Close
Welcome to Green Books India
Thakazhi Sampoorna Kathakal - 3 Volumes

Thakazhi Sampoorna Kathakal - 3 Volumes

Author: Thakazhi Sivasankara Pillai

star

തകഴി - സമ്പൂർണ കഥകൾ

Add to Basket

Book By: Thakazhi സമാഹരണം :ഡോ.പി.വേണുഗോപാലൻ

�ജ്ഞാനപീഠപുരസ്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രകാശിതവും അപ്രകാശിതവുമായ കഥയുടെ സമ്പൂര്‍ണ്ണ സമാഹാരം മനുഷ്യമനസ്സുകളുടെ ഗൂഢവ്യാപാരങ്ങള്‍ തൊട്ടനുഭവിക്കുന്ന ആഖ്യാന വൈഭവം തകഴിയുടെ കഥകളെ മലയാളത്തിന്റെ എക്കാലത്തെയും മഹിമയാക്കി മാറ്റിയിരിക്കുന്നു.�- അടൂര്‍ ഗോപാലകൃഷ്ണന്‍.

No reviews found

തകഴി സമ്പൂർണ കഥകൾ

തകഴി സമ്പൂർണ കഥകൾ

ഒരു ഓമന സങ്കല്പ്പമായി മുമ്പിൽ ഇതാ തകഴി കഥകൾ.  പ്രണാമം...    

കാത്ത ചേച്ചി ജീവിച്ചിരുന്നു ഏഴോ, എട്ടോ വര്‍ഷം മുമ്പുള്ള ഒരു സുപ്രഭാതത്തിലാണ് ഞാന്‍ തകഴിയുടെ വീട്ടിലെത്തുന്നത്. അന്ന് കുട്ടനാടന്‍ ദേശത്തിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന തകഴിയിലെ ആ പ്രഭാതത്തില്‍ എന്നോടൊപ്പം സെയില്‍സ് മാനേജര്‍  രാമചന്ദ്രന്‍ സാറുമുണ്ടായിരുന്നു, വരവും കാത്തു തകഴിച്ചേട്ടന്റെ മകന്‍ ഡോക്ടര്‍ ബാലകൃഷ്ണനും. എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന, ചേച്ചിയുടെ ഇഡലിയും ചമ്മന്തിയും സാമ്പാറും കഴിച്ചു. ദൗത്യങ്ങളെല്ലാം നിര്‍വഹിച്ചു ആ വീട്ടില്‍നിന്ന് പടിയിറങ്ങിയശേഷം ഗ്രീന്‍ബുക്‌സ് ഏറ്റെടുത്ത ദൗത്യം ഇപ്പോള്‍ നിറവേറി. 
എഡിറ്റോറിയല്‍ സമിതിയെ സഹായിക്കാന്‍ തകഴിക്കാരനായ ഡോക്ടര്‍ വേണുഗോപാലനുമെത്തി. എവിടെയൊക്കെയോ ചിതറിക്കിടന്ന കഥകളും തേടിപ്പിടിച്ചു കൊണ്ടുവന്ന വേണുവിന്റെ അതിരുകവിഞ്ഞ സമര്‍പ്പണ മനോഭാവത്തോട്, സ്‌നേഹലത നേതൃത്വം നല്കുന്ന എഡിറ്റോറിയല്‍ സമിതിയോട്,  കവര്‍ ഒരുക്കിയ രാജേഷ് ചാലോടിനോട്, മനോഹരമായി സെറ്റിംഗ് നിര്‍വഹിച്ച അനൂപിനോട്, കവര്‍ ഫോട്ടോകള്‍ തന്ന പുനലൂര്‍ രാജന്‍ചേട്ടനോട്, ഇതിന് ഒരു വിജയകരമായ പ്രീ പബഌക്കേഷന്‍ ഒരുക്കിയ ശ്രീനിയോട്, സ്വപ്‌നയോട്, സര്‍വോപരി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന എന്റെ ഗ്രീന്‍ ബുക്‌സ് ടീമിനോട് .. അങ്ങനെ എന്റെ സ്‌നേഹവാക്കുകള്‍ ഒരു വലിയ നന്ദിയായി രൂപപ്പെടുന്നു. ഒരു ഓമനസങ്കല്പമായി എനിക്കു മുമ്പില്‍ ഇതാ തകഴി സമ്പൂര്‍ണ കഥകള്‍. 
കേരളീയജീവിതം ഒരു സമൂഹത്തിനുവേണ്ടി രേഖപ്പെടുത്തിയ തകഴി ചേട്ടനു പ്രണാമം...
കൃഷ്ണദാസ്, 
മാനേജിങ് എഡിറ്റര്‍About Author

Thakazhi Sivasankara Pillai

Thakazhi Sivasankara Pillai

About Thakazhi Sivasankara Pillai

നോവലിസ്റ്റ് , കഥാകൃത് . ആലപ്പുഴ ജില്ലയിലെ തകഴി പടഹാരം മുറിയിൽ 1912 ഏപ്രിൽ 17 ന് ജനനം . തിരുവന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ് പരീക്ഷ പാസായശേഷം കുറേക്കാലം കേരള കേസരി പത്രത്തിൽ ജോലി ചെയ്‌തു . തുടർന്ന് അമ്പലപ്പുഴ കോടതിയിൽ പതിനഞ്ചു വർഷത്തോളം വക്കീലായി സേവനമനുഷ്ഠിച്ചു. പിൽകാലത് മുഴുവൻസമയ സാഹിത്യ പ്രവർത്തനം. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ പ്രസിഡണ്ടായിരുന്നു. കൃതികൾ : രണ്ടിടങ്ങഴി, കയർ, ചെമ്മീൻ , തോട്ടിയുടെ മകൻ, ഔസേപ്പിന്റെ മക്കൾ , അനുഭവങ്ങൾ പാളിച്ചകൾ , ഏണിപ്പടികൾ , ഒരു എരിഞ്ഞടങ്ങൾ ( നോവൽ ) , തോറ്റില്ല ( നാടകം ). എന്റെ ബാല്യകാലകഥ, എന്റെ വകീൽ ജീവിതം, ഓർമയുടെ തീരങ്ങൾ ( ആത്മകഥ ). ഘോഷയാത്ര , അടിയൊഴുക്കുകൾ , തിരഞ്ഞെടുത്ത കഥകൾ ( കഥകൾ ) തുടങ്ങിയവ . വിവിധ ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും തകഴി കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് . ചലച്ചിത്ര രൂപത്തിലും പ്രകാശിതമായിട്ടുണ്ട് . പുരസ്‌കാരങ്ങൾ : ഇന്ത്യാ ഗവൺമെന്റിന്റെ പത്മഭൂഷൺ പുരസ്‌കാരം , ജ്ഞാനപീഠം പുരസ്‌കാരം, കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ അവാർഡ് , വള്ളത്തോൾ പുരസ്‌കാരം , എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെലോഷിപ് ലഭിച്ചിട്ടുണ്ട് . ഭാര്യ : കാത്ത ( കമലാക്ഷിയമ്മ ). 1999 ഏപ്രിൽ 10 ന് തകഴി അന്തരിച്ചു