Close
Welcome to Green Books India
Puthrasooktham

Puthrasooktham

Author: Rajeev Sivasankar

star

പുത്രസൂക്തം

Add to Basket

Books By : Rajeev Sivakumar

ഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. മകൻ അച്ചനാകുമ്പോൾ ലഭ്യമാകുന്ന തിരിച്ചറിവുകൾ. അതിരുകൾ അതിലംഘിച്ച സ്വജീവിതത്തെ ഓർത്തുള്ള കുമ്പസാരം. കാലം ഓരോ വ്യക്തിയിൽനിന്നും ചോർത്തിക്കളയുന്നതെന്ത് എന്ന് അന്വഷിക്കുന്ന കൃതി. നമ്മെ ചൂഴ്ന്നു നില്ക്കുന്ന പുതിയ കാലത്തിന്റെ ധർമ്മസങ്കടങ്ങൾ. അങ്ങനെ പുത്ര സൂക്തം കാലസൂക്താവും കൂടിയാകുന്നു. കൃതഹസ്തനായ ഒരു എഴുത്തുകാരന്റെ രചന .

No reviews found

രാജീവ് ശിവശങ്കറിന്റെ പുത്രസൂക്തം

രാജീവ് ശിവശങ്കറിന്റെ പുത്രസൂക്തം


വന്ദന വിശാല്‍


കാലത്തിന്റെ ഒഴുക്കിനൊപ്പം തേടിവരുന്ന കര്‍മ്മഫലങ്ങള്‍. ചാപല്യങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ മറന്ന ഗതകാലത്തെയോര്‍ത്തുള്ള കുമ്പസാരം. നഷ്ടബോധത്തിന്റേയും പശ്ചാത്താപത്തിന്റെയും കണ്ണുനീരില്‍ സ്വയം നനഞ്ഞ് ഹൃദയശുദ്ധി തേടുന്ന മനസ്സിന്റെ സഞ്ചാരം. മൂന്നു തലമുറകളിലൂടെയുള്ള ജന്മബന്ധങ്ങളുടെ കഥ പറയുന്ന രാജീവ് ശിവശങ്കറിന്റെ പുത്രസൂക്തം എന്ന കൃതിയെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം.
കാലാന്തരത്തില്‍ തന്റെ മകളിലൂടെ അച്ഛന്റെ മനസ്സ് തിരിച്ചറിയുകയാണയാള്‍. ഹൃദയത്തിലെ ഇരുട്ടിന്റെ ചങ്ങലയില്‍ താന്‍ തളച്ചിട്ട അച്ഛന്റെ ഓര്‍മ്മകളില്‍ ദുഷ്ചിന്തയുടെ വാളേന്തിയ അജാതശത്രുവായി താന്‍ മാറിയത് അയാളറിയുന്നു. അതിരുകള്‍ ലംഘിച്ച സ്വജീവിതം തന്നില്‍നിന്നും അകറ്റി നിര്‍ത്തിയ ജന്മബന്ധങ്ങളുടെ ആഴവും വ്യാപ്തിയും അറിയുമ്പോള്‍ അത് തിരികെയെത്താനാകാത്ത കാലത്തെ ഓര്‍ത്തുള്ള പ്രഭാകരന്റെ വേദനയാകുന്നു.
മൂന്നു തലമുറകളുടെ മനസ്സിലൂടെയുള്ള ഗൂഢസഞ്ചാരമാണ് രാജീവ് ശിവശങ്കറിന്റെ രചന. ലളിതവും ശക്തവുമായ ഭാഷയില്‍ പച്ചയായ ജീവിതം തുറന്നു കാട്ടുന്ന കൃതിയാണ് പുത്രസൂക്തം. ഒപ്പം മാറുന്ന കാലത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം വെളിവാക്കുന്ന കണ്ണാടിയും. ഗ്രാമവിശുദ്ധിയും നാഗരിക ജീവിതത്തിന്റെ വിവിധ ഭാവങ്ങളും സന്ദര്‍ഭങ്ങളോടിഴുകിച്ചേര്‍ന്ന് വായനക്കാരനെ കഥാഗതിക്കൊപ്പം നയിക്കുന്നു.
തന്റെ മകളിലൂടെ, ചെറുമകനിലൂടെ, പുതിയ കാലത്തിന്റെ വേഷപ്പകര്‍ച്ചകളിലൂടെ തിരിച്ചറിവിന്റെ മുള്ളുകൊണ്ട് നീറുമ്പോഴും തന്നില്‍നിന്നും കാലം അടര്‍ത്തിയെടുത്ത ബന്ധങ്ങളെ തേടി അലയുകയാണയാള്‍.
(മനോരമ ഓണ്‍ലൈന്‍)


സാനന്ദ് മേനോന്‍
കര്‍മ്മപരമ്പരകള്‍ക്കുള്ള തര്‍പ്പണം


വ്യക്തിഗതമായ അനുഭവങ്ങളെ നിര്‍വൈയക്തീകരിക്കാനും വിസ്മയകരമായ ശാശ്വത യാഥാര്‍തഥ്യങ്ങളായി രൂപാന്തരപ്പെടുത്താനും പുത്രസൂക്തത്തിനു കഴിയുന്നു. മനുഷ്യ മനസ്സിന്റെയും ബന്ധങ്ങളുടെയും ചുരുള്‍ നിവര്‍ത്താനുള്ള ശ്രമങ്ങളൊന്നും ഫലപ്രദമല്ലെന്ന് ഈ രചന വ്യക്തമാക്കുന്നു. നിഗൂഢവും അനിശ്ചിതവുമായ പാതകളിലൂടെ, എത്ര നിയന്ത്രിച്ചാലും നിയന്ത്രിതമാവാതെ ജീവിതം പ്രവഹിച്ചു കൊണ്ടിരിക്കുന്നു. സഹജമായ പ്രേരണകളും അഭിഞ്ജനങ്ങളും സമ്മര്‍ദ്ദങ്ങളും ചേര്‍ന്നു രൂപപ്പെടുത്തുന്ന നിര്‍വ്വചനാതീതമായ സങ്കീര്‍ണ്ണതകളുടെ സമാഹാരമാണ് ഓരോ പിതൃപുത്രബന്ധവും. കാലാനുസാരിയായ ഭാവപ്പകര്‍ച്ചകളിലൂടെ ഇരുണ്ടും തെളിഞ്ഞും ആ ബന്ധം വ്യക്തിയുടെ ഭാവിയേയും വര്‍ത്തമാനത്തെയും നിര്‍ണ്ണയിക്കുന്നതെങ്ങനെയെന്നു സമര്‍ത്ഥമായി വെളിപ്പെടുത്തുകയാണ് പുത്രസൂക്തം.
(മനോരമ ഓണ്‍ലൈന്‍)


പുത്രസൂക്തം
രാജീവ് ശിവശങ്കര്‍
നോവല്‍, വില:265.00


About Author

Rajeev Sivasankar

Rajeev Sivasankar

About Rajeev Sivasankar