Close
Welcome to Green Books India
Irattamukhahamulla Nagaram

Irattamukhahamulla Nagaram

Author: Benyamin

star

ഇരട്ട മുഖമുള്ള നഗരം

Add to Basket

Book By : Benyamin

കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ. ചോര ചിന്തുന്ന സ്ഫോടനങ്ങൾ, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകൾ, പാവപ്പെട്ട മനുഷ്യർ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ച്ചയും ചേർന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക്‌ പ്രതിരോധവുമായി ഈ നഗരം കണ്‍തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ്‌ അഞ്ചാറു വർഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോൽത്സവം..

No reviews found

ഇരട്ടമുഖമുള്ള നഗരം

ഇരട്ടമുഖമുള്ള നഗരം


പാകിസ്ഥാനിലേക്ക് ഒരു യാത്രപോവുക അത്ര സുഖകരമായ ഒരനുഭവമല്ല. ബെന്യാമിന്‍ പാകിസ്ഥാന്‍ പര്യടനത്തിനു തനിക്കു ലഭിച്ച ഒരവസരത്തെ ധീരതയോടെ സ്വീകരിക്കുകയാണ് ചെയ്തത്.  2015-ല്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങളാണ് ബന്യാമിന്‍ 'ഇരട്ടമുഖമുള്ള നഗരം' എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്.  
 പാകിസ്ഥാന്‍റെ ഏറ്റവും വലിയ മുറിവ് ഇന്ത്യ തന്നെയാണ്. എന്തിലും ഏതിലും അവര്‍ ഇന്ത്യയുമായൊരു താരതമ്യം നടത്തുന്നുണ്ട്.  പെണ്‍കുട്ടികളുടെ സുരക്ഷ അവിടത്തെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ്. പെണ്‍കുട്ടികളെ പൊതുവിദ്യാലയങ്ങളിലയച്ചു പഠിപ്പിക്കുന്നതിനെ മതനേതാക്കള്‍ എതിര്‍ക്കുന്നു. സമ്പന്നന്മാര്‍ക്ക് ഇതൊന്നും ബാധകമല്ല. 
അവര്‍ക്കുവേണ്ടി മുന്തിയതരം സ്കൂളുകള്‍ പാകിസ്ഥാനിലുണ്ട്. ചില നന്മകളും നേരുകളും അവിടെ സംഭവിക്കുന്നുണ്ട്. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ മടിയില്ലാത്ത, സത്യം വിളിച്ചുപറയാന്‍ ഭയമില്ലാത്ത ഒരുകൂട്ടം എഴുത്തുകാര്‍ പാകിസ്ഥാനിലുണ്ട്. മലയാളത്തില്‍ നിന്ന് അനേകം എഴുത്തുകാര്‍ പല സ്ഥലങ്ങളിലേക്കും സഞ്ചരിച്ച് കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും 'ഇരട്ടമുഖമുള്ള നഗരം' അവയില്‍ നിന്നു വ്യത്യസ്തമാകുന്നു. കറാച്ചിയിലേക്ക് അധികമാരും പോയിട്ടില്ല എന്നതുമാത്രമല്ല കാരണം ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍റെ ആവിഷ്കാരരീതി ഇതു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സാഹിത്യസൗഹൃദങ്ങള്‍കൊണ്ട് പാകിസ്ഥാന്‍ നന്മയിലേക്കുവരട്ടെ എന്നു നമുക്കാശിക്കാം.
വിദ്യാരംഗം മാസിക


About Author

Benyamin

Benyamin

About Benyamin

ബെന്യാമിൻ കഥാകൃത്ത് , നോവലിസ്റ്റ് . പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി . കെ . എ . കൊടുങ്ങലൂർ അവാർഡ് (2008), അബുദാബി ശക്തി അവാർഡ് (2008), കേരള സാഹിത്യ അക്കാദമി അവാർഡ് (2009), നോർക്ക റൂട്ട്സ് പ്രവാസി അവാർഡ് (2010), കേന്ദ്ര പ്രവാസകാര്യവകുപ്പിന്റെ പ്രത്യേക പുരസ്‌കാരം (2011), കണ്ണൂർ മലയാള പാഠശാലയുടെ പ്രവാസി സംസ്‌കൃതി പുരസ്‌കാരം (2011), ദുബായ് പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് (2011), കുവൈറ്റ് യൂത്ത് ഇന്ത്യ അവാർഡ് (2011), ഒമാൻ കേരള സാഹിത്യ പുരസ്‌കാരം (2011), മസ്‌ക്കറ്റ് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രത്യേക സാഹിത്യ പുരസ്‌കാരം (2011). കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല എഴുത്തുകാരനുള്ള പട്ടത്തുവിള കരുണാകരൻ ബഹുമതി, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് വകുപ്പിന്റെ പ്രശംസാപത്രം, Long Listed For Man Asian Literary Prize 2012 , Short Listed For DSC Prize 2014 എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ സർവ്വകലാശാലകളിലും ആടുജീവിതം പാഠ്യവിഷയമാണ് . തമിഴ്, കന്നഡ, അറബി എന്നീ ഭാഷകൾക്കു പുറമെ പെൻഗ്വിൻന്റെ ഇംഗ്ലീഷ് പതിപ്പും പുറത്തു വന്നു . 2014ൽ "ഒറ്റമരത്തണൽ"എന്ന കൃതി ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവൽ , കഥ, അനുഭവം തുടങ്ങിയ എഴുത്തിന്റെ വിവിധ മേഖലകളിൽ ബെന്യാമിൻ വ്യാപൃതനാണ് . വിലാസം : മണ്ണിൽപുത്തൻവീട് , കുളനട തപാൽ, ഞെട്ടൂർ, പന്തളം, പത്തനംതിട്ട - 689 503