Close
Welcome to Green Books India
Haridwarilninnu Konarkkilekku

Haridwarilninnu Konarkkilekku

Author: Mani Kakkara

star

ഹരിദ്വാറിൽ നിന്ന് കൊണാർക്കിലേക്ക്

Add to Basket

Books By : Mani Kakkara

ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക്‌ മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ ദൃശ്യമാകുന്ന കാഴ്ച്കളുടെ ജാലകമാണത്. ചിത്രകാരനും കൂടിയായ മണി കാക്കര റിയലിസവും എക്സ്പ്രഷനിസ്റ്റ് സങ്കേതവും കൂട്ടിക്കലർത്തിയ വരകളുടെ അകമ്പടിയോടെ ഈ കൃതിയെ വേറിട്ട ഒരനുഭവമാക്കിമാറ്റുന്നു.

No reviews found

ഹരിദ്വാറില്‍നിന്നും കൊണാര്‍ക്കിലേക്ക്&#

ഹരിദ്വാറില്‍നിന്നും കൊണാര്‍ക്കിലേക്ക്&#

ഇന്ത്യ ഒരു മഹാരാജ്യം. വൈവിധ്യങ്ങള്‍ നിറഞ്ഞ വിസ്തൃതമായ ഒരു രാഷ്ട്രം. വേഷങ്ങള്‍, വര്‍ണ്ണങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍. ദേശീയതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വ്യതിരിക്തമായ ഒരുപാട് ചരിത്രങ്ങള്‍. വീരകഥകള്‍, പോരാട്ടങ്ങള്‍, നാനാത്വത്തില്‍ ഏകത്വമായ ഇന്ത്യയുടെ വൈവിധ്യങ്ങള്‍. അവ അറിയാനും കാണാനും സാധിക്കുക എന്നത് തീര്‍ച്ചയായും ഒരു മഹാഭാഗ്യമാണ്. മോക്ഷദായകമാണ്. നമ്മുടെ ബോധശുദ്ധിക്ക് ആവശ്യവും കൂടിയാണ് ദേശാടനങ്ങള്‍. 
ഭൂപ്രകൃതിയുടേയും ജനജീവിതത്തിന്റേയും വൈവിധ്യംകൊണ്ട് അനുഗൃഹീതമായ ഇന്ത്യന്‍യാത്രാവിവരണങ്ങള്‍ എത്ര വായിച്ചാലും പുതുമയാര്‍ന്നതായിരിക്കും. ഓരോ ഇടങ്ങളിലെയും രുചികള്‍, ഗന്ധങ്ങള്‍ എന്നിവ വ്യത്യസ്തം. 
തീവണ്ടിയുടെ ജാലകത്തിലൂടെ മാറി മാറി വരുന്ന ദൃശ്യങ്ങള്‍ ഏതൊരു സഞ്ചാരിയേയും അമ്പരപ്പിക്കുന്നു.ഭാരത്ദര്‍ശന്‍ യാത്ര ഹരിദ്വാര്‍, ഹൃഷികേശ്, കാശി, പുരി, കൊണാര്‍ക്ക് മാര്‍ഗ്ഗേണ കേരളത്തിലേക്കു തിരിച്ചെത്തുന്നതിനിടയിലുള്ള കാഴ്ചാനുഭവങ്ങള്‍ ചിത്രകാരനുംകൂടിയായ മണി കാക്കര വരകളിലൂടെ ചിത്രവല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു. ഭൂപ്രദേശങ്ങളില്‍ വസിക്കുന്ന മനുഷ്യരിലാണ് മണിയുടെ ശ്രദ്ധ. മനുഷ്യരുടെ ആകൃതിയും ചലനഗതിയും വേഷവും  ചിത്രകല്പനകളിലേക്ക് സുഗമമായി അദ്ദേഹം പകര്‍ത്തിയിരിക്കുന്നു. വാക്കുകളും വരകളുംകൊണ്ടുള്ള ഈ രചന വേറിട്ട ഒരു കൃതിയായി മാറുന്നു. റിയലിസവും എക്‌സ്പ്രഷനിസ്റ്റ് സാങ്കേതവും കൂട്ടിക്കലര്‍ത്തിയ ഒരു ചിത്രഭാഷയും ഈ കൃതിയുടെ  വ്യത്യസ്തമായ ഒരു വായനാനുഭവം  നല്‍കുന്നു.
യാത്രകള്‍ ലഹരിയാണ്, ബോധം അനുഭവതീക്ഷ്ണമായ ചരിത്രപഥങ്ങളെ തൊടുമ്പോള്‍ പ്രത്യേകിച്ചും.പാഞ്ഞുപോകുന്ന തീവണ്ടിയുടെ ജാലക ചതുരത്തിനരികില്‍ അപരിചിത കാഴ്ചകളിലേക്ക് കണ്ണുതുറക്കുന്ന ധ്യാനം വന്നു പുണരുകയാണ്. സുഖ ദുഃഖമിശ്രിത ദേശകാലങ്ങള്‍. ഏകാന്തവും വിരസവുമാകേണ്ട യാത്ര പൊടുന്നനെ ഒരു സംസ്‌കൃതിയിലേക്കുള്ള ദേശാടനമായി പരിണമിക്കുന്നു. കണ്ടുകഴിഞ്ഞ കാഴ്ചകള്‍ പിന്നെ ഓര്‍മ്മകളാണ്.ഭൂതകാലത്തിന്റെ അവ്യക്തവും അസാധാരണവുമായ സ്ഥലകാലമാപിനി. തിരിച്ചു ചെല്ലാമെന്ന ദിശാബോധം മിടിക്കുന്ന പ്രത്യാശ. കൂടെപോന്ന ഗന്ധങ്ങളുടെയും തീവ്രസ്പര്‍ശങ്ങളുടെയും അടയാളം. (പുസ്തകത്തില്‍നിന്നും) 


ഹരിദ്വാറില്‍നിന്ന് കൊണാര്‍ക്കിലേക്ക്, 
മണി കാക്കര, യാത്ര, വില:170.00

About Author

Mani Kakkara

Mani Kakkara

About Mani Kakkara