Close
Welcome to Green Books India
Punnapra Vayalar Chila Chithariya Chinthakal

Punnapra Vayalar Chila Chithariya Chinthakal

Author: K.S VenuGopal

star

പുന്നപ്ര വയലാർ ചില ചിതറിയ ചിന്തകൾ

Add to Basket

Books By:K.S Venugopal

"സഖാക്കളെ നാം പടിഞ്ഞാറുവശം കാണുന്ന പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പോകുകയാണ് . നമ്മളിൽ ഒരു തുള്ളി രക്തവും ഒരു തുണ്ട് മാംസവും അവശേഷിക്കുന്നതുവരെ കിരാതനായ സി. പി യുടെ കിങ്കരന്മാരുമായി യുദ്ധം ചെയ്യണം. ആരെങ്കിലും ഭയന്ന് ഓടിയാൽ അയാളുടെ കുതികാൽ വെട്ടുക. നമ്മുടെ അമ്മ പെങ്ങന്മാരെ അവമാനിക്കുന്ന ഈ രാക്ഷസന്മാരെ വക വരുത്തുക. മരിക്കാനാണെങ്കിൽ, അന്തസ്സായി അഭിമാനത്തോടുകൂടി നമ്മുക്ക് ഒന്നിച്ചു മരിക്കാം. നിങ്ങൾക്ക് ലാൽ സലാം " പുന്നപ്ര പോരാട്ടവേദിയിൽ സഖാവ് ചന്ദ്രാനന്ദൻ പ്രസംഗിച്ചത്‌

No reviews found

പുന്നപ്രവയലാര്‍ ചില ചിതറിയ ചിന്തകള്‍

പുന്നപ്രവയലാര്‍ ചില ചിതറിയ ചിന്തകള്‍

സൂക്ഷ്മവായനയില്‍ ഒരു വിവാദ പുസ്തകം

ഘടനയില്‍ ഇത് ഒരു സര്‍വീസ് സ്റ്റോറിയാണ്. ഉള്ളടക്കത്തില്‍ ഇത് ആത്മകഥാഖ്യാനരൂപത്തില്‍ എഴുതിയ ചരിത്രപുസ്തകം. പൊതുബോധത്തില്‍ ആഘാതമുണ്ടാക്കുന്ന പല ഭിന്നാഭിപ്രായങ്ങളും ഇതില്‍ പറയുന്നുണ്ട്. ഈ പുസ്തകം ഉന്നയിക്കുന്ന ഒരു പൊതുകാര്യം ഇത്രയുമാണ്- ''പുറമേനിന്നുള്ള ശത്രുക്കളേക്കാള്‍ ദേശീയതയ്ക്ക് കൂടുതല്‍ അപകടകാരികള്‍ രാജ്യത്തിനകത്തുള്ള ശത്രുഘടകങ്ങളാണ്'' നമ്മുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെയും ഭദ്രതയുടെയും നേരെയുള്ള ആന്തരികഭീഷണിയെ എല്ലാറ്റിനുംമീതെ ഈ പുസ്തകം ഉയര്‍ത്തിക്കാണിക്കുന്നു.
പുസ്തകത്തിന്റെ കേന്ദ്രവിഷയം പുന്നപ്ര-വയലാര്‍ പോരാട്ടം തന്നെ. എന്നാല്‍ സൂക്ഷ്മവായനയില്‍ ഇതൊരു വിവാദപുസ്തകമായി മാറുന്നു. നമ്മുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെയും ഭദ്രതയുടെയും നേരെയുള്ള ആന്തരിക ഭീഷണിയെ ഉയര്‍ത്തിക്കാണിക്കുന്നതാണ് ഇതിലെ പൊതുപ്രമേയമെങ്കിലും ഗ്രന്ഥകര്‍ത്താവ് ഉയര്‍ത്തിക്കാട്ടുന്ന കാഴ്ചപ്പാടുകള്‍ പലതും സ്‌ഫോടനാത്മകമാണ്. ഈ കൃതിയുടെ വിവാദപരമായ ആശയദൗത്യങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടത് വായനക്കാരാണ്. വേറിട്ട ഒരു വ്യക്തിഗത കാഴ്ചപ്പാട് എന്ന നിലയിലാണ് ഈ പുസ്തകം വായനക്കാരുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നത്.അനുബന്ധമായ ഒരു സംവാദത്തിലൂടെ മാത്രമേ ഈ കൃതിയുടെ പ്രസിദ്ധീകരണ ദൗത്യം പൂര്‍ണ്ണമാകൂ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

കെ.എസ്. വേണുഗോപാല്‍
ഓര്‍മ്മ, വില: 170.00

About Author

K.S VenuGopal

K.S VenuGopal

About K.S VenuGopal