Close
Welcome to Green Books India
Mumbai Meri Jan

Mumbai Meri Jan

Author: K.C Jose

star

മുംബൈ മേരി ജാൻ

Out of stock.

Books By: K.C Jose

പാവ് വാലകൾ, ഡബ്ബാവാലകൾ, ടാക്സിവാലകൾ, കൊലികൾ, പാഴ്സികൾ, മല്ലുസ്,ഗോവൻ ക്രിസ്ത്യാനികൾ, ഭയ്യമാർ, ആയമാർ, തമിഴ് വംശജർ, മറാത്തികൾ എന്നിങ്ങനെ ബഹുമുഖസംസ്കാരങ്ങളുടെ ഒരു മഹാനഗരം. അധോലോകരാജാക്കന്മ്മാരുടെ ധാരാവി, ചുവന്ന തെരുവുകൾ, റിയൽ എസ്റ്റേറ്റ്, ഇറാനി റെസ്സ്റ്റൊരെന്റുകൾ തുടങ്ങി മുംബൈയുടെ വിചിത്രമായ ബഹുവിധ കാഴ്ചകൾ. നമുക്ക് നെന്ജ്വോട് ചേർത്ത് പിടിക്കാവുന്ന ഒരു പുസ്തകം, മുംബൈ മേരി ജാൻ .

No reviews found

മുംബൈ മേരി ജാന്‍

മുംബൈ മേരി ജാന്‍

ഹൃദയസ്പര്‍ശിയായ ഒരു വായനാനുഭവം

    ഹൃദയസ്പര്‍ശിയായ ഒരു വായനാനുഭവമാണ് മുംബൈ മേരി ജാന്‍. മുംബൈ നഗരത്തെകുറിച്ച് ആരും പറയാത്ത കഥകള്‍. വഴിവാണിഭക്കാര്‍, വേശ്യാതെരുവുകള്‍, വിവിധജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍, പാര്‍സികള്‍, സിന്ധികള്‍, അധികമാരും കടന്നുചെന്നിട്ടില്ലാത്ത നഗരത്തിന്‍റെ മുക്കിലും മൂലയിലും പ്രവേശിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ പറയുകയാണ് കെ.സി.ജോസ് എന്ന പത്രപ്രവര്‍ത്തകന്‍. ധാരാവിയുടെ അധോലോകം തൊട്ട് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍വരെ വൈവിധ്യമുള്ള വിഷയങ്ങള്‍. 


    ഈ പുസ്തകത്തിന് ഒരു പൂര്‍വ്വമാതൃക മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. പലര്‍ക്കും പറയാനുള്ളത് ചതിയുടേയും കണ്ണീരിന്‍റേയും ചൂഷണത്തിന്‍റേയും ശരീരം തകര്‍ക്കുന്ന അദ്ധ്വാനത്തിന്‍റെ തിക്താനുഭവങ്ങള്‍. ബോംബെയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പലവിധ സംഭവങ്ങള്‍. വ്രണിത ഹൃദയരും സ്വയം ഭ്രഷ്ടരുമായ ഒരുപാട് മനുഷ്യര്‍. പാവ്വാലകള്‍, ഡബ്ബാവാലകള്‍, ടാക്സിവാലകള്‍, കോലികള്‍, പാഴ്സികള്‍, സിന്ധികള്‍, ഭയ്യമാര്‍  ആയമാര്‍, തമിഴ്വംശജര്‍, മറാത്തികള്‍, ബഹുവിധസംസ്കാരങ്ങളുടെ ഒരു മഹാനഗരം. ബോംബെയുടെ  നോവിപ്പിക്കുന്ന കാഴ്ചകള്‍. ചുവന്ന തെരുവും റിയല്‍ എസ്റ്റേറ്റും ഇറാനിറെസ്റ്റോറന്‍റും  അങ്ങനെയങ്ങനെ  നീളുന്ന കഥകളുടെ മിഴിവും തെളിച്ചവുമുള്ള ആഖ്യാനം. 

About Author

K.C Jose

K.C Jose

About K.C Jose