Close
Welcome to Green Books India
Sathyajithray - Cinemayum jeevithvum

Sathyajithray - Cinemayum jeevithvum

Author: Sathyajith Rai

star

സത്യജിത് റേ സിനിമയും ജീവിതവും

Add to Basket

BOOKS BY : M.K Chandrasekharan

തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സട്യജിതിന്റെതന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാൻ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്. സ്വന്തം പടിവാതിലിന് അപ്പുറത്തുള്ള ലോകത്തിലെ ദുഃഖവും സന്തോഷവും നന്മതിന്മകളും അഭ്രപാളിയിൽ പകർത്തിയ വിശ്രുതകലാകാരാൻ. അദ്ദേഹത്തിൻറെ മഹത്തായ സിനിമകളിലെ തീക്ഷ്ണതയേറിയ ജീവിതയാഥാർത്ഥ്യങ്ങൾ, ലോകസിനിമക്ക് മാതൃകയായ ഇന്ത്യൻ സിനിമയുടെ വേറിട്ട വഴിയുടെ അപൂർവ്വാനുഭവങ്ങൾ, എന്നിവ ഉൾപ്പെടുന്ന കനപ്പെട്ട ഗ്രന്ഥം.

No reviews found

സത്യജിത് റേ - സിനിമയും ജീവിതവും

സത്യജിത് റേ - സിനിമയും ജീവിതവും

ജീവിതം അഭ്രപാളികളില്‍ സമര്‍പ്പിച്ച ലോക സിനിമയിലെ അതികായന്റെ ജീവിതപുസ്തകം


ലോകസിനിമയിലെ അതികായകരായ ചാര്‍ളി ചാപ്ലിന്‍, ആന്റോണിയേണി, കുറസോവ. ബര്‍ഗ്മാന്‍ എന്നിവരുടെ നിരയിലാണ് സത്യജിത്‌റേയുടെ മഹനീയമായ സ്ഥാനം.  സത്യജിത്‌റേ സിനിമയ്ക്കുവേണ്ടി ഒരു പുരുഷായുസ്സില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഓരോ സിനിമയും ഒരു പുതിയ ലോകമായിരുന്നു. അദ്ദേഹം ക്യാമറക്കണ്ണിലൂടെ കണ്ടത് ജീവിതം തന്നെയായിരുന്നു. തോന്നലുകളല്ല, സ്വപ്നങ്ങളല്ല, ഇന്ത്യനവസ്ഥയുടെ ജീവിതസത്യങ്ങളായിരുന്നു സത്യജിത്‌റേയുടെ സിനിമ. ജീവിതമെന്ന സത്യം തേടിയുള്ള തന്റെ അന്വേഷണമാണ് ഓരോ അഭ്രപാളിയിലും നിറഞ്ഞുനില്‍ക്കുന്നത്. കാത്തിരിപ്പ് മിഥ്യയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ കാത്തിരിക്കുന്നവര്‍. മക്കളെ കാത്തിരിക്കുന്ന അച്ഛനമ്മമാര്‍, ഭര്‍ത്താക്കന്മാരെ കാത്തിരിക്കുന്ന ഭാര്യമാര്‍, 'അപുവിന്റെ ഭാവിയെന്താണ്?'' അപരാജിതോ കണ്ടിട്ട് ഒരിക്കല്‍ നെഹ്‌റു ചോദിച്ചതാണ്. ആ ചോദ്യത്തിന് ഉത്തരമായി അപുവിനെക്കുറിച്ചുള്ള ചിത്രവും വന്നു. 'അപുന്‍സന്‍സാര്‍.' പിന്നെയുമെത്രയെത്ര ചിത്രങ്ങള്‍!

എത്രയെത്ര പുരസ്‌കാരങ്ങള്‍! ഓസ്‌ക്കാര്‍ അവാര്‍ഡ് വരെ നേടിയെടുത്ത ഉജ്ജ്വലകലാകാരന്‍! മരണംവരെ ജീവിച്ചത്. എന്നിട്ടും വെറുമൊരു വാടകവീട്ടില്‍. 
സിനിമയ്ക്കപ്പുറം സത്യജിത്‌റേക്ക് ഒരു ജീവിതമില്ലായിരുന്നു. സിനിമ തന്നെയായിരുന്നു റേയുടെ ജീവിതം. ആത്മാവിഷ്‌ക്കാരം നടത്തുന്ന സത്യജിത്‌റേയാണ് ഈ പുസ്തകത്തിലുള്ളത്. ഒരു നോവലിന്റെ ചട്ടക്കൂടിലെന്നതുപോലെ രസകരമായ ആവിഷ്‌ക്കാരം.
സത്യജിത് റേ സിനിമയും ജീവിതവും, എം.കെ.ചന്ദ്രശേഖരന്‍, വില: 165.00

About Author

Sathyajith Rai

Sathyajith Rai

About Sathyajith Rai