Close
Welcome to Green Books India
Poornamidam

Poornamidam

Author: Matampu Kunjukuttan

star

പൂർണമിദം

Add to Basket

മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവന്റെ അന്ത്യനാളുകൾ. ദേഹത്ത് കുടികൊള്ളുന്ന പ്രാണനും, പ്രാണനെ പുറന്തളളാൻ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലാ പരീക്ഷണം. ഗുരു അനുഭവിക്കുന്ന വിരാമമില്ലാത്ത മഹാചിന്തകൾ. മഹാവിസ്തൃതിയുടെ സ്ഥലകാലങ്ങളില്ലാത്ത പ്രപഞ്ചശൂന്യത. നിത്യവും സീമാതീതവുമായ വിശ്വവിശാലത. ഭഗവാൻ തന്നെ വിശ്വം. സർവ്വം ബ്രഹ്മമയം. മൃത്യുവും ബ്രഹ്മമായറിയുന്ന ഒരു ദാർശനികസമസ്യ. അമ്രുതസ്യപുത്ര എന്ന നോവലിന്റെ മൂന്നാം ഭാഗം; പൂർണമിദം.

No reviews found

പൂർണമിദം

പൂർണമിദം

മരണമെന്ന സമസ്യയെപ്പറ്റി 
മാടമ്പിന്റെ പൂര്‍ണമിദം എന്ന നോവല്‍ മലയാളസാഹിത്യത്തിലെ 
പുതിയ വായനയായി മാറുന്നു.
താന്‍ പിന്നിട്ട എല്ലാ ജന്മപരമ്പരകളും ഓര്‍മ്മയുണ്ട് എന്നരുളിയ കൃഷ്ണഭഗവാന്‍ മരണത്തെക്കുറിച്ച് പറഞ്ഞില്ല. ജനനമരണങ്ങളുടെ ആവര്‍ത്തനങ്ങളിലൂടെ കടന്നുപോയിട്ടും മൃത്യു എന്താണെന്ന് രാമകൃഷ്ണദേവനും  പറഞ്ഞില്ല. രാമകൃഷ്ണദേവന്റെ ആസന്നമരണനാളുകള്‍ ഹൃദയസ്പര്‍ശിയായ ദൃശ്യാനുഭവങ്ങളായി ആവിഷ്‌കരിക്കുകയാണ് ഈ നോവലില്‍.
മരണാനുഭവം എന്താകും? മരിച്ചുപോയവരാരും അത് പറയാനായി തിരിച്ചെഴുന്നെള്ളിയിട്ടില്ല. ജനിച്ചുവീണ് മരിക്കുംവരെയും ജനനത്തെപ്പറ്റി പറയാനും ഇതേവരെ സാധിച്ചിട്ടില്ല. പിന്നെ പറയുന്നതൊക്കെ വെറും ഭാവന. സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ചുള്ള കെട്ടുകഥകള്‍.
 സര്‍വ്വം ബ്രഹ്മമായി കാണുമ്പോള്‍, മൃത്യുവിനേയും ബ്രഹ്മമായികാണുന്നു ഈയെഴുത്തുകാരന്‍. 
മഹാസമാധി കാത്തുകിടക്കുന്ന രാമകൃഷ്ണദേവനാണ് ഈ നോവലിലെ നായകന്‍ ദേഹത്ത് കുടികൊള്ളാന്‍ ആഗ്രഹിക്കുന്ന പ്രാണനും, പ്രാണനെ പുറന്തള്ളാന്‍ ശ്രമിക്കുന്ന രോഗവും തമ്മിലുള്ള ബലാബലപരീക്ഷണം. ഗുരു അനുഭവിച്ച വേദനയെ ആത്മദര്‍ശനത്തോടെ ഓരോ വരിയിലും എഴുത്തുകാരനും അനുഭവിച്ചറിയുന്നു. അതോടെ കൈവന്ന വെളിപാടുകള്‍, ദര്‍ശനങ്ങള്‍, വിശുദ്ധ വിലാപങ്ങള്‍, ചിന്തകള്‍.... വിരാമമില്ലാത്ത സ്ഥലകാലങ്ങളെക്കുറിച്ചുള്ള   മഹാചിന്തകള്‍.... പ്രപഞ്ചമഹാവിസ്തൃതിയില്‍ അണുവിലും അണുവായ ഈ ഭൂമി.... നിത്യവും സീമാതീതവുമായ വിശ്വവിശാലത.... ഈ നോവല്‍ വ്യത്യസ്തമായ ഒരു വായനാനുഭവമായിരിക്കും. നോവല്‍, വില:70.00


About Author

Matampu Kunjukuttan

Matampu Kunjukuttan

About Matampu Kunjukuttan

തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്‌കാരം ലഭിച്ചു.