‍.ചന്ദ്രശേഖരന്‍



About Author

M.R. Chandrasekharan

M.R. Chandrasekharan

About M.R. Chandrasekharan